കാസര്‍കോട് വാര്‍ത്തയുടെ വ്യാജ ഇമേജ് ഉണ്ടാക്കിയവരെ കണ്ടെത്തി; നിര്‍മ്മിച്ചത് മൊബൈലില്‍
Mar 9, 2015, 17:48 IST
കാസര്‍കോട്: (www.kasargodvartha.com 09/03/2015) കാസര്‍കോട് വാര്‍ത്തയുടെ പേരില്‍ വ്യാജ ഇമേജ് ഉണ്ടാക്കി വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചത് പാലക്കുന്നിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണെന്ന് കണ്ടെത്തി. മൊബൈലിലാണ് ഇവര്‍ വ്യാജ ഇമേജ് ഉണ്ടാക്കിയത്. ഇമേജ് ഉണ്ടാക്കിയ കുട്ടികള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.
ഇതില്‍ ഒരാള്‍ ബേക്കല്‍ സ്വദേശിയും മറ്റൊരാള്‍ കാഞ്ഞങ്ങാട് സ്വദേശിയുമാണ്. കാഞ്ഞങ്ങാട്ടുകാരനായ പരിചയത്തില്‍പെട്ട ഒരു യുവാവിന്റെ ഫോട്ടോയാണ് വ്യാജ ഇമേജിനോടൊപ്പം ഇവര്‍ ചേര്‍ത്തത്. നാട്ടിലും വിദേശത്തുമായി 1500 ഓളം ഫോണ്‍ നമ്പറുകള്‍ പരിശോധിച്ചാണ് വ്യാജ ഇമേജുണ്ടാക്കിയവരെ കണ്ടെത്താന്‍ കഴിഞ്ഞത്.
ഐ.ടി. ആക്ടും ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചും ഗുരുതരമായ കുറ്റമാണ് ഇവര്‍ ചെയ്തിരിക്കുന്നത്. സമൂഹത്തില്‍ സംഘര്‍ഷം വളര്‍ത്താനും ജനങ്ങളില്‍ ഭീതിയും പരിഭ്രാന്തിയും അരക്ഷിതാവസ്ഥയും ഉണ്ടാക്കാനുമാണ് ഇവര്‍ ബോധപൂര്‍വ്വം ശ്രമിച്ചത്. അതേസമയം കൂട്ടുകാരെ പറ്റിക്കാനാണ് ഇത്തരത്തിലൊരു ഇമേജ് ഉണ്ടാക്കി വാട്‌സ് ആപ്പില്‍ ഇട്ടതെന്നും ഗ്രൂപ്പിലുള്ള ഒരാള്‍ പുറത്തെത്തിച്ച് മറ്റു ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയുമായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയത്. ഞായറാഴ്ച വ്യത്യസ്ത സമയങ്ങളിലായി രണ്ട് വ്യാജ ഇമേജുകളാണ് പ്രചരിപ്പിക്കപ്പെട്ടത്.
വ്യാജ ഇമേജ് പ്രചരിച്ചതോടെ സത്യാവസ്ഥ അറിയാന്‍ കാസര്‍കോട് വാര്‍ത്തയിലേക്കും പോലീസിലും റിപോര്‍ട്ടര്‍മാര്‍ക്കും ഫോണ്‍ കോളുകളുടെ പ്രവാഹമായിരുന്നു. വായനക്കാരുടെ സഹായത്തോടെയാണ് വ്യാജ ഇമേജ് ഉണ്ടാക്കിയവരെ കണ്ടെത്താന്‍ കഴിഞ്ഞത്. ഇതിന് മുമ്പും ഇത്തരത്തില്‍ വ്യാജ ഇമേജ് ഉണ്ടാക്കിയവരെ പിടികൂടിയിരുന്നുവെങ്കിലും പലരും മാപ്പ് പറഞ്ഞ് തടി ഊരുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനാല്‍ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് കാസര്‍കോട് വാര്‍ത്താ മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുള്ളത്.
വാര്‍ത്തയുടെയും ഇമേജിന്റെയും ആധികാരികത ഉറപ്പു വരുത്താന്‍ www.kasargodvartha.com സന്ദര്‍ശിക്കുകയോ കാസര്‍കോട് വാര്‍ത്ത ഫെയ്‌സ്ബുക്ക് പേജില്‍ ( https://www.facebook.com/kasargodvartha) സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതാണെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Keywords: Kasaragod, Kerala, Social networks, news, Fake news, Fake image, Whats app, Groups, Share, Fake image spread in whatsapp, Students, Culprits identified.
Advertisement: