city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥിയെ വെട്ടിക്കൊന്ന സംഭവം: പ്രതി മാനസിക രോഗിയെന്നത് കെട്ടുകഥ; ഗൂഡാലോചന പുറത്തുകൊണ്ടുവന്നില്ലെങ്കില്‍ പ്രക്ഷോഭം - ലീഗ്

പെരിയ : (www.kasargodvartha.com 10/07/2015) സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥി ഫഹദിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണോത്ത് സ്വദേശി വിജയന്‍ മാനസികരോഗിയാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമം കെട്ടുകഥയാണെന്ന് പുല്ലൂര്‍ - പെരിയ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കരീം കുണിയയും ജനറല്‍ സെക്രട്ടറി മുസ്തഫ പാറപ്പളിയും പ്രസ്താവനയില്‍ പറഞ്ഞു. പ്രതിയെ കേസില്‍ നിന്നും സംരക്ഷിക്കാനും കേസിനെ വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങളും ഉണ്ടായാല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

കേസിന്റെ പിന്നിലുള്ള ഗൂഡാലോചന അന്വേഷിക്കണം. തെങ്ങ് കയറ്റം തൊഴിലായി സ്വീകരിച്ച് ഉപജീവനം നടത്തുന്ന പ്രതി നാളിതുവരെ തൊഴില്‍ സമയങ്ങളില്‍ മാനസിക രോഗം പ്രകടിപ്പിച്ചിട്ടില്ല. അത്യാധുനികവും വിസ്മയിപ്പിക്കുന്നതുമായ ഇലക്ട്രിക് ഉപകങ്ങള്‍ സ്വയം നിര്‍മ്മിച്ചെടുക്കാറുള്ള പ്രതി മറ്റൊരു സമയത്തും മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിട്ടില്ല. അയല്‍വാസിയുടെ വീടിന് സമീപുള്ള ഷെഡിന് തീവെച്ച സമയത്താണ്, കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ആദ്യമായി മാനസിക രോഗം ഉണ്ടെന്ന പ്രചരണം ഉണ്ടാക്കിയെടുത്തതും വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നതും. ആരാധനാ സമയത്ത് കൂവുക, മറ്റൊരു സമുദായത്തെ ഒന്നടങ്കം കൊന്നൊടുക്കണമെന്ന് പരസ്യമായി ആളുകളോട് ആഹ്വാനം നടത്തുക തുടങ്ങിയ പ്രതികരണങ്ങള്‍ പ്രതിയില്‍ നിന്നും സ്ഥിരമായി ഉണ്ടാകാറുണ്ട്.

അജ്ഞാതനായ ഒരാള്‍ സംഭവത്തിന് ഏതാനും ദിവസം മുമ്പ് ആ പ്രദേശത്ത് നാല് ദിവസത്തോളം രഹസ്യക്ലാസ് നടത്തിയതും വിജയന്‍ പ്രസ്തുത ക്ലാസില്‍ പൂര്‍ണമായും പങ്കെടുത്തതും പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതിനും പോലീസ് തയ്യാറാവണം. സ്ഥിരമായും ദീര്‍ഘനേരവും കോള്‍ ചെയ്ത ചിലരെ കൂടി ചോദ്യം ചെയ്യലിന് വിധേയമാക്കണം.

ചില തീപ്പൊരി പ്രസംഗങ്ങളുടെ വന്‍ ശേഖരത്തിന് ഉടമയായ പ്രതി പ്രസംഗങ്ങള്‍ കേട്ട് ആളുകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നരീതിയില്‍ മത സൗഹാര്‍ദ്ധം തകര്‍ക്കാനും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശ്രമിച്ചിരുന്നുവെന്നും മുസ്ലിം ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. സംഭവത്തിന് രണ്ട് ദിവസം മുമ്പ് പോലും നാട്ടിലുള്ള ഒരു 'ചിട്ടി' ലേലത്തില്‍ പങ്കെടുക്കുകയും വിളിച്ചെടുക്കുകയും പ്രതി ചെയ്തിട്ടുണ്ട്.

ആര്‍.എസ്.എസ്. - ബി.ജെ.പി. വിജയങ്ങള്‍ ഉണ്ടാകുന്ന സമയത്ത് പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്താനും മധുര വിതരണത്തിനും മുന്നിലുണ്ടാകാറുള്ള പ്രതി, തീവെപ്പ് നടത്തുമ്പോഴും ആളുകളെ കൊല്ലുമ്പോഴും മാത്രം മാനസിക രോഗിയാണെന്ന് ചിത്രീകരിക്കുന്നത് അപഹാസ്യവും നീതികേടുമാണ്. സംഭവത്തിന്റെ പിന്നാമ്പുറ കഥകളിലേക്ക് അന്വേഷണം വ്യാപിക്കാനും, മുന്‍കാലങ്ങളില്‍ പോലീസ് ചെയ്തത്‌പോലെ 'മാനസിക രോഗി'എന്ന പരിഗണന നല്‍കി കൈകഴുകിയാല്‍ സമൂഹത്തില്‍ ഇനിയും ഇത്തരം 'മാനസിക രോഗികള്‍' ഉടലെടുക്കുമെന്നത് കാണേണ്ടിവരുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

മുന്‍വിധിയുടെ ആനുകൂല്യം പതിച്ചുനില്‍കി പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ മുസ്ലിംലീഗ് പ്രക്ഷോഭം ആരംഭിക്കും. പ്രതി ആര്‍.എസ്.എസ്. - ബി.ജെ.പി. നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയതിന്റെ തെളിവുകള്‍ മുസ്ലിം ലീഗിന്റെ പക്കലുണ്ട്.

സംഭവത്തില്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. ഗൂഡാലോചന പുറത്ത് കൊണ്ട് വന്നില്ലെങ്കില്‍ ബഹുജന പ്രക്ഷോഭത്തിലേക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
വിദ്യാര്‍ത്ഥിയെ വെട്ടിക്കൊന്ന സംഭവം: പ്രതി മാനസിക രോഗിയെന്നത് കെട്ടുകഥ; ഗൂഡാലോചന പുറത്തുകൊണ്ടുവന്നില്ലെങ്കില്‍ പ്രക്ഷോഭം - ലീഗ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
പെരിയ കല്യോട്ട് സ്‌കൂളിലേക്ക് പോവുകയായിരുന്ന എട്ട് വയസ്സുകാരനെ മൃഗീയമായി വെട്ടിക്കൊന്നു

വിദ്യാര്‍ത്ഥിയുടെ കൊല: പ്രതി പിടിയില്‍

മൂന്നാം ക്ലാസുകാരന്റെ ക്രൂരമായ കൊല: വിറങ്ങലിച്ച് കല്ല്യോട്ട് ഗ്രാമം; ഞെട്ടല്‍ മാറാതെ സഹപാഠികള്‍, പ്രതി അറസ്റ്റില്‍



ഫഹദിന്റെ സ്‌കൂള്‍ യൂണിഫോം ഇട്ട ഈ ഫോട്ടോ ഇന്ന് പിതാവ് മൊബൈലില്‍ എടുത്തത്

ഫഹദിന്റെ കൊല: പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണം: അഡ്വ. കെ.ശ്രീകാന്ത്


Keywords : Muslim League, Accused, Fahad Murder Case, Kasaragod, Periya, Kerala, Student, Murder, Custody, Kareem Kuniya, Advertisement Rossi Romani.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia