അബ്ദുല്‍ സലാം ഹാജിയുടെ ദേഹത്ത് 6 മുറിവുകള്‍; അടിച്ച കസേര 4 കഷ്ണമായി
Aug 6, 2013, 11:58 IST
തൃക്കരിപ്പൂര്‍: വെള്ളാപ്പിലെ ഗള്‍ഫ് വ്യാപാര പ്രമുഖന്‍ അബ്ദുല്‍ സലാം ഹാജി (58) യുടെ ദേഹത്ത് ആറ് മുറിവുള്ളതായി പോലീസിന്റെ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തി. കൈമുട്ടിലും വാരിയെല്ലിനും ഗുരുതരമായ പരിക്കാണുള്ളത്. ഇടതു കാലിന്റെ തുടയിലും നെഞ്ചിന്റെ ഇടതു ഭാഗത്തുമാണ് ആഴത്തിലുള്ള മുറിവുള്ളത്. അബ്ദുല്‍ സലാം ഹാജിയെ അടിച്ചു വീഴ്ത്തിയ ഫൈബര്‍ കസേര നാലു കഷ്ണമായി ചിതറിയിരുന്നു. അക്രമികള്‍ ഉപയോഗിച്ച ഒരു കമ്പിപ്പാര പൂന്തോട്ടത്തില്‍ വെച്ച് പോലീസ് കണ്ടെത്തിയിരുന്നു.
പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ വിദഗദ്ധ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കിട്ടിയാല്‍ മാത്രമെ മരണകാരണം സംബന്ധിച്ചുള്ള വ്യക്തമായ വിവരം ലഭിക്കുകയുള്ളു. മിന്നലാക്രമണത്തില്‍ അബ്ദുല്‍ സലാം ഹാജി ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാകും.
പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക സൂചന ചൊവ്വാഴ്ച തന്നെ പോലീസ് സര്‍ജന്‍ അന്വേഷണ ഉദ്യാഗസ്ഥരെ അറിയിക്കുമെന്നും വിവരമുണ്ട്. വീട്ടില്‍ കവര്‍ച നടത്തിയ അക്രമികള്‍ക്ക് കൂടുതല്‍ സ്വര്‍ണമോ പണമോ ലഭിച്ചിട്ടില്ലെന്നാണ് വിവരം. സ്വര്‍ണവും പണവും വീട്ടില്‍ സൂക്ഷിക്കുന്ന സ്വഭാവം അബ്ദുല്‍ സലാം ഹാജിക്കും ഭാര്യയ്ക്കുമില്ല.
അരക്കോടിയോളം രൂപയുടെ മുതലുകള്‍ ഇവിടെ നിന്നും കൊണ്ടു പോയിട്ടുണ്ടെന്ന പ്രചരണം പോലീസ് തള്ളിക്കളഞ്ഞു. അബ്ദുല്‍ സലാം ഹാജിയുടെ ഭാര്യ സുബൈദ ലളിതമായ രീതിയില്‍ മാത്രമെ ആഭരണങ്ങള്‍ ഉപയോഗിക്കാറുള്ളൂ.
ഒരു മാലയും ഒരു വളയും മാത്രമാണ് സ്ഥിരമായി അണിയാറുള്ളത്. മൂത്ത മകള്‍ സുമയ്യ ഇളമ്പച്ചിയിലെ ഭര്‍തൃവീട്ടിലായതിനാല്‍ അവരുടെ സ്വര്‍ണവും ഇവിടെയുണ്ടായിരുന്നില്ല. ആഭരണങ്ങള്‍ കൂടുതലുണ്ടെങ്കിലും അവയെല്ലാം ബാങ്ക് ലോക്കറിലാണ്. പണവും കൂടുതലായി വീട്ടില്‍ സൂക്ഷിക്കാറില്ലെന്ന് പോലീസിന് വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
വളരെ കുറച്ച് സ്വര്‍ണവും പണവും മാത്രമേ അക്രമികള്‍ക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുള്ളു. ഇതെത്രയാണെന്ന കണക്ക് രണ്ട് ദിവസത്തിനകം മാത്രമെ കിട്ടുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അബ്ദുല്‍ സലാം ഹാജിയുടെ മൃതദേഹം വെള്ളാപ്പിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച് തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ വെള്ളാപ്പ് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
Photo: URUMEES TRIKARIPUR
Related News: ഗള്‍ഫ് വ്യാപാര പ്രമുഖന്റെ കൊല: അക്രമികളെത്തിയ കാറിന്റെ നമ്പര്‍ വ്യാജം
എ.ബി. അബ്ദുല്‍ സലാം ഹാജി: നാടിന് നഷ്ടപ്പെട്ടത് ആലംബഹീനരുടെ കൈത്താങ്ങ്
ഗൃഹനാഥനെ കൊലപ്പെടുത്തി കവര്‍ച നടത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി
വ്യാപാര പ്രമുഖന്റെ കൊല: അക്രമികള്‍ താക്കോല്‍ കൈവശപ്പെടുത്തിയത് മകളെ ഉപയോഗിച്ച്
ഏഴംഗസംഘം കവര്‍ച്ചാ ശ്രമത്തിനിടെ ഗൃഹനാഥനെ കൊന്നു
Also Read: ബോഡോലാന്റ്: അസമില്‍ 60 മണിക്കൂര്‍ ബന്ദ്
Keywords: Police, Postmortem report, Gold, Cash, Murder, Car, Merchant, Kanhangad, Trikaripur, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.