മാങ്ങാട് സംഘര്‍ഷം: ഉദുമ, ബാര, കളനാട് വില്ലേജുകളില്‍ ഒരാഴ്ചത്തേയ്ക്ക് നിരോധനാജ്ഞ
Jun 6, 2015, 21:16 IST
കാസര്‍കോട്: (www.kasargodvartha.com 06/06/2015) മാങ്ങാട്ടെയും പരിസര പ്രദേശങ്ങളിലെയും സംഘര്‍ഷം കണക്കിലെടുത്ത് ഉദുമ, ബാര, കളനാട് വില്ലേജുകളില്‍ സെക്ഷന്‍ 144 പ്രകാരം ഒരാഴ്ചയ്‌ത്തേക്ക് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇരുചക്ര വാഹനങ്ങള്‍ക്ക് വൈകുന്നേരം ആറ് മണി മുതല്‍ രാവിലെ ആറ് മണിവരെ നിയന്ത്രണവും ഏര്‍പെടുത്തിയിട്ടുണ്ട്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനാണ് കലക്ടറുടെ നടപടി.
ഉദുമ വില്ലേജില്‍ പള്ളം, കളനാട് വില്ലേജില്‍ മേല്‍പറമ്പ്, ബാര വില്ലേജില്‍ അരമങ്ങാനം, കൂളിക്കുന്ന് തുടങ്ങിയ പ്രദേശങ്ങള്‍ വരെ നിരോധനാജ്ഞാ പരിധിയില്‍ പെടും. ഇക്കഴിഞ്ഞ രണ്ടാം തീയ്യതിയാണ് മാങ്ങാട്ട് അക്രമ സംഭവം തുടങ്ങിയത്്. സംഘര്‍ഷത്തിനിടെ ആരാധനാലയത്തിന് നേരെയും, അതോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന മതപഠന കേന്ദ്രത്തിനും നേരെ കല്ലേറുണ്ടായിരുന്നു. എസ്.ഐ ഉള്‍പെടെ നാല് പേര്‍ക്കാണ് കല്ലേറിലും സംഘര്‍ഷത്തിലുമായി പരിക്കേറ്റത്.
പ്രദേശത്ത് സമാധാനം വീണ്ടെടുക്കുന്നതിനിടെ ശനിയാഴ്ച രാവിലെ ഒരു ആരാധനാലയം അശുദ്ധമാക്കാന്‍ ചിലര്‍ ശ്രമിച്ചത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. പോലീസും പ്രദേശത്ത് അതീവ ജാഗ്രത പാലിച്ചുവരികയാണ്. അക്രമികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related News:
ഉദുമ മാങ്ങാട്ട് സി.പി.എം - കോണ്‍ഗ്രസ് സംഘര്‍ഷം; രൂക്ഷമായ കല്ലേറ്, നിരവധി പേര്‍ക്ക് പരിക്ക്
Keywords : Kasaragod, Mangad, Kerala, Police, District Collector, Clash, Udma, Bara, Kalanad, Mangad clash: Section 144 imposed.