city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെങ്കള സംഘര്‍ഷം: എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ ആക്രമിച്ചുവെന്നതിന് 100 പേര്‍ക്കെതിരെ കേസ്

ചെര്‍ക്കള: (www.kasargodvartha.com 06/03/2016) ചെങ്കള ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ വിദ്യാനഗര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുനീര്‍, സിദ്ദിഖ്, ഫൈസല്‍ തുടങ്ങി നൂറോളം  ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.

ചെങ്കള പഞ്ചായത്തിലെ ചെര്‍ക്കള വെസ്റ്റ് 13-ാം വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനിടെ ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് സി പി എം - ലീഗ് സംഘര്‍ഷമുണ്ടായത്. ചെര്ക്കള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒരു ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ആളുടെ കൈയില്‍ തിരിച്ചറിയല്‍ കാര്‍ഡില്ലാതിരുന്നതിനെ  എല്‍ ഡി എഫ് ബൂത്ത് ഏജന്റായ സി പി എം ചെങ്കള ലോക്കല്‍ കമ്മിറ്റിയംഗം അബ്ദുര്‍ റഹ്മാന്‍ ധന്യവാദ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. ധന്യവാദിനെ ബൂത്തില്‍ അതിക്രമിച്ചുകയറി ഒരു സംഘം മര്‍ദിക്കുകയും ചെയ്തു.

ധന്യവാദിനെ മര്‍ദിക്കുന്നത് തടഞ്ഞപ്പോള്‍ സി പി എം ഏരിയാകമ്മിറ്റിയംഗങ്ങളായ കെ നാരായണന്‍, ടി എം എ കരീം, കെ രവീന്ദ്രന്‍ എന്നിവര്‍ക്കും അടിയേറ്റു. ഇവര്‍ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. അക്രമത്തിന് നേതൃത്വം നല്‍കിയെന്ന ആരോപണത്തിന് വിധേയനായ ലീഗ് പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയായിരുന്ന പോലീസ് സംഘത്തെ ചിലര്‍ തടഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. പോലീസിന് നേരെയും പോലീസ് വാഹനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായി. ഇവിടെ പോലീസ് അകാരണമായി വഴിയാത്രക്കാരേയും മുസ്ലിം ലീഗ് പ്രവര്‍ത്തകരേയും അക്രമിക്കുകയായിരുന്നുവെന്ന് ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചിരുന്നു.

കല്ലേറില്‍ വിദ്യാനഗര്‍ എസ് ഐ പി അജിത്കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ കെ ദീപു എന്നിവര്‍ക്ക് പരിക്കേറ്റു. സംഭവമറിഞ്ഞ് ജില്ലാപോലീസ് മേധാവി ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള കൂടുതല്‍ പോലീസുകാരും സ്ഥലത്തെത്തിയിരുന്നു.  തുടര്‍ന്ന് പോലീസ് ടിയര്‍ ഗ്യാസും ഷെല്ലും പ്രയോഗിച്ചു. പോലീസ് മര്‍ദനത്തില്‍ മുസ്ലിം യൂത്ത് ലീഗ് ചെര്‍ക്കള ശാഖാ കമ്മിറ്റി പ്രസിഡണ്ട്  അബ്ദുല്‍ ഖാദറിന് (സിദ്ധ)പരിക്കേല്‍ക്കുകയും ചെയ്തു. അബ്ദുല്‍ ഖാദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് പകരം പോലീസ് കസ്റ്റഡിയിലെടുത്തത് ലീഗ് നേതൃത്വത്തിന്റെ കടുത്ത പ്രതിഷേധത്തിന് കാരണമായി.

സംസ്ഥാനവൈസ് പ്രസിഡണ്ട് സി ടി അഹ്മദലി, മുസ്ലിം ലീഗ് ജില്ലാപ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, എന്‍ എ നെല്ലിക്കുന്ന്  എം എല്‍ എ, ഡി സി സി വൈസ് പ്രസിഡണ്ട് ബാലകൃഷ്ണ വോര്‍ക്കുഡ്‌ലു എന്നിവരുടെ നേതൃത്വത്തിലുള്ള യു ഡി എഫ് നേതാക്കളും ജനപ്രതിനിധികളും വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധമറിയിച്ചതോടെ പ്രശ്‌നത്തില്‍ ജില്ലാപോലീസ് മേധാവി ഇടപെടുകയും അബ്ദുല്‍ ഖാദറിനെ  ആശുപത്രിയിലേക്ക്  കൊണ്ടുപോകാന്‍ അനുമതി നല്‍കുകയുമായിരുന്നു. അബ്ദുല്‍ ഖാദര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.



ചെങ്കളയില്‍ ഞായറാഴ്ച സിപിഎം ഹര്‍ത്താല്‍


ചെങ്കളയിലെ പോലീസ് ആക്രമണവും അഴിഞ്ഞാട്ടവും മറ്റാരെയോ തൃപ്തിപ്പെടുത്താന്‍: ചെര്‍ക്കളം അബ്ദുല്ല


ചെങ്കള സംഘര്‍ഷം: എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ ആക്രമിച്ചുവെന്നതിന് 100 പേര്‍ക്കെതിരെ കേസ്

Keywords: By election, Chengala, Cherkala, Police, Case, Muslim-league, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia