city-gold-ad-for-blogger

യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു; പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു; പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
Jisha
നീലേശ്വരം: ജോലിക്കുനിന്ന ബംഗാളി യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. പ്രതി മദനനെതിരെ(24) പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. മടിക്കൈ കൂലോം റോഡിലെ രാജേന്ദ്രന്റെ ഭാര്യ ജിഷ(25) ആണ് മരിച്ചത്. രാജേന്ദ്രന്റെ പിതാവിന് അസുഖമായതിനാല്‍ രണ്ടാഴ്ച മുമ്പാണ് ബംഗാളി യുവാവിനെ സഹായിയായി ജോലിക്ക് നിര്‍ത്തിയത്. മദനന്‍ വീട്ടില്‍ മോഷണം നടത്തുമ്പോള്‍ ജിഷ കണ്ടുപിടിച്ചതാണ് കുത്തികൊല്ലാനുള്ള കാരണം. ഞായറാഴ്ച രാത്രി 8.30നാണ് സംഭവം.

യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു; പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
Madanan
വീടിന്റ അടുക്കളയില്‍ രക്തത്തില്‍ കുളിച്ച് പിടയുന്ന ജിഷയെ ജ്യേഷ്ഠന്‍ ചന്ദ്രന്റെ ഭാര്യ കണ്ടതിനെതുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. യുവതിയെ ഉടന്‍ തന്നെ നാട്ടുകാര്‍ നീലേശ്വരത്തെ സഹകരണ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്കും കൊണ്ടുപോയി. എന്നാല്‍ മംഗലാപുരത്തേക്കുള്ള വഴിമധ്യേ യുവതി മരിക്കുകയായിരുന്നു. മദനന്റെ ബാഗ് കൂലോം റോഡില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കുറെ സാരികളും പുതിയ ഷര്‍ട്ടുകളുമാണ് ഉണ്ടായിരുന്നത്.
 വിവാഹാവശ്യത്തിനായി നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ മദനന്‍ രാജേന്ദ്രന്റെ ജ്യേഷ്ഠന്‍ ചന്ദ്രന്റെ കൈയില്‍ നിന്നു പതിനായിരം രൂപയും വാങ്ങിയിരുന്നു. പഴയകാല കരാറുകാരനായ കണ്ണന്‍നായരുടെ മക്കളാണ് രാജനും രാജേന്ദ്രനും ചന്ദ്രനും. കണ്ണന്‍നായര്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മാസങ്ങളായി കിടപ്പിലാണ്. പിതാവിന്റെ കരാര്‍ ജോലികള്‍ ഏറ്റെടുത്തു നടത്തിയിരുന്ന ചന്ദ്രന്റെ എരിക്കുളത്തെ ക്രഷറിലെ ജോലിക്കാരനായിരുന്നു മദന്‍. കണ്ണന്‍നായരെ പരിചരിക്കാന്‍ മദനെ, ചന്ദ്രന്‍ വീട്ടില്‍ നിര്‍ത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ചന്ദ്രന്റെ ഭാര്യയും ജിഷയും അവശനായ കണ്ണന്‍നായരും രണ്ടു ചെറിയ ആണ്‍കുട്ടികളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. നര്‍ക്കിലാക്കാട്ടെ പെരിയാരത്ത് കുഞ്ഞികൃഷ്ണന്‍നായരുടേയും പൊടോര ശോഭനയുടെയും മൂത്തമകളാണ് കൊല്ലപ്പെട്ട ജിഷ.
 സഹോദരന്‍:ശ്രീകാന്ത്
പ്രതി കൊലയ്ക്ക് ശേഷം കടന്നുകളഞ്ഞു. ഇയാളുടെ മൊബൈല്‍ ഫോണ്‍ ഇപ്പോഴും ബങ്കളം മൊബൈല്‍ ടവറിന്റെ പരിധിയിലാണുള്ളത്. അതുകൊണ്ട് തന്നെ പ്രതി മടിക്കൈ ഭാഗത്ത് തന്നെ എവിടെയെങ്കിലും ഒളിവില്‍ കഴിയുകയാണെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. നീലേശ്വരം സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ജിഷയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
 അതേ സമയം പ്രതി നാട്ടില്‍ നിന്നും രക്ഷപ്പെടുന്നത് തടയാനാണ് മണിക്കൂറുകള്‍ക്കകം തന്നെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ നീലേശ്വരം പോലീസ് സ്‌റ്റേഷനിലെ 04672 280240, 9497980928 എന്ന നമ്പറില്‍ അറിയിക്കണം.


Keywords: kasaragod, Nileshwaram, Obituary, House-wife, Stabbed,


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia