city-gold-ad-for-blogger

ഫഹദ് വധം: വിചാരണാനടപടി ക്രമങ്ങള്‍ ജില്ലാകോടതിയില്‍ ഉടന്‍ ആരംഭിക്കും

കാഞ്ഞങ്ങാട്: (www.kasargodvartha.com 01/10/2015) അമ്പലത്തറ കണ്ണോത്തെ ഓട്ടോെ്രെഡവര്‍ മൊയ്തുവിന്റെ മകന്‍ എട്ടുവയസുകാരനായ മുഹമ്മദ് ഫഹദിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണാനടപടി ക്രമങ്ങള്‍ ജില്ലാകോടതിയില്‍ ഉടന്‍ ആരംഭിക്കും. ഫഹദ് വധക്കേസില്‍ അന്വേഷണം  പൂര്‍ത്തിയാക്കിയ ശേഷം ഹൊസ്ദുര്‍ഗ് സി.ഐ യു.പ്രേമന്‍ കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചതോടെയാണ് വിചാരണാനടപടിക്രമങ്ങള്‍ക്കും തുടക്കമായത്.

ഫഹദ് വധക്കേസില്‍ കഴിഞ്ഞ രണ്ടരമാസമായി റിമാന്റില്‍ കഴിയുന്ന പ്രതി കണ്ണോത്തെ വിജയനെ (31) കഴിഞ്ഞ ദിവസം ജില്ലാജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കുകയും കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു. റിമാന്റ് ദീര്‍ഘിപ്പിക്കല്‍ നടപടിക്കൊപ്പം തന്നെ കുറ്റപത്രം പരിശോധിച്ച കോടതി മേല്‍ നടപടികള്‍ക്കായി കേസ് ഒക്ടോബര്‍ 13 ലേക്ക് മാറ്റിയിരിക്കുകയാണ്.

കേസിന്റെ ഫയലുകള്‍ വിചാരണയ്ക്കായി ഹൊസ്ദുര്‍ഗ് കോടതി ജില്ലാകോടതിയിലേക്ക് മാറ്റി. വിചാരണ ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ ഉറപ്പാക്കുന്ന ശക്തമായ തെളിവുകളോടെയാണ് പോലീസ് കോടതിയില്‍ കുറ്റപത്രം നല്‍കിയിരിക്കുന്നത്. സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴാണ് ഫഹദിനെ വിജയന്‍ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത്.
ഫഹദ് വധം: വിചാരണാനടപടി ക്രമങ്ങള്‍ ജില്ലാകോടതിയില്‍ ഉടന്‍ ആരംഭിക്കും


Related News: 
ഫഹദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം പ്രഖ്യാപിച്ചു

ഫഹദ് വധം: തുടര്‍ അന്വേഷണം എസ്.പിയുടെ മേല്‍നോട്ടത്തിലെന്ന് ആഭ്യന്തരമന്ത്രി

ഫഹദ് വധം: നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അനാവശ്യമായ പഴികേള്‍ക്കേണ്ടിവന്നത് എന്‍.എ. നെല്ലിക്കുന്നിനും വി.ഡി. സതീശനും

പെരിയ കല്യോട്ട് സ്‌കൂളിലേക്ക് പോവുകയായിരുന്ന എട്ട് വയസ്സുകാരനെ മൃഗീയമായി വെട്ടിക്കൊന്നു

വിദ്യാര്‍ത്ഥിയുടെ കൊല: പ്രതി പിടിയില്‍

മൂന്നാം ക്ലാസുകാരന്റെ ക്രൂരമായ കൊല: വിറങ്ങലിച്ച് കല്ല്യോട്ട് ഗ്രാമം; ഞെട്ടല്‍ മാറാതെ സഹപാഠികള്‍, പ്രതി അറസ്റ്റില്‍

ഫഹദിന്റെ കൊല: പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ സി.പി.എം. ഹര്‍ത്താല്‍

ഫഹദിന്റെ സ്‌കൂള്‍ യൂണിഫോം ഇട്ട ഈ ഫോട്ടോ ഇന്ന് പിതാവ് മൊബൈലില്‍ എടുത്തത്

ഫഹദിന്റെ കൊല: പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണം: അഡ്വ. കെ.ശ്രീകാന്ത്

മൂന്നാംതരം വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവം; സംഘപരിവാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു

Keywords:  Kasaragod, Kerala, Kanhangad, court, Fahad death case: trial to begin soon.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia