മാങ്ങാട്ടെ രാഷ്ട്രീയ പ്രശ്നം വര്‍ഗീയ ചേരിതിരിവിലേക്ക് കൊണ്ടു പോകാന്‍ നീക്കം; ആരാധനാലയം അശുദ്ധമാക്കാന്‍ ശ്രമം
Jun 6, 2015, 10:33 IST
ഉദുമ: (www.kasargodvartha.com 06/06/2015) മാങ്ങാട്ട് നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ഷം വര്‍ഗീയ ചേരിതിരിവിലേക്ക് കൊണ്ടു പോകാനുള്ള ആസൂത്രിത നീക്കം നടക്കുന്നതായി ആരോപണമുയര്‍ന്നു. മാങ്ങാട്ടെ ആരാധനാലയം അശുദ്ധമാക്കാനുള്ള ശ്രമം ഇതിന്റെ ഭാഗമാണെന്നാണ് സംശയിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ആരാധനാലയം അശുദ്ധമാക്കാനുള്ള ശ്രമം നടന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം നടത്തിയതിനാല്‍ പ്രശ്നം വലിയ സംഘര്‍ഷത്തിലേക്ക് മാറുന്നത് ഒഴിവായി. വിവരമറിഞ്ഞ് കാസര്‍കോട് പോലീസ് ചീഫ് എ. ശ്രീനിവാസ്, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഹരിശ്ചന്ദ്രനായക്, ഹൊസ്ദുര്‍ഗ് സി.ഐ. യു. പ്രേമന്, ബേക്കല്‍ എസ്.ഐ. പി. നാരായണന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ആരാധനാലയം അശുദ്ധമാക്കിയവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി.
നിസാര പ്രശ്നത്തിന്റെ പേരിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാങ്ങാട്ട് വലിയ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങളും മറ്റും തകര്‍ക്കുകയും തീ വെക്കുകയും ചെയ്ത സംഭവങ്ങള്‍ നടന്നിരുന്നു. പോലീസിനും അക്രമത്തില്‍ പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് ജാഗ്രത പാലിച്ചുവരുന്നതിനിടയിലാണ് ആരാധനാലയം അശുദ്ധമാക്കാനുള്ള ശ്രമം നടന്നത്.
ആരാധനാലയം അശുദ്ധമാക്കിയവര്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇത് ഗൗരവത്തോടെയാണ് പോലീസ് കാണുന്നതെന്നും ജില്ലാ പോലീസ് ചീഫ് എ. ശ്രീനിവാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അക്രമം വളര്‍ത്താനുള്ള ശ്രമം ഏതു ഭാഗത്ത് നിന്നുമുണ്ടായാലും അത് അടിച്ചമര്‍ത്തുമെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു.
Keywords: Kasaragod, Kerala, Uduma, Mangad Clash, Police, Mangad clash; anti social elements intervene.
Advertisement: