City Gold
news portal
» » » » » » » » » » പ്രമാദമായ ജിഷ വധക്കേസില്‍ വിചാരണ 13ന് തുടങ്ങും

കാസര്‍കോട്: പ്രമാദമായ ജിഷ വധക്കേസില്‍ വിചാരണ ആഗസ്റ്റ് 13ന് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. മടിക്കൈ കൂലോംറോഡിലെ ഗള്‍ഫുകാരനായ രാജേന്ദ്രന്റെ ഭാര്യ പി.കെ. ജിഷയെ (24) കൊലപ്പെടുത്തിയ കേസില്‍ വീട്ടുജോലിക്കാരനാണ് പ്രതി.

2012 ഫെബ്രുവരി 18 ന് രാത്രി 8.30 മണിയോടെയാണ് ഭര്‍തൃവീട്ടില്‍ വെച്ച് ജിഷ കൊല്ലപ്പെട്ടത്. വീട്ടുജോലിക്കാരനും ഒഡീഷ ജൂഡ്പൂര്‍ ഹസ്താദറിലെ തുഷാര്‍ സേന്‍ മാലിക് എന്ന മദന്‍മാലിക്കാണ് (24)കേസിലെ പ്രതി. കൊലയ്ക്കുശേഷം ജിഷയുടെ വീട്ടില്‍നിന്നും അപ്രത്യക്ഷനായ മദനനെ കൊല നടന്ന അതേ വീടിന്റെ ടെറസില്‍ വെച്ചാണ് രണ്ട് ദിവസത്തിന് ശേഷം അറസ്റ്റുചെയ്തത്.

ജിഷയുടെ ഭര്‍തൃസഹോദരന്‍ ചന്ദ്രന്റെ ഭാര്യ ശ്രീലേഖയോടുള്ള വൈരാഗ്യമാണ് കൊലക്കു പിന്നിലെന്നാണ് ആദ്യം കേസ് അനേ്വഷിച്ച നീലേശ്വരം സി.ഐ.യായിരുന്ന സി.കെ. സുനില്‍കുമാറും കോടതി നിര്‍ദേശപ്രകാരം പുനരനേ്വഷണം നടത്തിയ സി.ഐ. ബാബു പെരിങ്ങോത്തും കണ്ടെത്തിയത്.

വൈദ്യുതി നിലച്ചപ്പോഴാണ് വീടിന്റെ അടുക്കള ഭാഗത്ത് കടന്ന മദനന്‍ ശ്രീലേഖയാണെന്ന് കരുതി ജിഷയെ പപ്പടം കൊച്ചികൊണ്ടിരിക്കുമ്പോള്‍ പിറകിലൂടെയെത്തി അക്രമിച്ചത്. ജിഷയുടെ വയറിനാണ് കുത്തേറ്റത്. ജിഷയെ ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മരണപ്പെട്ടു.

Jisha, Kasaragod, Kanhangad, Murder-case, Accuse, Jail, Police, Case
Jisha, Madhanan
സംഭവത്തിന് ശേഷം പ്രതിക്കുവേണ്ടി വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മദനന്റെ മൊബൈല്‍ ഫോണ്‍ രണ്ട് ദിവസം കഴിഞ്ഞും മടിക്കൈ ടവര്‍ പരിധിയില്‍ തന്നെയായിരുന്നു. ഇതോടെയാണ്  നാട്ടുകാരും പോലീസും ചേര്‍ന്ന് കൊലനടന്ന വീട്തന്നെ അരിച്ചുപെറുക്കിയത്. പ്രതി വീടിന്റെ ടെറസില്‍ നിന്ന് പിടിയിലാവുകയും ചെയ്തു. പ്രതി മദനന്‍ ഇപ്പോഴും ജയിലില്‍ റിമാന്‍ഡിലാണ്.

കേസില്‍ 45 സാക്ഷികളാണുള്ളത്. പുനരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് ജില്ലാ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. പുനരന്വേഷണം നടന്നുവെങ്കിലും ആദ്യം പോലീസ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ തന്നെയാണ് പുനരന്വേഷണം നടത്തിയ ഉദ്യോഗസ്ഥനും കണ്ടെത്തിയത്. ഇത് കോടതി അംഗീകരിക്കുകയും കുറ്റപത്രം സമര്‍പിക്കുകയുമായിരുന്നു. ജിഷയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിരുന്നു.

Also read:
വീണതതാണെന്ന് പോലീസ്: മര്‍ദ്ദിച്ചെന്ന് ബിജു
Keywords: Jisha, Kasaragod, Kanhangad, Murder-case, Accuse, Jail, Police, Case, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

About Kvartha Delta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date