ജിഷ വധം; പുനരന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് പ്രതി മദന്‍മാലികിനെ ജയിലില്‍ ചോദ്യം ചെയ്തു
Dec 8, 2017, 19:48 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.12.2017) മടിക്കൈ ജിഷ വധക്കേസില്‍ പുനരന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് പ്രതി ഒഡീഷ സ്വദേശി മദന്‍മാലിക്കിനെ ജയിലില്‍ ചോദ്യം ചെയ്തു. വെള്ളിയാഴ്ച രാവിലെ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസന്‍, ഡിവൈഎസ്പി യു പ്രേമന്‍ എന്നിവരാണ് കാസര്‍കോട് സബ് ജയിലിലെത്തി ചോദ്യം ചെയ്തത്. മദനനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി മദനനെ ചോദ്യം ചെയ്തത്.
ജിഷ വധക്കേസില്‍ ജിഷയുടെ ഭര്‍തൃസഹോദരന്‍ ചന്ദ്രന്‍, ഭാര്യ ശ്രീലേഖ എന്നിവരെ കൂടി പ്രതിചേര്‍ക്കാനുള്ള ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവിട്ടതിനെ തുടര്‍ന്ന് കേസില്‍ വഴിത്തിരിവുണ്ടായത്. തങ്ങളെ പ്രതിയാക്കാനുള്ള ഉത്തരവിനെതിരെ ചന്ദ്രനും ഭാര്യയും സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്ന് കീഴ്കോടതി വിധി ഹൈക്കോടതി താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. ഇതിനു ശേഷമാണ് കേസ് പുനരന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസനോട് നിര്‍ദ്ദേശം നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി എസ്പിയും സംഘവും കേസിന്റെ ഫയലുകള്‍ പരിശോധിക്കുകയും മദന്‍ മാലിക്കിനെ അറസ്റ്റു ചെയ്ത അന്നത്തെ നീലേശ്വരം സിഐയും ഇപ്പോഴത്തെ ഹൊസ്ദുര്‍ഗ് സിഐയുമായ സി കെ സുനില്‍കുമാര്‍ തുടര്‍ന്ന് അന്വേഷണം നടത്തിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു പെരിങ്ങോത്ത് എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ജിഷ കൊല്ലപ്പെട്ട വീടും പരിസരവും അന്വേഷണ സംഘം പരിശോധിച്ചിരുന്നു.
Related News:
ജിഷ വധക്കേസില്‍ പുനരന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി

ജിഷയെ കൊലപ്പെടുത്താന്‍ പ്രതി മദന്‍മാലികിന് നല്‍കിയ ക്വട്ടേഷന്‍തുക 25,000
'ബോസ് പറഞ്ഞിട്ടാണ് അത് ചെയ്തത്'; ജിഷ വധക്കേസില്‍ ഭര്‍തൃസഹോദരന്റെയും ഭാര്യയുടെയും പങ്ക് പുറത്തായത് പ്രതി മദന്‍മാലികിന്റെ സഹതടവുകാരോടുള്ള വെളിപ്പെടുത്തല്‍, വഴിത്തിരിവുണ്ടായത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍
പ്രമാദമായ ജിഷ വധം: വിചാരണ തുടങ്ങി, ഭര്‍ത്താവും ഭര്‍തൃസഹോദരന്റെ ഭാര്യയും ഉള്‍പ്പെടെ നാലുപേരെ വിസ്തരിക്കും
ജിഷ വധക്കേസ്: വിചാരണ ബുധനാഴ്ച
ജിഷ വധക്കേസ്: പ്രതിക്ക് ജാമ്യം
ജിഷ വധക്കേസ്; വിചാരണ 27 ലേക്ക് മാറ്റി
ജിഷ വധക്കേസില്‍ ഗൂഡാലോചന ഇനിയും പുറത്തുവന്നില്ല; പിതാവ് വീണ്ടും നിയമയുദ്ധത്തിലേക്ക്
ജിഷ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടുന്നു
ജിഷ വധം: ഹൈ്‌ക്കോടതി ഉത്തരവിനെ തുടര്‍ന്ന് വിചാരണ നിര്‍ത്തിവെച്ചു
പ്രമാദമായ ജിഷ വധക്കേസില്‍ വിചാരണ 13ന് തുടങ്ങും
ജിഷാ വധം: കേസ് സി.ബി.ഐക്ക് വിടണം; ബന്ധുക്കള്‍ ഹൈക്കോടതിയില്‍
ജിഷാവധം: തുടരന്വേഷണം വേണമെന്ന കോടതി ഉത്തരവ് പോലീസിന് കിട്ടി
ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ മദനന്‍ മാത്രമെന്ന് പ്രോസിക്യൂഷന്‍
ജിഷയെ കൊലപ്പെടുത്തിയത് കവര്‍ച്ചയ്ക്കു വേണ്ടിയാണെന്ന് തെളിഞ്ഞു
യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു; പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Jail, Murder-case, Jisha murder case; Accused questioned by Crime branch