city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേവിഞ്ച വെടിവെപ്പ്: മുഖ്യസൂത്രധാരന്‍ പുത്തു ഹമീദ് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 21.06.2014) ബേവിഞ്ച വെടിവെപ്പ് കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. ബായാര്‍ പൈവളിഗെയിലെ പുത്തു എന്ന അബ്ദുല്‍ ഹമീദ് (40) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ഹമീദ് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന്റെയും ഡി.വൈ.എസ്.പി. രഞ്ജിത്തിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും വലയിലായത്. തുടര്‍ന്ന് ശനിയാഴ്ചയാണ് ഹമീദിനെ അറസ്റ്റ് ചെയ്തത്.

ബേവിഞ്ച, തെക്കില്‍ ഫെറിയിലെ പൊതുമരാമത്ത് കരാറുകാരനുമായ എം.ടി. മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെയാണ് 25.06.2010 ന് ബാംഗ്ലൂര്‍ ജയിലില്‍ കഴിയുകയായിരുന്ന ഹമീദും മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയത്. കേസിലെ അഞ്ചാം പ്രതിയും ഇപ്പോള്‍ മംഗലാപുരം പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന അലി എന്ന മുന്നയൊണ് വെടിവെപ്പിനായി നിയോഗിച്ചത്. 25ന് രാത്രി 7.45 മണിക്ക് നടത്തിയ വെടിവെപ്പില്‍ കുടുംബാംഗങ്ങള്‍ കഷ്ടിച്ചാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇൗ സംഭവത്തിന് ശേഷം പ്രതികള്‍ മുഹമ്മദ് കുഞ്ഞിയെ ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നു.

പ്രമാദമായ ബേവിഞ്ച വെടിവെപ്പ് കേസില്‍ നാല് വര്‍ഷമായി നടത്തിയ അന്വേഷണത്തില്‍ കാര്യമായ പുരോഗതികള്‍ ഒന്നും ഉണ്ടായിരുന്നില്ല. ടി.പി. രഞ്ജിത്ത്, കാസര്‍കോട് ഡി.വൈ.എസ്.പി.യായി ചാര്‍ജെടുത്തത് മുതല്‍ മംഗലാപുരം പോലീസുമായി ബന്ധപ്പെട്ട് നടത്തിയ നീക്കങ്ങളിലൂടെയായിരുന്നു കേസിലെ അഞ്ചാം പ്രതിയും, കൃത്യത്തില്‍ നേരിട്ട് പങ്കാളിയുമായ അലിയെ ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തത്. അലിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ഹമീദാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് ഹമീദ് വലയിലായത്.

ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയും, ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍  ദാവൂദ് ഇബ്രാഹിമിന്റെ 25 ലക്ഷം രൂപയുടെ കള്ളനോട്ട് കടത്തുമ്പോള്‍ പിടിയിലായ ഹമീദ് ഈ സമയത്താണ് ഈ വെടിവെപ്പിന്റെ ഗൂഢാലോചന നടത്തിയത്. അധോലോക സംഘാംഗങ്ങളുടെ വെടിയേറ്റ് കാസര്‍കോട് മരണപ്പെട്ട ഷഹനാസ് ഹംസ, മരണത്തിന് തൊട്ട് മുമ്പ് 50 കോടിയിലധികം വില വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ നിറച്ച ഒരു ജാക്കറ്റ് കരാറുകാരനായ എം.ടി. മുഹമ്മദ് കുഞ്ഞിക്ക് നല്‍കിയിട്ടുണ്ട് എന്ന തെറ്റായ വിവരമായിരുന്നു ഹദീദിനെ ഇത്തരത്തിലൊരു ഗൂഢാലോചനയ്ക്ക് പ്രേരിപ്പിച്ചത്.

