വ്യാജ ഇമേജുണ്ടാക്കിയ വിദ്യാര്‍ത്ഥികളെ ജില്ലാ പോലീസ് ചീഫ് താക്കീത് ചെയ്ത് വിട്ടയച്ചു
Mar 25, 2015, 15:19 IST
കാസര്‍കോട്: (www.kasargodvartha.com 25/03/2015) കാസര്‍കോട് വാര്‍ത്തയുടെ പേരില്‍ വ്യാജ ഇമേജ് ഉണ്ടാക്കി വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച രണ്ടു വിദ്യാര്‍ത്ഥികളെ ജില്ലാ പോലീസ് ചീഫ് ഡോ. ശ്രീനിവാസ് താക്കീത് ചെയ്ത് വിട്ടയച്ചു. കാസര്‍കോട് വാര്‍ത്താ ന്യൂസ് എഡിറ്റര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാജ ഇമേജുണ്ടാക്കിയ ബേക്കല്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയേയും കാഞ്ഞങ്ങാട് സ്വദേശിയായ സഹവിദ്യാര്‍ത്ഥിയേയുമാണ് താക്കീത് ചെയ്തത്.
കാഞ്ഞങ്ങാട്ടുകാരനായ പരിചയത്തില്‍പെട്ട ഒരു യുവാവിന്റെ ഫോട്ടോ വെച്ചാണ് വിദ്യാര്‍ത്ഥികള്‍ കാഞ്ഞങ്ങാട് ഒരു യുവാവ് കൊല്ലപ്പെട്ടു എന്ന രീതിയില്‍ വ്യാജ ഇമേജുണ്ടാക്കി പ്രചരിപ്പിച്ചത്.
കാസര്‍കോട് വാര്‍ത്തയുടെ ലോഗോയും എംബ്ലവും ഉപയോഗിച്ചായിരുന്നു വ്യാജ ഇമേജുണ്ടാക്കി പ്രചരിപ്പിച്ചത്. നാട്ടിലും വിദേശത്തുമായി 1500 ലധികം ഫോണ്‍ നമ്പറുകള്‍ പരിശോധിച്ചാണ് വ്യാജ ഇമേജുണ്ടാക്കിയവരെ കണ്ടെത്താന്‍ കഴിഞ്ഞത്. സൈബര്‍ സെല്‍ ഉദ്യോഗസ്ഥരും പ്രതികളെ കണ്ടെത്തുന്നതില്‍ മുഖ്യപങ്കു വഹിച്ചു. മൊബൈലിലാണ് ഇവര്‍ വ്യാജ ഇമേജ് ഉണ്ടാക്കിയതെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇമേജ് ഉണ്ടാക്കിയ കുട്ടികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.
വിദ്യാര്‍ത്ഥികളോടൊപ്പം രക്ഷിതാക്കളെയും എസ്.പി ഓഫീസില്‍ വിളിച്ചു വരുത്തിയിരുന്നു. ഇനി വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എസ്.പി . അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വ്യാജ ഇമേജുണ്ടാക്കി ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥികളായതിനാലും പരീക്ഷാസമയമായതിനാലും അധ്യാപകരുള്‍പെടെയുള്ളവരുടെ അഭ്യര്‍ത്ഥന കൂടി മാനിച്ചുമാണ് കേസെടുക്കാതെ വിദ്യാര്‍ത്ഥികളെ എസ്.പി. ഒഴിവാക്കിയത്. പ്രത്യേക സാഹചര്യത്തില്‍ ഇവരെ താക്കീത് ചെയ്തു വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് കാസര്‍കോട് വാര്‍ത്താ ന്യൂസ് എഡിറ്ററും അറിയിച്ചിരുന്നു.
കാസര്‍കോട് വാര്‍ത്തയുടെ പേരില്‍ വ്യാജ ഇമേജ് പ്രചരിക്കുന്നു
Keywords: Kasaragod, Kerala, news, Fake News, SP, Dr. Sreenivasan, Cyber cell, Murder News, Social networks, news, Fake news, Fake image, Whats app, Groups, Share, Fake image spread in whatsapp, Students, Culprits identified, Fake Image: District police chief warned the students were released.
Advertisement:
Keywords: Kasaragod, Kerala, news, Fake News, SP, Dr. Sreenivasan, Cyber cell, Murder News, Social networks, news, Fake news, Fake image, Whats app, Groups, Share, Fake image spread in whatsapp, Students, Culprits identified, Fake Image: District police chief warned the students were released.
Advertisement: