city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗളൂരു ആശുപത്രിക്കാരുടെ കൊള്ളക്കെതിരെ സാദിഖ് കാവിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്, പിന്തുണയുമായി യഹ് യ തളങ്കരയുടെ കവിത

ദുബൈ: (www.kasargodvartha.com 25/06/2015) മംഗളൂരുവിലെ ആശുപത്രി കൊള്ളക്കെതിരെ പ്രവാസി എഴുത്തുകാരനും മനോരമ ഓണ്‍ലൈന്‍ ഗള്‍ഫ് കറസ്‌പോണ്ടന്റുമായ കാസര്‍കോട്ടെ സാദിഖ് കാവിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതേ തുടര്‍ന്ന് വ്യവസായ പ്രമുഖനും കവിയുമായ യഹ് യ തളങ്കര ആശുപത്രികളുടെ കൊള്ളയ്‌ക്കെതിരെ ശക്തമായ ഭാഷയിലുള്ള കവിതയും എഴുതി.

സാദിഖ് കാവിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്

'വയോധികയായ എന്റെ ഉമ്മയെ മംഗളൂരുവിലെ ആശുപത്രിയില്‍ നാല് ദിവസം കിടത്തി ചികിത്സിപ്പിച്ച അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണ്. ഭൂമിയില്‍ ചെയ്തുകൂട്ടിയ മനുഷ്യത്വരഹിതമായ പ്രവൃത്തികളുടേയും മനുഷ്യരുടെ നിസ്സഹായത ചൂഷണം ചെയ്ത് തിന്നുകൊഴുക്കുന്നതിന്റേയും പേരില്‍ ആരെങ്കിലും നരക(HELL)ത്തില്‍ പോകുമെങ്കില്‍, അതില്‍ ആദ്യം ഇടംപിടിക്കുക വിദഗ്ധരെന്ന് അഭിനയിക്കുന്ന ഡോക്ടര്‍മാരും ആശുപത്രി മുതലാളിമാരുമായിരിക്കും.

ഇതിനു തൊട്ടുപിന്നാലെയാണ് പോസ്റ്റിന് പിന്തുണയുമായി യഹ് യ തളങ്കര ഫെയ്‌സ്ബുക്കില്‍ തന്നെ കവിതയും പോസ്റ്റു ചെയ്തത്. കവിതയ്ക്ക് പ്രചോദനമായത് സാദിഖ് കാവിലിന്റെ പോസ്റ്റാണെന്ന കാര്യവും യഹ് യ കവിതയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

യഹ് യയുടെ കവിത ഇതാണ് 

കോടികള്‍ മുടക്കപ്പെട്ട പഠനം.
ശത കോടികള്‍ മുടക്കപ്പെട്ട
ആതുരാലയ കൃഷി പാടങ്ങള്‍.
വിളവെടുപ്പ് മോശമാകരുതല്ലോ..
മൃഗമാണെങ്കില്‍ അറവിന്‍ നേരം
അല്‍പം തടവാന്‍ തോന്നും.
മനുഷ്യപ്പേക്കോലങ്ങളുടെ
നെറ്റിത്തടത്തില്‍
ചൂഷണ വസ്തു എന്ന് പണ്ടാരോ
എഴുതി വെച്ചില്ലേ..
മായ്ച്ച് കളയാന്‍
മുലപ്പാല്‍ കുടിച്ച് വളര്‍ന്ന
ചുണ കുട്ടികളുണ്ടാവണം..
അതിനും സാധ്യത വിരളം..
സഹിക്കുക മര്‍ത്ഥ്യാ നിന്‍ ജന്മം
ഒഴുക്കിലൊഴുകുന്ന ചണ്ടി പോലെ..
ചൂഷകന്റെ സഞ്ചി നിറച്ചും
മര്‍ദ്ദകന്റെ കൈത്തരിപ്പ് തീര്‍ത്തും
തട്ടിയും ഉടക്കിയും ഒഴുകി പോകവെ
അടങ്ങി ഒടുങ്ങി ഒടുക്കം അടക്കും
ആറടി മണ്ണില്‍...
(സാദിഖ് കാവിലിന്റെ ആശുപത്രിയിലെ അറവ് വിശേഷം വായിച്ചപ്പോള്‍ തോന്നിയത്..).

നേരത്തെ നാട്ടിലെ സ്വകാര്യാശുപത്രികള്‍ രോഗികളെ കൊള്ളയടിക്കുന്നത് സംബന്ധിച്ച് കാസര്‍കോട് വാര്‍ത്തയും അന്വേഷണ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. വായനക്കാര്‍ക്കിടയില്‍ നിന്നും വലിയ പ്രതിഷേധമാണ് സ്വകാര്യാശുപത്രികള്‍ക്കെതിരെ ഉണ്ടയത്. ചില ആശുപത്രികളില്‍ രോഗികളായെത്തുന്നവരെ ചികിത്സയുടെയും പരിശോധനയുടെയും പേരില്‍ കഴുത്തറക്കുകയാണ് ചെയ്യുന്നത്.

ഉത്തരമലബാറില്‍ ആവശ്യത്തിന് ചികിത്സാ സൗകര്യങ്ങളില്ലാത്ത ആശുപത്രികളില്ലാത്തതാണ് മംഗളൂരുവിലെ ഇത്തരം കൊള്ള സങ്കേതങ്ങളെ സാധാരണക്കാര്‍ക്ക് ആശ്രയിക്കേണ്ടി വരുന്നത്. കൊട്ടിഘോഷിച്ച് തുടങ്ങാനിരുന്ന കാസര്‍കോട്ടെ മെഡിക്കല്‍ കോളജ് തറക്കല്ലില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്. ഏറെ പാരമ്പര്യമുള്ള മംഗളൂരുവിലെ ആശുപത്രികള്‍ പോലും ഇപ്പോള്‍ രോഗികളെ കൊള്ളയടിക്കുകയാണ്. ചില ആശുപത്രികള്‍ ചാരിറ്റി ട്രസ്റ്റിന്റെ പേരിലാണെങ്കിലും ഇത്തരം ട്രസ്റ്റുകളുടെയെല്ലാം തുടങ്ങിയപ്പോഴുണ്ടായ ഉദ്ദേശ ശുദ്ധി പിന്നീട് കാണാന്‍ കഴിയുന്നില്ലെന്നാണ് രോഗികളുടെ പരാതി.
മംഗളൂരു ആശുപത്രിക്കാരുടെ കൊള്ളക്കെതിരെ സാദിഖ് കാവിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്, പിന്തുണയുമായി യഹ് യ തളങ്കരയുടെ കവിത

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ആശുപത്രികളിലെ ചൂഷണത്തെ കുറിച്ച് നേരത്തെ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിച്ച അന്വേഷണ പരമ്പര ചുവടെ ലിങ്കില്‍ വായിക്കാം


ഭാഗം ഒന്ന്:
ഡോക്ടറുടെ ചോദ്യം കേട്ട് പതറിപ്പോയ നിമിഷം...
ഭാഗം രണ്ട്:
302രൂപയുടെ മരുന്ന് 130 രൂപയ്ക്ക് കിട്ടുന്ന വിധം... ചൂഷണം ഇങ്ങനെയും

ഭാഗം മൂന്ന്:
ഇവിടെ ബുധനാഴ്ചയെത്തുന്ന രോഗികള്‍ക്ക് അഡ്മിറ്റ് ഉറപ്പ്

ഭാഗം നാല്
ഡോക്ടര്‍ അഡ്മിറ്റു ചെയ്യുമെന്ന് നേഴ്‌സ് നേരത്തെ മനസില്‍ കണ്ടു!

ഭാഗം അഞ്ച്
ഇവിടെ നഴ്‌സുമാര്‍ക്കും പണി കിട്ടി!

ഭാഗം ആറ്
ഇവിടെ സുഖ ചികിത്സ മാത്രം; അതിര്‍ത്തി കടത്തിവിടുന്നതിന് കമ്മീഷനും
ഭാഗം ഏഴ്
ഇവിടെ അബോര്‍ഷന്‍ നടത്തികൊടുക്കപ്പെടും...

Keywords:  Sadiq Kavil, Yahya Thalangara, Poem , Facebook Post, Kasaragod, Kerala, Mangalore,  Hospital, Treatment, Complaint, Facebook post against hospital exploitation, Malabar Wedding.

മംഗളൂരു ആശുപത്രിക്കാരുടെ കൊള്ളക്കെതിരെ സാദിഖ് കാവിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്, പിന്തുണയുമായി യഹ് യ തളങ്കരയുടെ കവിത


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia