city-gold-ad-for-blogger

കെ എസ് ടി പി റോഡില്‍ കളനാടും ഉദുമയിലും ഡിവൈഡറില്ല; പ്രതിഷേധവുമായി നാട്ടുകാര്‍

ഉദുമ: (www.kasargodvartha.com 21.04.2016) കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ കെ എസ് ടി പി നിര്‍മിക്കുന്ന റോഡില്‍ കളനാടും ഉദുമയിലും ഡിവൈഡര്‍ ഇല്ലാത്തത് അപകട സാധ്യത വര്‍ധിപ്പിക്കുന്നതായി നാട്ടുകാരുടെ പരാതി. ഇതില്‍ കളനാട് ആവശ്യത്തിന് തെരുവ് വിളക്കും ഓവുചാലുമില്ലെന്ന പരാതിയുമുണ്ട്.

ചട്ടഞ്ചാല്‍ ദേശീയ പാതയേയും സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന കളനാട് ഏറെ അപകട സാധ്യതയുള്ളതായി നാട്ടുകാര്‍ പറയുന്നു. ഇവിടെ ഡിവൈഡറും, കളനാട് പാലം മുതല്‍ ഓവര്‍ ബ്രിഡ്ജ് വരെ ഓവുചാലും, ബസ് സ്റ്റാന്‍ഡില്‍ ബസ് ബേയും നിര്‍മിക്കണമെന്നും തെരുവ് വിളക്ക് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട്, വാര്‍ഡ് മെമ്പര്‍ അബ്ദുര്‍ റഹ് മാന്‍ കോഴിത്തിടില്‍, കളനാട് വികസന സമിതി പ്രവര്‍ത്തകരായ ബഷീര്‍ അയ്യങ്കോല്‍, ഷാഹുല്‍ ഹമീദ് കാപ്പിറ്റോള്‍, ഷറഫുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് നിവേദനം നല്‍കി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ കളനാട് എത്തി പരിശോധന നടത്തുകയും നാട്ടുകാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. കളനാട് ബസുകള്‍ക്ക് നിര്‍ത്തിയിടാനും മറ്റും സൗകര്യത്തില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ ആവശ്യമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി കരുണാകരന്‍ എം പിക്കും ഇവര്‍ നിവേദനം നല്‍കി.

അതേസമയം ഏറെ തിരക്കുള്ള ഉദുമയിലും ഡിവൈഡര്‍ നിര്‍മിക്കാത്തത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ഇവിടെ ഡിവൈഡര്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കാര്യമായ മുറവിളിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇരുവശങ്ങളില്‍ നിന്നും വാഹനങ്ങള്‍ അതിവേഗത്തിലാണ് ഉദുമയിലൂടെ കടന്നുപോകുന്നത്. ഇതുമൂലം സ്‌കൂള്‍ കുട്ടികളടക്കമുള്ളവര്‍ ഇവിടെ റോഡ് മുറിച്ചുകടക്കാന്‍ പ്രയാസപ്പെടുകയാണ്. നേരത്തെ മേല്‍പറമ്പിലും ചെമ്മനാട്ടും ഏതാനും മീറ്റര്‍ മാത്രമാണ് ഡിവൈഡര്‍ നിര്‍മിക്കാന്‍ കെ എസ് ടി പി ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഡിവൈഡറിന്റെ നീളം വര്‍ധിപ്പിക്കുകയായിരുന്നു.

കെ എസ് ടി പി റോഡില്‍ കളനാടും ഉദുമയിലും ഡിവൈഡറില്ല; പ്രതിഷേധവുമായി നാട്ടുകാര്‍
കെ എസ് ടി പി റോഡില്‍ കളനാടും ഉദുമയിലും ഡിവൈഡറില്ല; പ്രതിഷേധവുമായി നാട്ടുകാര്‍

Keywords : Udma, Kalanad, Road, Development project, Natives, Protest, Kasaragod, Kasargod - Kanhangad KSTP Road.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia