സിദ്ദീഖ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത് ഞായറാഴ്ച ഉച്ചയ്ക്കാണ്.
യുവാവിൻ്റെ സഹോദരൻ അൻവർ, ബന്ധു അൻസാരി എന്നിവരെ ഒരു സംഘം രണ്ട് ദിവസം മുമ്പ് തട്ടികൊണ്ടു പോയി ബന്ദികളാക്കിയിരുന്നു. ഇവരെ വെച്ചാണ് സംഘം സിദ്ദീഖിനെ ഞായറാഴ്ച നാട്ടിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചു വരുത്തിയത്.
ഉച്ചയ്ക്ക് മംഗളൂരുവിൽ വിമാനം ഇറങ്ങി നാട്ടിലെത്തിയ സിദ്ദീഖ്, സംഘത്തിൻ്റെ കസ്റ്റഡിയിലായതോടെ സഹോദരനെയും ബന്ധുവിനെയും വിട്ടയച്ചിരുന്നു. സംഘത്തിൻ്റെ കസ്റ്റഡിയിൽ ക്രൂര മർദനത്തിനിരയായ സഹോദരൻ അൻവറിനെയും അൻസാരിയെയും മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സിദ്ദീഖും സംഘത്തിൻ്റെ ക്രൂര മർദ്ദനത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഏറെകുറേ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.
രണ്ട് യുവാക്കൾ ഒരു കാറിലാണ് മൃതപ്രായനായ സിദ്ദീഖിനെ ആശുപത്രിയിലെത്തിച്ചതെന്ന് സിസിടിവി ദൃശ്യത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്. കാറിൻ്റെ നമ്പർ പൊലീസിന് ലഭിച്ചിട്ടുണ്ട്. സിദ്ദീഖിൻ്റെ മൃതദേഹത്തിൽ മർദനമേറ്റ പാടുകളുണ്ടെന്ന് പരിശോധിച്ച ഡോക്ടർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. കൊലയാളി സംഘത്തിന് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ALSO READ:
Keywords: News, Kerala, Kasaragod, Top-Headlines, Murder, Crime, Killed, Police, Investigation, Criminal-gang, Assault, Hospital, Man killed by criminal gang: Police.
< !- START disable copy paste -->