city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫായിസയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; ഗര്‍ഭസ്ഥ ശിശു നേരത്തെ മരിച്ചതായും കണ്ടെത്തല്‍

കാസര്‍കോട്: (www.kasargodvartha.com 23/10/2016) ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മുള്ളേരിയ കിന്നിംഗാറിലെ പരേതനായ മുഹമ്മദ് അലി - സഫിയ ദമ്പതികളുടെ മകള്‍ ഫായിസ (23)യുടെ പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട് പുറത്തുവന്നു. ഫായിസയുടേത് തൂങ്ങിമരണമെന്നാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്. അതേസമയം ഫായിസ മരിക്കുന്നതിന് മുമ്പ് തന്നെ കുഞ്ഞ് മരിച്ചതായും റിപോര്‍ട്ടിലുണ്ട്. ഇത് എങ്ങിനെ സംഭവിച്ചുവെന്നത് വിശദമായ റിപോര്‍ട്ടില്‍ മാത്രമേ വ്യക്തമാവുകയുള്ളൂ.

ആന്തരിക രക്തസ്രാവം മൂലമോ, ചവിട്ടോ, തൊഴിയോ കൊണ്ടാലോ, മറ്റു കാരണങ്ങള്‍ കൊണ്ട് പരിക്കേല്‍ക്കുകയോ ചെയ്താല്‍ കുട്ടി മരിക്കാമെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ സൂചന നല്‍കിയിട്ടുള്ളത്. അതേസമയം ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തുമെന്ന സൂചനയും പോലീസ് നല്‍കുന്നുണ്ട്. വയറ്റിനകത്ത് രക്തം കട്ടപിടിച്ചിരുന്നതായും പോസ്റ്റുമോര്‍ട്ടത്തില്‍ സൂചനയുണ്ട്.

അഞ്ച് മാസം ഗര്‍ഭിണിയായ ഫായിസയെ കഴിഞ്ഞ ദിവസമാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും ക്രൂരമായി പീഡിപ്പിച്ചുവന്നിരുന്നതായി യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫായിസയ്ക്ക് ഭര്‍തൃ വീട്ടില്‍ മാനസീകമായും ശാരീരികമായും പീഡനം എല്‍ക്കേണ്ടി വന്നതായി പോലീസ് നടത്തിയ അന്വേഷണത്തിലും വ്യക്തമായിട്ടുണ്ടെന്നാണ് വിവരം.

Also Read:  ലാ ലീഗയില്‍ പന്തു തട്ടാന്‍ ഭാഗ്യം തുണക്കുമോ? മലപ്പുറത്തുകാരന്‍ ആഷിഖ് വിയ്യാറയലിന്റെ ട്രയല്‍ കം ട്രെയിനിംഗിന്

ഫായിസയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; ഗര്‍ഭസ്ഥ ശിശു നേരത്തെ മരിച്ചതായും കണ്ടെത്തല്‍

Related News:  5 മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി; പിന്നീട് മരിച്ചു, മൃതദേഹം ആശുപത്രിയിലെത്തിച്ച് വീട്ടുകാര്‍ മുങ്ങി

ഭര്‍തൃവീട്ടില്‍ ഫായിസയ്ക്ക് നേരിടേണ്ടിവന്നത് ക്രൂരമായ പീഡനങ്ങളെന്ന് സഹോദരി; അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു
Keywords : Kasaragod, Women, Death, Postmortem Report, Investigation, Fayisa, Fayisa's postmortem report revealed. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia