city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Siddique's murder Case | പ്രവാസിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ; കാറും പിടികൂടി; ഉപ്പളയിലെ അധോലോക സംഘത്തിൻ്റെ വേരറുക്കാൻ പൊലീസ്

കുമ്പള: (www.kasargodvartha.com) സീതാംഗോളി മുഗു സ്വദേശിയും ദുബൈ പ്രവാസിയായ സിദ്ദീഖിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് കസ്റ്റഡിയിലായി. പ്രതികളുമായി ബന്ധമുള്ളയാളാണ് കസ്റ്റഡിയിലായതെന്നാണ് വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ഇയാളുടെ പങ്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളുവെന്നും സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് കേന്ദ്രങ്ങൾ കാസർകോട് വാർത്തയോട് പറഞ്ഞു.
                                             
Siddique's murder Case | പ്രവാസിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ; കാറും പിടികൂടി; ഉപ്പളയിലെ അധോലോക സംഘത്തിൻ്റെ വേരറുക്കാൻ പൊലീസ്

സിദ്ദീഖിനെ തട്ടികൊണ്ടു പോയ സംഘം സഞ്ചരിച്ചതെന്ന് കരുതുന്ന കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിദ്ദീഖിനെ തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പ് സംഘം തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി മർദിച്ചവശരാക്കി മംഗ്ളുറു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സഹോദരൻ അൻവറിൻ്റെയും ബന്ധു അൻസാരിയുടെ മൊഴിയെടുക്കാൻ കുമ്പള സിഐ പ്രമോദും സംഘവും രാത്രി തന്നെ മംഗ്ളൂറിലെത്തിയിരുന്നുവെങ്കിലും മൊഴിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ തിങ്കളാഴ്ച രാവിലെ വീണ്ടും സിഐയും സംഘവും മംഗ്ളൂറിലേക്ക് പോയിട്ടുണ്ട്.

അതിനിടെ സിദ്ദീഖിൻ്റെ മരണവുമായി ബന്ധപ്പെട്ട് മറ്റൊരു സഹോദരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജിൽ നിന്നും പോസ്റ്റ് മോർടം റിപോർട് ലഭിക്കുന്ന മുറയ്ക്ക് കൊലക്കേസ് രജിസ്റ്റർ ചെയ്യാനാണ് പൊലീസ് തീരുമാനം.

അതേസമയം ഉപ്പള കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അധോലോക സംഘത്തിൻ്റെ വേരറുക്കാൻ കുമ്പള, മഞ്ചേശ്വരം പൊലീസ് നടപടി തുടങ്ങി. ഗൾഫിലെ ഡോളർ, സ്വർണ കടത്തുകൾ നിയന്ത്രിക്കുന്നത് ഉപ്പള അധോലോക സംഘങ്ങളാണെന്നാണ് അറിയുന്നത്. നേരത്തേ നിരവധി ഗ്രൂപുകൾ ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നുവെങ്കിലും ഇപ്പോൾ അത് പ്രബലരായ രണ്ടോ മൂന്നോ ഗ്രൂപുകളിലേക്ക് കേന്ദ്രീകരിച്ചിട്ടുണ്ടെന്നാണ് വിവരം. സിദ്ദീഖിനെയും സഹോദരനെയും ബന്ധുവിനെയും ഡോളർ ഇടപാടുമായി ബന്ധപ്പെട്ട് ഉള്ള പ്രശ്നത്തിൽ തട്ടികൊണ്ടുപോയത് പൈവളിഗെയിലെ പ്രബല ഗ്രൂപിൽ പെട്ടവരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നൂർ ശാ എന്നയാളാണ് തട്ടികൊണ്ടു പോകൽ സംഘത്തിൻ്റെ സൂത്രധാരനെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

ALSO READ: 

'ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവിനെ ക്രിമിനൽസംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ച് മുങ്ങി'; സംഭവം കാസർകോട്ട്

സിദ്ദീഖ് നാട്ടിലെത്തിയത് ഞായറാഴ്ച ഉച്ചയ്ക്ക്; യുവാവിനെ മർദ്ദിച്ച് കൊന്ന് മൃതദേഹം രാത്രി കാറിൽ ആശുപത്രിയിലെത്തിച്ച സംഘത്തിലെ രണ്ട് പേർ സിസിടിവിയിൽ കുടുങ്ങി; കൊലയ്ക്ക് പിന്നിൽ ഗൾഫിലെ ഡോളർ ഇടപാട്?

സിദ്ദീഖിനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവം: ആശുപത്രിയില്‍ കഴിയുന്ന സഹോദരന്റെയും ബന്ധുവിന്റെയും മൊഴിയെടുക്കാന്‍ സി ഐ മംഗ്‌ളൂരിലെത്തി; സൂത്രധാരന്‍ നൂര്‍ എന്ന് വിളിക്കുന്ന നൂര്‍ശാ?

Keywords: News, Kerala, Kasaragod, Top-Headlines, Police, Murder-case, Investigation, Custody, Uppala, Kumbala, Crime, Death, Dead, Siddique's murder, Siddique's murder; One in custody.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia