ജിഷ വധക്കേസില്‍ പുനരന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി
Nov 30, 2017, 11:14 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.11.2017) മടിക്കൈ ജിഷ വധക്കേസില്‍ പുനരന്വേഷണം നടത്തുന്ന കണ്ണൂര്‍ ക്രൈം ബ്രാഞ്ച് സംഘം വ്യാഴാഴ്ച ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച വിശദമായ റിപോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ ജിഷയുടെ ഭര്‍തൃസഹോദരന്‍ ചന്ദ്രന്‍, ഭാര്യ ശ്രീലേഖ എന്നിവരെ കൂടി പ്രതി ചേര്‍ക്കാനുള്ള ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ് ചന്ദ്രനും ഭാര്യയും സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്ന് ഹൈക്കോടതി താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.
ഈ കേസ് ഡിസംബര്‍ ഒന്നിന് ഹൈക്കോടതിയില്‍ പരിഗണനയ്ക്ക് വരാനിരിക്കേയാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. കൊല്ലപ്പെട്ട ജിഷയുടെ മാതാപിതാക്കള്‍ തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്‍ മുഖേന മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയെ തുടര്‍ന്ന് കേസ് പുനരന്വേഷിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ക്രൈംബ്രാഞ്ച് എസ്പി ഡോ. ഏ ശ്രീനിവാസനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ. ഏ ശ്രീനിവാസനും ഡിവൈഎസ്പി യു പ്രേമനും ഹൊസ്ദുര്‍ഗ് ഗവ. അതിഥി മന്ദിരത്തില്‍ വെച്ച് കേസിന്റെ ഫയലുകള്‍ പരിശോധിച്ചു.
പ്രതി ഒറീസ കട്ടക്ക് സ്വദേശി മദനന്‍ എന്ന മദന്‍ മാലിക്കിനെ അറസ്റ്റു ചെയ്ത അന്നത്തെ നീലേശ്വരം സിഐയും ഇപ്പോഴത്തെ ഹൊസ്ദുര്‍ഗ് സിഐയുമായ സി കെ സുനില്‍കുമാര്‍ തുടര്‍ന്ന് അന്വേഷണം നടത്തിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു പെരിങ്ങോത്ത് എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ജിഷ കൊല്ലപ്പെട്ട വീടും പരിസരവും ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം പരിശോധന നടത്തുകയും ചെയ്തു. ജിഷയുടെ ബന്ധുക്കളുമായും എസ്പി വിവരങ്ങള്‍ തിരക്കി.
കണ്ണൂരില്‍ വെച്ച് കേസ് അന്വേഷിച്ച അന്നത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും ഇപ്പോള്‍ തിരുവനന്തപുരം ടെമ്പിള്‍ തെഫ്റ്റ് സ്‌ക്വാഡ് എസ്പിയുമായ കെ വി സന്തോഷ്‌കുമാറില്‍ നിന്നും എസ്പി വിവരങ്ങള്‍ ആരാഞ്ഞു. ജിഷ കൊലപാതകത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയുമായി രംഗത്ത് വന്നതോടെയായിരുന്നു കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കെ വി സന്തോഷ്‌കുമാര്‍ തലനാരിഴ കീറി അന്വേഷണം നടത്തിയെങ്കിലും ലോക്കല്‍ പോലീസിന്റെ കണ്ടെത്തലുകള്‍ക്കപ്പുറം പോകാന്‍ കഴിഞ്ഞില്ല.
കേസിന്റെ വിചാരണ ഘട്ടത്തില്‍ തന്നെ അഡീ. ഗവ. പ്ലീഡര്‍ എം അബ്ദുല്‍സത്താര്‍ കൊലപാതകത്തില്‍ ജിഷയുടെ ഭര്‍തൃബന്ധുക്കള്‍ക്കുള്ള പങ്കിനെക്കുറിച്ച് കോടതിയില്‍ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇതു കോടതി പരിഗണിച്ചിരുന്നില്ല. പിന്നീട് വിചാരണ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് സാക്ഷികളായ ജയില്‍ വാര്‍ഡന്‍ ചെറുവത്തൂരിലെ വിജയകുമാര്‍ അന്ന് മാലിക്കിനൊപ്പം ജയിലില്‍ സഹ തടവുകാരനായിരുന്ന കരിന്തളത്തെ രാഘവന്‍ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍തൃസഹോദരന്‍ ചന്ദ്രനെയും ഭാര്യ ശ്രീലേഖയെയും സ്വമേധയാ പ്രതിയാക്കാന്‍ ജില്ലാ സെഷന്‍സ് ജഡ്ജ് സോനു എം പണിക്കര്‍ ഉത്തരവിട്ടത്.
ഇതിനെതിരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ചന്ദ്രനും ശ്രീലേഖയും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ.സികെ ശ്രീധരന്‍ മുഖേന കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് സുനില്‍ തോമസ് ഡിസംബര്‍ 1ന് കേരള ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കുന്നതുവരെ തുടര്‍ നടപടികള്‍ തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്. ഇതോടെ കാസര്‍കോട്ടെ കോടതി നടപടികള്‍ മരവിപ്പിക്കുകയും ചെയ്തു.
2012 ഫെബ്രുവരി 19ന് രാത്രി എട്ടുമണിയോടെയായിരുന്നു മടിക്കൈ അടുക്കത്തു പറമ്പിലെ ഗള്‍ഫുകാരനായ രാജേന്ദ്രന്റെ ഭാര്യ ജിഷയെ വീട്ടു വേലക്കാരനായ മദന്‍ മാലിക്ക് കൊലപ്പെടുത്തിയത്. രാജേന്ദ്രന്റെ സഹോദരനായ ചന്ദ്രന്റെ മടിക്കൈ എരിക്കുളത്തെ എസ് എം മെറ്റല്‍സിലെ തൊഴിലാളിയായിരുന്നു മദന്‍മാലിക്.
Related news:
ജിഷയെ കൊലപ്പെടുത്താന്‍ പ്രതി മദന്‍മാലികിന് നല്‍കിയ ക്വട്ടേഷന്‍തുക 25,000

'ബോസ് പറഞ്ഞിട്ടാണ് അത് ചെയ്തത്'; ജിഷ വധക്കേസില്‍ ഭര്‍തൃസഹോദരന്റെയും ഭാര്യയുടെയും പങ്ക് പുറത്തായത് പ്രതി മദന്‍മാലികിന്റെ സഹതടവുകാരോടുള്ള വെളിപ്പെടുത്തല്‍, വഴിത്തിരിവുണ്ടായത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍
പ്രമാദമായ ജിഷ വധം: വിചാരണ തുടങ്ങി, ഭര്‍ത്താവും ഭര്‍തൃസഹോദരന്റെ ഭാര്യയും ഉള്‍പ്പെടെ നാലുപേരെ വിസ്തരിക്കും
ജിഷ വധക്കേസ്: വിചാരണ ബുധനാഴ്ച
ജിഷ വധക്കേസ്: പ്രതിക്ക് ജാമ്യം
ജിഷ വധക്കേസ്; വിചാരണ 27 ലേക്ക് മാറ്റി
ജിഷ വധക്കേസില്‍ ഗൂഡാലോചന ഇനിയും പുറത്തുവന്നില്ല; പിതാവ് വീണ്ടും നിയമയുദ്ധത്തിലേക്ക്
ജിഷ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടുന്നു
ജിഷ വധം: ഹൈ്‌ക്കോടതി ഉത്തരവിനെ തുടര്‍ന്ന് വിചാരണ നിര്‍ത്തിവെച്ചു
പ്രമാദമായ ജിഷ വധക്കേസില്‍ വിചാരണ 13ന് തുടങ്ങും
ജിഷാ വധം: കേസ് സി.ബി.ഐക്ക് വിടണം; ബന്ധുക്കള്‍ ഹൈക്കോടതിയില്‍
ജിഷാവധം: തുടരന്വേഷണം വേണമെന്ന കോടതി ഉത്തരവ് പോലീസിന് കിട്ടി
ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ മദനന്‍ മാത്രമെന്ന് പ്രോസിക്യൂഷന്‍
ജിഷയെ കൊലപ്പെടുത്തിയത് കവര്‍ച്ചയ്ക്കു വേണ്ടിയാണെന്ന് തെളിഞ്ഞു
യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു; പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

ജിഷ വധം: ഭര്‍തൃസഹോദരനെയും ഭാര്യയെയും പ്രതികളാക്കാന്‍ കോടതി ഉത്തരവ്; അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരവീഴ്ച
മടിക്കൈ ജിഷ വധക്കേസില്‍ ഭര്‍തൃസഹോദരനെയും ഭാര്യയെയും പ്രതികളാക്കാനുള്ള ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Murder-case, High-Court, Crimebranch, Report, Complaint, Crime, Jisha murder case; Crime branch filed a report in High Court.