അന്ന് ഹംസ കൈമാറിയെന്ന് പറയപ്പെടുന്ന സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ അവകാശി ദാവൂദ് ഇബ്രാഹിം ആയിരുന്നു എന്നും, അതിനാലാണ് വെടിവെപ്പ് നടത്തി പണം ആവശ്യപ്പെട്ടതുമെന്നാണ് വിവരം. ബോംബൈ സ്‌ഫോടനത്തിന് ശേഷം ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലേക്ക് കടന്നപ്പോള്‍ ഹമീദും രവി പൂജാരിയും, വിദേശത്തുള്ള കലി യോഗേഷ് എന്നിവര്‍ ചേര്‍ന്ന് 50 കോടി രൂപ പലവട്ടം മുഹമ്മദ് കുഞ്ഞിയോട് ആവശ്യപ്പെട്ടുവെന്നും ഇത് നല്‍കാതിരുന്നതാണ് വെടിവെപ്പിലേക്ക് നയിച്ചത് എന്നുമാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പണം നല്‍കാതായതോടെ 18.07.2013 ന് വീണ്ടും മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ വെടിയുതിര്‍ത്തിരുന്നു. ഈ കേസിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഇതിനിടയില്‍ ഈ കേസില്‍ പോലീസിനെ സഹായിച്ചുവെന്ന് പറഞ്ഞ് ജില്ലാ ഡി.സി.സി ട്രഷറര്‍ പ്രഭാകര്‍ ചൌട്ട എന്നയാളെ വെടിവെച്ചു കൊല്ലാനും സംഘം പദ്ധതിയിട്ടിരുന്നു. ഈ സംഭവത്തില്‍ അഞ്ചാം പ്രതിയായ അലിയെ 2011ല്‍ മംഗലാപുരത്ത് അറസ്റ്റ് ചെയ്തിരുന്നു. പുത്തു എന്ന ഹമീദിന്റെ അറസ്റ്റിലായതോടെ ജില്ലയില്‍ സമാനമായ രീതിയില്‍ ഭീഷണി നേരിടുന്ന പ്രമുഖരുടെ പരാതികള്‍ പോലീസിന് ലഭിച്ച് തുടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ വ്യാപിച്ച് കിടക്കുന്ന രവി പൂജാരിയുടെ സംഘത്തെ പറ്റി വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം  കുമ്പളയില്‍ നടന്ന പ്രമാദമായ മുത്തലിബ് വധക്കേസിലെ പ്രതി കാലിയ റഫീഖ് എന്ന മുഹമ്മദ് റഫീഖിന് ഈ സംഘവുമായുള്ള ബന്ധത്തിലാണ് ആയുധങ്ങള്‍ ലഭിച്ചതെന്നുമാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കേസന്വേഷണം നടത്തുന്ന കാസര്‍കോട് സി.ഐ. ടി.പി. ജേക്കബ് ഹമീദിനെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.

ഡി.വൈ.എസ്.പി.ക്ക് പുറമേ കാസര്‍കോട് സി.ഐ. ടി.പി.ജേക്കബ്, എസ്.ഐ. രത്‌നാകരന്‍, ലക്ഷ്മി നാരായണന്‍, പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ പ്രദീപ്കുമ.ര്‍ ചവറ, സിനീഷ് സിറിയക്ക്, സുനില്‍ എബ്രഹാം, ഷാജു മഞ്ചേശ്വരം, പ്രകാശന്‍ നീലേശ്വരം, ശ്രീജിത്ത് തുടങ്ങിയവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ബേവിഞ്ച വെടിവെപ്പ്: മുഖ്യസൂത്രധാരന്‍ പുത്തു ഹമീദ് അറസ്റ്റില്‍

Also Read: 
അച്ഛന്റെ പിറന്നാളിന് ഒരു ദിവസത്തെ അവധിക്ക് ഗൂഗിളിന് മകളുടെ കത്ത്; ഒരാഴ്ച അനുവദിച്ച് മറുപടിക്കത്ത്
Related News: 
കരാറുകാരന്റെ വീടിന് നേരെ വെടിവെപ്പ്; പ്രതി മുഹമ്മദലിയെ വിട്ടുകിട്ടാന്‍ പോലീസ് കോടതിയിലേക്ക്

50 കോടി ആവശ്യപ്പെട്ട് കരാറുകാരന്റെ വീടിനു വെടിവെപ്പ്: ഒരു പ്രതി മംഗലാപുരത്ത് അറസ്റ്റില്‍
ബേ­വി­ഞ്ച വെ­ടി­വെപ്പ്: ക­രാ­റു­കാര­ന്റെ ഭാ­ര്യ ര­ക്ഷ­പ്പെ­ട്ട­ത് ത­ല­നാ­രിഴ­യ്ക്ക്






Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia