ചെങ്കളയിലെ പോലീസ് ആക്രമണവും അഴിഞ്ഞാട്ടവും മറ്റാരെയോ തൃപ്തിപ്പെടുത്താന്‍: ചെര്‍ക്കളം അബ്ദുല്ല
Mar 5, 2016, 17:30 IST
കാസര്‍കോട്: (www.kasargodvartha.com 05/03/2016) കാസര്‍കോട്ട് പൊലീസ് രാജ് നടപ്പിലാക്കി, ജനങ്ങളെ ഭീതിപ്പെടുത്തി പൊതു തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ കാസര്‍കോട് ജില്ലാ പൊലീസ് ചീഫിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല കുറ്റപ്പെടുത്തി.
കണ്ണില്‍ കണ്ടവരെ തല്ലിയും വാഹനങ്ങള്‍ തല്ലിത്തകര്‍ത്തും ഒരു വിഭാഗത്തോട് പ്രതികാരം തീര്‍ക്കുന്ന തരത്തില്‍ പെരുമാറിയ പൊലീസ് ചെര്‍ക്കളയിലെ ആരാധനാലയത്തിന് ഗ്രനേഡ് എറിഞ്ഞു. ചെര്‍ക്കള വെസ്റ്റ് വാര്‍ഡിലെ പൊതു തെരഞ്ഞടുപ്പ് ബൂത്തിലുണ്ടായ നിസാര വാക്കുതര്‍ക്കത്തിന്റെ ചുവടുപിടിച്ച് പൊലീസ് നടത്തിയ ഭീകരവാഴ്ച്ച ഭ്രാന്തന്‍ നായയ്ക്ക് സമാനമായ പ്രവര്‍ത്തിയാണ്. തെരഞ്ഞെടുപ്പ് വേളയില്‍ ബൂത്തിലുണ്ടാകുന്ന നിസാര വാക്കുതര്‍ക്കങ്ങള്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ സ്വാഭാവികം മാത്രമെന്നിരിക്കെ ജില്ലാ പൊലീസ് ചീഫിന്റെ നേതൃത്വത്തില്‍ നടത്തിയ തേര്‍വാഴ്ച്ചയും അഴിഞ്ഞാട്ടവും മറ്റാരെയോ തൃപ്തിപ്പെടുത്താനാണ്-ചെര്‍ക്കളം കുറ്റപ്പെടുത്തി.
തെരഞ്ഞടുപ്പ് വിജ്ഞാപനം താല്‍ക്കാലിക നടപടിക്രമം മാത്രമാണ്. പൊതുജനങ്ങളെ ദ്രോഹിച്ചും വെല്ലുവിളിച്ചും താന്തോന്നിത്തം കാണിക്കുന്ന പൊലീസുകാരെ നിലക്കു നിര്‍ത്താന്‍ മുസ്‌ലിം ലീഗിന് പോരാട്ടങ്ങളിലൂടെ സാധ്യമാകുമെന്ന് ചെര്‍ക്കളം പറഞ്ഞു. അകാരണമായി പൊലീസ് കസ്റ്റഡിയലെടുത്ത അബ്ദുല്‍ ഖാദര്‍ (സിദ്ധ) എന്ന പ്രവര്‍ത്തകനോട് പൊലീസ് പ്രയോഗിച്ച മൂന്നാംമുറ മനസാക്ഷി മരവിപ്പുക്കുന്നതിന് തുല്യമാണ്. ചെര്‍ക്കളം മുതല്‍ സ്റ്റേഷന്‍ വരെ വാഹനത്തില്‍ വെച്ചും സ്റ്റേഷനിലെ ക്യാമറയില്ലാത്ത മുറിയില്‍ അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ചെക്കളം ആവശ്യപ്പെട്ടു. അതിനിടെ പരിക്കേറ്റ അബ്ദുല്‍ ഖാദറിനെ മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു.
Related News:
ചെങ്കളയില്‍ ഉപതെരഞ്ഞെടുപ്പിനിടെ ലീഗ് - സി പി എം സംഘര്‍ഷം; പോലീസ് ഗ്രനേഡ് പ്രയോഗിച്ചു; സി പി എം - ലീഗ് നേതാക്കള്‍ക്കും യാത്രക്കാര്‍ക്കും പോലീസുകാര്‍ക്കും പരിക്ക്

Keywords: Kasaragod, Kerala, Chengala, Assault, Attack, Police, Cherkalam Abdulla, Chengala Clash: Cherkalam Abdulla's statement.