ഫഹദ് വധക്കേസില്‍ പ്രതിയെ പോലീസ് വീണ്ടും ചോദ്യം ചെയ്തു; സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് പോലീസ്, മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു
Jul 16, 2015, 14:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/07/2015) കല്ല്യോട്ട് ഗവ. സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ത്ഥിയായ അമ്പലത്തറ കണ്ണോത്തെ മുഹമ്മദ് ഫഹദിനെ സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് നടന്നുപോകുന്നതിനിടെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതി വിജയകുമാറിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വിധേയനാക്കി.
കഴിഞ്ഞ ദിവസമാണ് വിജയകുമാറിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ബുധനാഴ്ച വിജയകുമാറിനെ ഹൊസ്ദുര്‍ഗ് സി ഐ യു പ്രേമന്‍ വിശദമായി ചോദ്യം ചെയ്തു. ഫഹദ് വധത്തില്‍ ഗൂഢാലോചനയുണ്ടെന്നും സംഭവവുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് വിജയനെ കസ്റ്റഡിയില്‍ കിട്ടാന്‍ സി ഐ കോടതിയില്‍ ഹരജി നല്‍കിയിരുന്നത്.
എന്നാല്‍ വിജയന്‍ കൊലപാതകം തനിച്ച് നടത്തിയതാണെന്നും മറ്റാരുടെയെങ്കിലും പ്രേരണ ഇതിന് പിന്നിലുണ്ടെന്ന് കരുതാന്‍ ആവശ്യമായ തെളിവുകള്‍ കിട്ടിയിട്ടില്ലെന്നും ഫഹദിന്റെ പിതാവിനോട് പ്രതിക്കുള്ള അടങ്ങാത്ത പകയാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. കൊല നടന്ന സ്ഥലത്ത് പോലീസ് വിജയകുമാറിനെ എത്തിച്ച് തെളിവെടുത്തു. കൊലയ്ക്കുപയോഗിച്ച കൊടുവാള്‍ പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു. സംഭവസമയത്ത് പ്രതി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരത്തോടെ വിജയനെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
ഫഹദ് വധം: നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അനാവശ്യമായ പഴികേള്‍ക്കേണ്ടിവന്നത് എന്‍.എ. നെല്ലിക്കുന്നിനും വി.ഡി. സതീശനും
പെരിയ കല്യോട്ട് സ്‌കൂളിലേക്ക് പോവുകയായിരുന്ന എട്ട് വയസ്സുകാരനെ മൃഗീയമായി വെട്ടിക്കൊന്നു
വിദ്യാര്‍ത്ഥിയുടെ കൊല: പ്രതി പിടിയില്‍
മൂന്നാം ക്ലാസുകാരന്റെ ക്രൂരമായ കൊല: വിറങ്ങലിച്ച് കല്ല്യോട്ട് ഗ്രാമം; ഞെട്ടല്‍ മാറാതെ സഹപാഠികള്‍, പ്രതി അറസ്റ്റില്‍
ഫഹദിന്റെ കൊല: പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ സി.പി.എം. ഹര്‍ത്താല്‍
ഫഹദിന്റെ സ്‌കൂള്‍ യൂണിഫോം ഇട്ട ഈ ഫോട്ടോ ഇന്ന് പിതാവ് മൊബൈലില്‍ എടുത്തത്
ഫഹദിന്റെ കൊല: പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണം: അഡ്വ. കെ.ശ്രീകാന്ത്
മൂന്നാംതരം വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവം; സംഘപരിവാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു
Keywords: Kasaragod, Kerala, Kanhangad, Mobile Phone, Police, Murder-case, Fahad murder, Fahad murder: mobile phone taken to custody.
Advertisement:
കഴിഞ്ഞ ദിവസമാണ് വിജയകുമാറിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ബുധനാഴ്ച വിജയകുമാറിനെ ഹൊസ്ദുര്‍ഗ് സി ഐ യു പ്രേമന്‍ വിശദമായി ചോദ്യം ചെയ്തു. ഫഹദ് വധത്തില്‍ ഗൂഢാലോചനയുണ്ടെന്നും സംഭവവുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് വിജയനെ കസ്റ്റഡിയില്‍ കിട്ടാന്‍ സി ഐ കോടതിയില്‍ ഹരജി നല്‍കിയിരുന്നത്.
എന്നാല്‍ വിജയന്‍ കൊലപാതകം തനിച്ച് നടത്തിയതാണെന്നും മറ്റാരുടെയെങ്കിലും പ്രേരണ ഇതിന് പിന്നിലുണ്ടെന്ന് കരുതാന്‍ ആവശ്യമായ തെളിവുകള്‍ കിട്ടിയിട്ടില്ലെന്നും ഫഹദിന്റെ പിതാവിനോട് പ്രതിക്കുള്ള അടങ്ങാത്ത പകയാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. കൊല നടന്ന സ്ഥലത്ത് പോലീസ് വിജയകുമാറിനെ എത്തിച്ച് തെളിവെടുത്തു. കൊലയ്ക്കുപയോഗിച്ച കൊടുവാള്‍ പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു. സംഭവസമയത്ത് പ്രതി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരത്തോടെ വിജയനെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
ഫഹദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം പ്രഖ്യാപിച്ചു
ഫഹദ് വധം: തുടര്‍ അന്വേഷണം എസ്.പിയുടെ മേല്‍നോട്ടത്തിലെന്ന് ആഭ്യന്തരമന്ത്രി