city-gold-ad-for-blogger

മാങ്ങാട്ട് സംഘര്‍ഷം; എസ്.ഐ. യെ ആക്രമിച്ചതിനും പോലീസ് ജീപ്പ് തകര്‍ത്തതിനും 110 പേര്‍ക്കെതിരെ കേസ്

ഉദുമ: (www.kasargodvartha.com 03/06/2015) മാങ്ങാട്ട് കോണ്‍ഗ്രസ്-സി.പി.എം. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് ജീപ്പ് തകര്‍ത്തതിനും എസ്.ഐ.യെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും 110 പേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.

സംഘര്‍ഷം നടക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കല്‍ സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ. അനന്തകൃഷ്ണനെ (27) കല്ലെറിഞ്ഞ് ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 100 ഓളം പേര്‍ക്കെതിരെയും അമ്പലത്തറ എസ്.ഐ. ഇ.ജെ മാത്യുവിന്റെ പരാതിയില്‍ പോലീസ് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.

അക്രമവുമായി ബന്ധപ്പെട്ട് മറ്റു പരാതികളും പോലീസ് അന്വേഷിച്ചു വരികയാണ്. കൂടുതല്‍ പേര്‍ക്കെതിരെ പോലീസ് കേസെടുക്കും. അക്രമം നടത്തിയവരെ പിടികൂടാനുള്ള ശ്രമവും പോലീസ് ഊര്‍ജിതമാക്കി. ഒരു കാര്‍, രണ്ട് ഓട്ടോ റിക്ഷകള്‍, ആരാധനാലയം, മതപഠന കേന്ദ്രം, സാംസ്‌കാരിക കേന്ദ്രം, ക്ലബ്, കട തുടങ്ങിയവ തകര്‍ത്ത സംഭവത്തിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാങ്ങാട്ട് സംഘര്‍ഷം; എസ്.ഐ. യെ ആക്രമിച്ചതിനും പോലീസ് ജീപ്പ് തകര്‍ത്തതിനും 110 പേര്‍ക്കെതിരെ കേസ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia