മന്‍സൂര്‍ അലി വധം; ഹൈക്കോടതി ജാമ്യം നല്‍കിയ ഒന്നാം പ്രതി മുങ്ങി, ജയിലില്‍ കഴിയുന്ന രണ്ടാം പ്രതിയെ ഹാജരാക്കിയില്ല, ഹാജരായത് മൂന്നാം പ്രതി മാത്രം, പ്രതികളെത്താത്തതിനെ തുടര്‍ന്ന് കേസ് മാറ്റി വെച്ചു
Oct 28, 2018, 19:54 IST
കാസര്‍കോട്: (www.kasargodvartha.com 28.10.2018) പൈവളിഗെ ബായാര്‍പദവ് സുന്നക്കട്ടയില്‍ പൊട്ടക്കിണറ്റില്‍ കൊല്ലപ്പെട്ട തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴിയിലെ താമസക്കാരനുമായ മന്‍സൂര്‍ അലി വധക്കേസില്‍ പ്രതികളെത്താത്തതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മാറ്റി വെച്ചു. ശനിയാഴ്ചയാണ് ജില്ലാ അഡീ. സെഷന്‍സ് കോടതി (മൂന്ന്)യില്‍ വിചാരണ ആരംഭിച്ചത്. ഹൈക്കോടതി ജാമ്യം നല്‍കിയ കേസിലെ ഒന്നാം പ്രതി തമിഴ്‌നാട് പുതുക്കൈ അത്താണി അഗ്രഹാര കുടിയിരുപ്പു കോളനിയിലെ മാരിമുത്തു എന്ന ശ്രീധര എന്ന മുഹമ്മദ് അഷ്‌റഫ് കോടതിയില്‍ ഹാജരാകാതെ മുങ്ങി. ഇയാളെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് അറസ്റ്റ് വാറണ്ടയച്ചു.
കേസിലെ രണ്ടാം പ്രതി ബണ്ട്വാള്‍ കറുവപ്പാടി മിത്തിനടുക്ക പഡ്യാനയിലെ അബ്ദുല്‍ സലാം (30) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇയാളെ ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഹാജരാക്കിയില്ല. ഇതേ തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിന് കോടതി കാരണം കാണിക്കല്‍ നോട്ടീസയച്ചു. കേസിലെ മൂന്നാം പ്രതി ഹാസന്‍ അറക്കങ്കോട് ദൊഡ്ഡമങ്കയിലെ രംഗണ്ണ (45) മാത്രമാണ് കോടതിയില്‍ ഹാജരായത്. ഇതോടെ കേസ് പരിഗണിക്കുന്നത് നവംബര്‍ എട്ടിലേക്ക് മാറ്റി.
പഴയ സ്വര്‍ണം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തി വാഹനത്തില്‍ കയറ്റിക്കൊണ്ട് പോയാണ് സംഘം മന്‍സൂര്‍ അലിയെ തലക്കടിച്ചു കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ തള്ളിയത്. 2017 ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഖ്യപ്രതി പഴയ സ്വര്‍ണം വില്‍ക്കാനുണ്ടെന്ന് പറഞ്ഞാണ് മന്‍സൂര്‍ അലിയെ ഉപ്പളയിലേയ്ക്കു വിളിപ്പിച്ചത്. കറന്തക്കാട്ടു നിന്നും ബസില്‍ കയറി ഉപ്പളയിലെത്തിയ മന്‍സൂര്‍ അലിയെ മുഖ്യപ്രതികള്‍ വാനില്‍ കയറ്റി ബായാറിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് ചിപ്പാര്‍ മുളിഗദ്ദെ എടംബള പുഴയുടെ സമീപത്ത് വെച്ച് മന്‍സൂര്‍ അലിയുടെ മുഖത്ത് മുളക് പൊടി വിതറിയ ശേഷം ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ പൊട്ടക്കിണറ്റില്‍ തള്ളുകയായിരുന്നു. മന്‍സൂര്‍ അലിയുടെ പക്കലുണ്ടായിരുന്ന 2.40 ലക്ഷം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
Related News:
മന്‍സൂര്‍ അലി വധക്കേസിന്റെ വിചാരണ ഒക്ടോബര്‍ 27ന് തുടങ്ങും; പഴയ സ്വര്‍ണം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്നത് 3 പ്രതികള്‍, 74 സാക്ഷികള്‍

മന്‍സൂര്‍ അലി വധം; അഡ്വ. സി.കെ ശ്രീധരനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി
മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയശേഷം കവര്‍ന്ന പണത്തില്‍നിന്നും സലാം പൂജ നടത്താന്‍ കാല്‍ ലക്ഷം രൂപ നല്‍കി; ദര്‍ഗയിലെ ഭണ്ഡാരത്തിലും പണം നിക്ഷേപിച്ചു

മന്‍സൂര്‍ അലിയുടെ കൊലപാതകം: മുഖ്യപ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍
മന്‍സൂര്‍ അലി കൊലപാതകം: അന്വേഷണം അന്യസംസ്ഥാനത്തേക്ക്; മുഖ്യപ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പോലീസിന്റെ സഹായം തേടി
മന്‍സൂര്‍ അലിയുടെ കൊലപാതകം: ഓംനി വാന്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; സൂത്രധാരന്‍ ബായാറിലെ അഷറഫ്? പിന്തുടര്‍ന്നെത്തിയ കാസര്‍കോട്ടെ സുഹൃത്തിനോട് മന്‍സൂര്‍ അവസാനമായി പറഞ്ഞത് 'നീ എന്നെ ചതിച്ചു'
മന്‍സൂര്‍ അലിയുടെ കൊലയ്ക്ക് പിന്നില്‍ സ്വര്‍ണ ഇടപാട്? കൊലയാളി സംഘത്തില്‍ ഒമ്പതുപേര്‍, സഹായികളായ മൂന്ന് പേര്‍ പിടിയില്‍, ഓട്ടോ റിക്ഷ കസ്റ്റഡിയില്‍
മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ഓംനി വാന്‍ സിസിടിവിയില്‍ കുടുങ്ങിയതായി സൂചന; മരണകാരണം ആയുധം കൊണ്ടുള്ള മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്
മഞ്ചേശ്വരത്ത് കൊല്ലപ്പെട്ടത് തളങ്കര സ്വദേശി; സ്‌കൂട്ടര്‍ കറന്തക്കാട്ട് കണ്ടെത്തി
കൊല്ലപ്പെട്ടയാളുടെ പോക്കറ്റില്‍ നിന്നും 3.10 ലക്ഷം രൂപ കണ്ടെത്തി
മഞ്ചേശ്വരത്ത് യുവാവിനെ അടിച്ചുകൊന്ന് കിണറില്‍ തള്ളി; കിണറ്റിന്‍കരയില്‍ മുളകുപൊടിയും വാഹനത്തിന്റെ പൊട്ടിയ ഗ്ലാസും കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder-case, Top-Headlines, Crime, Murder case; Accused not attended in court, Case postponed
< !- START disable copy paste -->