മദ്രസ അധ്യാപകന്റെ കൊലപാതകം; മരണ കാരണം ആഴത്തിലുള്ള മൂന്ന് മുറിവുകള്‍, അക്രമികള്‍ ഉപയോഗിച്ചത് ഒരേതരം ആയുധം, മൃതദേഹം മടിക്കേരിയിലെത്തിച്ചു
Mar 21, 2017, 17:35 IST
കാസര്‍കോട്: (www.kasargodvartha.com 21.03.2017) പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ കുടക് കോട്ടംകുടി റിയാസ് മൗലവിയുടെ (30) മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്വദേശമായ മടിക്കേരിയിലെത്തിച്ചു. പോലീസ് തന്നെയാണ് മൃതദേഹം തളിപ്പറമ്പ് ഇരിട്ട കൂട്ടുപുഴ വഴി കര്‍ണാടക അതിര്‍ത്തിയിലെത്തിച്ചത്. അവിടെ വെച്ച് കര്‍ണാടക പോലീസും റിയാസിന്റെ ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി മടിക്കേരിയിലെത്തിക്കുകയായിരുന്നു.
മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവരണമെന്ന് ലീഗ് നേതാക്കളും ചൂരിയിലെ പള്ളിക്കമ്മിറ്റിയും ആവശ്യപ്പെട്ടെങ്കിലും മൃതദേഹം ബന്ധുക്കള്‍ക്ക് മാത്രമേ വിട്ടുനല്‍കാന്‍ കഴിയൂ എന്ന് പറഞ്ഞ് പോലീസ് മൃതദേഹം കര്‍ണാടക അതിര്‍ത്തിയിലെത്തിച്ച് ബന്ധുക്കളെ ഏല്‍പിക്കുകയായിരുന്നു. മൃതദേഹം മടിക്കേരിയിലെ പള്ളി ഖബര്‍സ്ഥാനില്‍ ഖബറക്കും. അതേസമയം റിയാസിന്റെ മരണത്തിനിടയാക്കിയത് നെഞ്ചിനും, കഴുത്തിനുമേറ്റ മാരകമായ മൂന്ന് മുറിവുകളാണന്നാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്.
നെഞ്ചിനേറ്റ വെട്ടില്‍ കരളിനും ശ്വാസകോശത്തിനും മുറിവേറ്റിരുന്നു. 25 ഓളം ചെറിയ മുറിവുകളും ശരീരത്തില്‍ ഉണ്ടായിരുന്നു. ഇത് അക്രമം തടയാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടായതാണ്. ഒരേ ആയുധം കൊണ്ടുള്ള മുറിവുകളാണ് ശരീരത്തില്‍ ഉണ്ടായിരുന്നതെന്നും പോലീസ് സര്‍ജന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സൂചിപ്പിച്ചു. അതുകൊണ്ട് തന്നെ അക്രമികള്‍ രണ്ടോ, മൂന്നോ പേരായിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
കൂടുതല്‍ ചിത്രങ്ങള്‍ കാണാം
Photos: Zubair Pallickal
Related News:
കൊല്ലപ്പെട്ട മദ്രസ അധ്യാപകന്റെ മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും ലീഗ് നേതാക്കളും ജില്ലാ പോലീസ് കാര്യാലയത്തില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു
മദ്രസ അധ്യാപകന്റെ കൊലപാതകം: അയല്‍വാസിയുടെ പരാതിയില്‍ കേസെടുത്തു; അന്വേഷണം കാസര്‍കോട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്; കൊലയ്ക്ക് ശേഷം വൈദുതി ബന്ധം വിച്ഛേദിച്ചതായും സംശയം
റിയാസ് മൗലവിയുടെ കൊലപാതകം: ജില്ലാകലക്ടര്‍ സര്‍വ്വകക്ഷി സമാധാനയോഗം വിളിച്ചു
ഹര്‍ത്താല്‍: ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതാന്‍ കാസര്‍കോട്ടെത്തിയ വിദ്യാര്‍ഥികള്‍ വലഞ്ഞു
മദ്രസാധ്യാപകനെ കൊലപ്പെടുത്തിയ സംഭവം: കാസര്‍കോട്ട് ഹര്‍ത്താല്‍ പൂര്‍ണം; അങ്ങിങ്ങ് സംഘര്‍ഷം
പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് കാസർകോട്; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍
Keywords : Kasaragod, Murder, Dead body, Police, Madikeri, Crime, Riyas Maulavi, Coorg, Riyas's dead body sent to Coorg.
മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവരണമെന്ന് ലീഗ് നേതാക്കളും ചൂരിയിലെ പള്ളിക്കമ്മിറ്റിയും ആവശ്യപ്പെട്ടെങ്കിലും മൃതദേഹം ബന്ധുക്കള്‍ക്ക് മാത്രമേ വിട്ടുനല്‍കാന്‍ കഴിയൂ എന്ന് പറഞ്ഞ് പോലീസ് മൃതദേഹം കര്‍ണാടക അതിര്‍ത്തിയിലെത്തിച്ച് ബന്ധുക്കളെ ഏല്‍പിക്കുകയായിരുന്നു. മൃതദേഹം മടിക്കേരിയിലെ പള്ളി ഖബര്‍സ്ഥാനില്‍ ഖബറക്കും. അതേസമയം റിയാസിന്റെ മരണത്തിനിടയാക്കിയത് നെഞ്ചിനും, കഴുത്തിനുമേറ്റ മാരകമായ മൂന്ന് മുറിവുകളാണന്നാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്.
നെഞ്ചിനേറ്റ വെട്ടില്‍ കരളിനും ശ്വാസകോശത്തിനും മുറിവേറ്റിരുന്നു. 25 ഓളം ചെറിയ മുറിവുകളും ശരീരത്തില്‍ ഉണ്ടായിരുന്നു. ഇത് അക്രമം തടയാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടായതാണ്. ഒരേ ആയുധം കൊണ്ടുള്ള മുറിവുകളാണ് ശരീരത്തില്‍ ഉണ്ടായിരുന്നതെന്നും പോലീസ് സര്‍ജന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സൂചിപ്പിച്ചു. അതുകൊണ്ട് തന്നെ അക്രമികള്‍ രണ്ടോ, മൂന്നോ പേരായിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
കൂടുതല്‍ ചിത്രങ്ങള്‍ കാണാം
Related News:
കൊല്ലപ്പെട്ട മദ്രസ അധ്യാപകന്റെ മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും ലീഗ് നേതാക്കളും ജില്ലാ പോലീസ് കാര്യാലയത്തില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു
മദ്രസ അധ്യാപകന്റെ കൊലപാതകം: അയല്‍വാസിയുടെ പരാതിയില്‍ കേസെടുത്തു; അന്വേഷണം കാസര്‍കോട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്; കൊലയ്ക്ക് ശേഷം വൈദുതി ബന്ധം വിച്ഛേദിച്ചതായും സംശയം
റിയാസ് മൗലവിയുടെ കൊലപാതകം: ജില്ലാകലക്ടര്‍ സര്‍വ്വകക്ഷി സമാധാനയോഗം വിളിച്ചു
മദ്രസാധ്യാപകനെ കൊലപ്പെടുത്തിയ സംഭവം: കാസര്‍കോട്ട് ഹര്‍ത്താല്‍ പൂര്‍ണം; അങ്ങിങ്ങ് സംഘര്‍ഷം
മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്തശക്തികളെ കണ്ടെത്തണം: എന്‍ എ നെല്ലിക്കുന്ന്