ക്രിമിനൽ സംഘം രണ്ട് ദിവസം മുമ്പ് തട്ടികൊണ്ടു പോയി അജ്ഞാത കേന്ദ്രത്തിൽ തടങ്കലിൽ പാർപിച്ച് ക്രൂരമായി മർദിച്ച സിദ്ദീഖിൻ്റെ സഹോദരൻ അൻവറിൽ നിന്നും ബന്ധു അൻസാരിയിൽ നിന്നും മൊഴിയെടുക്കാനാണ് സി ഐ ഞായറാഴ്ച രാത്രി വൈകി മംഗളൂരുവിലെ ആശുപത്രിയിലെത്തിയത്.
സഹോദരൻ അൻവറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയെന്ന് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായർ കാസർകോട് വാർത്തയോട് പറഞ്ഞു.
കൊലയാളി സംഘങ്ങളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായി അറിയുന്നു.
കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ നൂർ എന്ന് വിളിക്കുന്ന നൂർ ശായാണ് സിദ്ദീഖിനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ സംഘത്തിലെ സൂത്രധാരനെന്ന് പൊലീസ് സംശയിക്കുന്നു.
സിദ്ദീഖിന് ജീവനുണ്ടെന്ന് കരുതിയാണ് സംഘത്തിലെ രണ്ടു പേർ കാറിൽ ബന്തിയോട് ഡി എം ആശുപത്രിലെത്തിച്ചതെന്നാണ് കരുതുന്നത്. മരണം ഏതാണ്ട് ഉറപ്പാക്കിയതോടെ രണ്ട് പേരും വന്ന കാറിൽ തന്നെ സ്ഥലം വിട്ടു.
ആശുപത്രിക്ക് മുന്നിലെ സി സി ടി വിയിൽ സംഘം സിദ്ദീഖിനെ ആശുപത്രിയിലെത്തിക്കുന്നതിൻ്റെയും കടന്നുകളയുന്നതിൻ്റെയും ദൃശ്യങ്ങൾ പതിഞ്ഞതായി വ്യക്തമായിട്ടുണ്ട്.
നൂർ ശായ്ക്കും സംഘാംഗങ്ങൾക്കുമായി പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിവരികയാണ്. അക്രമികൾ രാജ്യം വിടാതിരിക്കാൻ വിമാനത്തവളങ്ങളിൽ വിവരങ്ങൾ നൽകിയിട്ടുണ്ട്. കർണാടകയിലും മുംബൈയിലും ബന്ധങ്ങളുള്ള നൂർ ശാ അവിടങ്ങളിലേക്ക് രക്ഷപ്പെടാനാണ് സാധ്യതയെന്ന് പൊലീസ് സംശയിക്കുന്നു.
Keywords: News, Kerala, Kasaragod, Top-Headlines, Video, Crime, Murder, Police, Investigation, Mangalore, Hospital, Kumbala, Siddeeque Murder Case, Siddeeque murder case: C I arrives Mangalore hospital to take statements from brother and cousin.
< !- START disable copy paste -->