city-gold-ad-for-blogger

മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ഓംനി വാന്‍ സിസിടിവിയില്‍ കുടുങ്ങിയതായി സൂചന; മരണകാരണം ആയുധം കൊണ്ടുള്ള മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

കാസര്‍കോട്: (www.kasargodvartha.com 26/01/2017) പൈവളിഗെ ബായാര്‍പദവ് സുന്നക്കട്ടയില്‍ പൊട്ടക്കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴിയിലെ താമസക്കാരനുമായ മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ചതെന്ന് കരുതുന്ന ഓംനി വാന്‍ സിസിടിവിയില്‍ കുടുങ്ങിയതായി സൂചന ലഭിച്ചു. ബായാര്‍ ടൗണിൽ നിന്നും മറ്റും ഏതാനും സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് ഓംനി വാനിനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്.

ഏതാനും ഓംനി വാനുകള്‍ കടന്നു പോയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഇതില്‍ കൊലയാളികള്‍ സഞ്ചരിച്ച ഓംനി വാന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഓംനി വാനിന്റെ പൊട്ടിയ ഗ്ലാസ് മന്‍സൂര്‍ അലി കൊല്ലപ്പെട്ട സ്ഥലത്ത് നിന്നും കിട്ടിയതാണ് കേസില്‍ പോലീസിന് ലഭിച്ച പ്രധാന തുമ്പ്. റിപ്പബ്ലിക് ദിനമായതിനാല്‍ സൈബര്‍ സെല്ലിന്റെ സഹായം പോലീസിന് ലഭിച്ചിട്ടില്ല. മന്‍സൂര്‍ അലിയുടെ ഫോണ്‍ കോളുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൂടി ലഭിച്ചാല്‍ പ്രതികളെ കുറിച്ച് സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടം നടത്തിയ മന്‍സൂര്‍ അലിയുടെ മൃതദേഹം വൈകിട്ട് ആറു മണിയോടെ തളങ്കരയിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അന്വേഷണം കാസര്‍കോടിനു പുറമെ കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി.

കുമ്പള സിഐ വി.വി മനോജ് കുമാറിന്റെയും മഞ്ചേശ്വരം എസ് ഐ പ്രമോദിന്റെയും നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കാസര്‍കോട് ഡി വൈ എസ് പി എം.വി സുകുമാരന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. പോലീസ് നായയെയും വിരലടയാള വിദഗ്ദ്ധരെയും കൊണ്ടുവന്ന് വിശദമായ പരിശോധനയും നടത്തിയിരുന്നു. മന്‍സൂര്‍ അലിക്ക് വലിയ സുഹൃത്ത് ബന്ധമൊന്നുമില്ലെന്ന് സഹോദരന്‍ അറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പഴയ സ്വര്‍ണങ്ങള്‍ എടുത്ത് വില്‍ക്കുന്ന ജോലി ചെയ്യുന്ന മന്‍സൂര്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുമായും പ്രവര്‍ത്തിച്ചുവന്നിരുന്നു. പണത്തിനു വേണ്ടിയാണോ മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയതെന്ന സംശയം ഇപ്പോഴും വ്യക്തമല്ല. മന്‍സൂര്‍ അലിയുടെ പോക്കറ്റില്‍ നിന്നും 2,000 രൂപയുടെ 3.10 ലക്ഷം രൂപ കണ്ടെടുത്തതിനാല്‍ പണത്തിനു വേണ്ടിയാണ് പ്രതികള്‍ കൊലനടത്തിയതെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ചിലപ്പോള്‍ അന്വേഷണം വഴിതെറ്റിക്കാനായിരിക്കാം പ്രതികള്‍ പണം അപഹരിക്കാതിരുന്നതെന്നും സംശയമുണ്ട്. യുവാവിന്റെ മൊബൈല്‍ ഫോണും മറ്റും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കിണറ്റിലും ഇതു സംബന്ധിച്ച് പരിശോധന നടത്തും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News:
മഞ്ചേശ്വരത്ത് കൊല്ലപ്പെട്ടത് തളങ്കര സ്വദേശി; സ്‌കൂട്ടര്‍ കറന്തക്കാട്ട് കണ്ടെത്തി

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia