കാസര്‍കോട് വാര്‍ത്തയുടെ പേരില്‍ വ്യാജ ഇമേജ് പ്രചരിക്കുന്നു
Mar 8, 2015, 19:22 IST
കാസര്‍കോട്: (www.kasargodvartha.com 08/03/2015) കാസര്‍കോട് വാര്‍ത്തയുടെ ലോഗോ ഉപയോഗിച്ച് വ്യാജ ഇമേജ് വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നു. കാഞ്ഞങ്ങാട്ട് കത്തിക്കുത്ത് യുവാവ് കൊല്ലപ്പെട്ടു എന്ന പേരിലാണ് ഇമേജ് പ്രചരിക്കുന്നത്. ന്യൂസ്ഹണ്ടില്‍ നിന്നും പഴയ ഇമേജ് കോപി ചെയ്താണ് ഒരു യുവാവിന്റെ ഫോട്ടോ വെച്ച് വ്യാജ ഇമേജ് പ്രചരിപ്പിക്കുന്നത്. ഇതേ വിവരം വെച്ച് മറ്റൊരു വ്യാജ ഇമേജ് കൂടി പ്രചരിക്കുന്നുണ്ട്.
ഇതു സംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത ന്യൂസ് എഡിറ്റര്‍ ബന്ധപ്പെട്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിന് മുമ്പും ഇത്തരത്തില്‍ വ്യാജ ഇമേജ് ഉണ്ടാക്കിയവരെ പിടികൂടിയിരുന്നുവെങ്കിലും താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. ഇതിനിടയിലാണ് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ കാസര്‍കോട് വാര്‍ത്തയുടെ പേരില്‍ വ്യാജഇമേജ് വാട്‌സ്ആപ്പിലും മറ്റും പ്രചരിക്കുന്നത്.
ഇത്തരം ഇമേജുകള്‍ക്കെതിരെ വായനക്കാരും ജനങ്ങളും ജാഗ്രത പാലിക്കണം. വാര്‍ത്തയുടെയും ഇമേജിന്റെയും ആധികാരികത ഉറപ്പു വരുത്താന്‍ www.kasargodvartha.com സന്ദര്‍ശിക്കുകയോ കാസര്‍കോട് വാര്‍ത്ത ഫെയ്‌സ്ബുക്ക് പേജില്‍
( https://www.facebook.com/kasargodvartha) സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതാണെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വ്യാജ ഇമേജ് ഉണ്ടാക്കിയവരെ കണ്ടെത്താന്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read:
അതിര്‍ത്തി ലംഘിക്കുന്ന ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊല്ലുമെന്ന് ലങ്കന്‍ പ്രധാനമന്ത്രി
Keywords: Kasaragod, Kerala, Social networks, news, Fake news, Fake image, Whats app, Groups, Share, Fake image spread in whats app.
Advertisement: