'എല്‍ ഡി എഫ് - എസ് ഡി പി ഐ തേര്‍വാഴ്ചയ്ക്കും പോലീസ് ഭീകരതയ്ക്കുമെതിരെ' ഞായറാഴ്ച ചെര്‍ക്കളയില്‍ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം
Mar 5, 2016, 20:05 IST
ചെര്‍ക്കള: (www.kasargodvartha.com 05/03/2016) ചെങ്കള പഞ്ചയത്തിലെ ഉപതെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട് എല്‍ ഡി എഫിന്റെയും എസ് ഡി പി ഐയുടേയും തേര്‍വാഴ്ചയ്ക്കും പോലീസ് ഭീകരതയ്ക്കുമെതിരെ യൂത്ത് ലീഗ് ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ചെര്‍ക്കളയില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. എല്‍ ഡി എഫും എസ്് ഡി പി ഐയും ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയും പോലീസ് ഏകപക്ഷീയമായി പെരുമാറിയെന്നും ആരോപിച്ചാണ് പ്രതിഷേധ പ്രകടനം. പോലീസ് ഗ്രനേഡ് പ്രയോഗിച്ച് ചെര്‍ക്കളയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് യൂത്ത് ലീഗ് ആരോപിച്ചു.
യൂത്ത് ലീഗ് ചെര്‍ക്കള ശാഖാ പ്രസിഡന്റ് ചെര്‍ക്കളയിലെ അബ്ദുല്‍ ഖാദറിനെ സംഭവസ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്ത പോലീസ് ജീപ്പില്‍വെച്ചും സ്റ്റേഷനില്‍വെച്ചും ക്രൂരമായി മര്‍ദിച്ചു, ചെര്‍ക്കളയില്‍ ഹര്‍ത്താല്‍ നടത്താന്‍ ആലോചിച്ചിരുന്നുവെങ്കിലും നിരവധി വിവാഹവും മറ്റും നടക്കുന്നതിനാല്‍ പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു.

Keywords: Cherkala, Chengala, Muslim Youth League, Kerala, Protest, Youth League rally to protest against LDF and SDPI