city-gold-ad-for-blogger

നമുക്കില്ല അതിവേഗ പാത; അവഗണനയോട് യോജിക്കാന്‍ കഴിയില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്:  (www.kasargodvartha.com 21/07/2016) ബജറ്റില്‍ നിശ്ചയിച്ചതു പ്രകാരം തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് മാത്രമായുള്ള അതിവേഗ റെയില്‍വേ പാതയ്ക്കുള്ള സാധ്യതാ പഠനത്തില്‍ കാസര്‍കോടിനെ ഒഴിവാക്കിയതോട് യോജിക്കാന്‍ കഴിയില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

അതിവേഗ റെയില്‍വേ എന്ന ആശയം തന്നെ കേരളത്തിനു സമ്മാനിച്ചത് ഡി എം ആര്‍ സിയുടെ പ്രതിനിധിയായ ഇ ശ്രീധരനാണ്. അദ്ദേഹം ഈ നിര്‍ദ്ദേശം മുന്നോട്ടു വെക്കുമ്പോള്‍ തന്നെ തിരുവനന്തപുരം മംഗളൂരു അതിവേഗ കോര്‍ഡിഡോര്‍ എന്നാണ് പറഞ്ഞിരുന്നത്. കേരളം വിട്ടാല്‍ പതിനഞ്ച് കിലോമീറ്റര്‍ മാത്രം ദൂരമുള്ള മംഗളൂരുവിലാണ് ഇതിന്റെ ദൈനംദിന പ്രവര്‍ത്തികളും മെയിന്റേനന്‍സും ഷെഡിങ്ങിനും ഒക്കെ സൗകര്യമുള്ളു. ഈ സ്വപ്‌നപദ്ധതി മംഗളൂരുവരെ നീട്ടുകയാണെങ്കില്‍ യാത്രക്കാര്‍ക്കുള്ള പ്രയോജനം ഇരട്ടിയായിരിക്കും.

മാത്രമല്ല, കാസര്‍കോടിന് ഏറ്റവും അരികില്‍ കിട്ടുന്ന ഏയര്‍പോര്‍ട്ടും, സീപോര്‍ട്ടും മംഗളൂരുവിലാണ്. ഒട്ടനവധി രോഗികള്‍ ചികില്‍സ തേടിയെത്തുന്നതും, വ്യാപാരാവശ്യത്തിനും മെഡിക്കല്‍, എന്‍ജീനിയറിങ്ങ് കോളജ് അടക്കം നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മംഗളൂരുവിലാണ്. ഇതൊക്കെ കണക്കിലെടുത്താണ് ബജറ്റ് പ്രസംഗത്തില്‍ സുചിപ്പിച്ച നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി മംഗളൂരുവരെ പഠനത്തിനായുള്ള ഉത്തരവ് പുറപ്പെടുവിപ്പിക്കാന്‍ മുഖ്യമന്ത്രിയോടും വകുപ്പു മന്ത്രിയോടും താന്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടതായി മന്ത്രി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഈ വിഷയത്തില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. ജനങ്ങളുടെ പ്രതിഷേധം മനസിലാക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നമുക്കില്ല അതിവേഗ പാത; അവഗണനയോട് യോജിക്കാന്‍ കഴിയില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

Related News:
കേരളത്തിന്റെ വാല് മുറിഞ്ഞോ? സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച പി കരുണാകരന്‍ എം പിയോട് കാസര്‍കോട്ടുകാരന്റെ പ്രതികരണം



Keywords:  Minister E Chandrasekharan, Kasaragod, Development Project, Railway, High Speed Railway Line, No Express Railway to Kasargod, No Express Railway for Kasaragod: Minister E Chandrashekaran's comment

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia