നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു; കെ എസ് ടി പി റോഡില്‍ കളനാട് തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നു
May 1, 2016, 10:33 IST
കളനാട്: (www.kasargodvartha.com 01.05.2016) കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ കളനാട് കെ എസ് ടി പി തെരുവു വിളക്കുകള്‍ സ്ഥാപിക്കാന്‍ തുടങ്ങി. സംസ്ഥാന പാതയില്‍ കളനാട് തെരുവു വിളക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍
കെ എസ് ടി പി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് കെ എസ് ടി പി തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. നേരത്തെ ഇവിടെ തെരുവ് വിളക്ക് സ്ഥാപിക്കുന്നത് കെ എസ് ടി പി ഒഴിവാക്കിയിരുന്നു.
മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൊയ്തീന് കുഞ്ഞി കളനാട്, വാര്‍ഡ് മെമ്പര്‍ അബ്ദുര്‍ റഹ് മാന്‍ കോഴിത്തിടില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം കെ എസ് ടി പി അധികൃതരുമായി ചര്‍ച്ച നടത്തിയത്. ഇവിടെ ഡിവൈഡറും, തായല്‍ കളനാട് മുതല്‍ ഓവര്‍ ബ്രിഡ്ജ് വരെ ഓവുചാലും നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നിവേദനവും സമര്‍പ്പിച്ചിരുന്നു.
Related News: കെ എസ് ടി പി റോഡില്‍ കളനാടും ഉദുമയിലും ഡിവൈഡറില്ല; പ്രതിഷേധവുമായി നാട്ടുകാര്‍
Keywords : Kasaragod, Kalanad, Kanhangad, District-Panchayath, President, Street Light, Divider, Bus Stand, Udma.