city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മന്‍സൂര്‍ അലിയുടെ കൊലയ്ക്ക് കാരണം മറ്റു ലക്ഷ്യങ്ങളോ? പ്രതികള്‍ രണ്ട് പേര്‍ മാത്രമെന്ന് പോലീസ്; പ്രബലരായ രണ്ടുപേര്‍ക്കും പങ്കുണ്ടെന്ന് ബന്ധുക്കള്‍: പോലീസ് പലതും മറച്ചുവെക്കുന്നത് എന്തിന്?

പ്രതി അഷ്‌റഫിനെ ബന്ധുക്കള്‍ കണ്ടെത്തി  പോലീ സീനെ ഏല്‍പിച്ചത് 

സി സി ടി വി ദൃശ്യങ്ങളില്‍ കാണുന്ന  രണ്ടുപേര്‍ ആര്? 

കാസര്‍കോട്: (www.kasargodvartha.com 03/02/2017) തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ മന്‍സൂര്‍ അലിയെ ബായാറില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം പൊട്ടക്കിണറ്റില്‍ തള്ളിയ സംഭവത്തില്‍ മറ്റു ചിലര്‍ക്കുകൂടി പങ്കുണ്ടെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി.

കൊലയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയും വര്‍ഷങ്ങളായി ബായാറില്‍ താമസക്കാരനുമായ അണ്ണന്‍ എന്ന് വിളിക്കുന്ന അഷ്‌റഫ് എന്ന മാരിമുത്തു (42), കര്‍ണാടക ബണ്ട്വാള്‍ കുറുവാപ്പ ആടിയില്‍ മിത്തനടുക്കയിലെ അബ്ദുല്‍ സലാം (30) എന്നിവരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

മന്‍സൂര്‍ അലിയുടെ കൊലയ്ക്ക് കാരണം മറ്റു ലക്ഷ്യങ്ങളോ? പ്രതികള്‍ രണ്ട് പേര്‍ മാത്രമെന്ന് പോലീസ്; പ്രബലരായ രണ്ടുപേര്‍ക്കും പങ്കുണ്ടെന്ന് ബന്ധുക്കള്‍: പോലീസ് പലതും മറച്ചുവെക്കുന്നത് എന്തിന്?

അഷ്‌റഫ് ഒന്നാം പ്രതിയും സലാം രണ്ടാം പ്രതിയുമാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം സംഘത്തില്‍ നാല് പേരുണ്ടായിരുന്നതായി ദൃക്‌സാക്ഷിതന്നെ പോലീസിന് മൊഴിനല്‍കിയിരുന്നു. മറ്റുരണ്ടുപേര്‍ ആരാണെന്ന ചോദ്യമാണ് മന്‍സൂര്‍ അലിയുടെ ബന്ധുക്കള്‍ ഉന്നയിക്കുന്നത്.

ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ കാസര്‍കോട്ടെ മുസ്തഫയും അഷ്‌റഫും എന്ന് പരിചയപ്പെടുത്തിയ രണ്ട് പേര്‍ ഇപ്പോള്‍ ഈ കൊലക്കേസില്‍ അറസ്റ്റിലായ അഷ്‌റഫുമായും സലാമുമായും ബന്ധം സ്ഥാപിക്കുകയും പഴയ സ്വര്‍ണം എടുക്കുന്ന ഒരാളെ പരിചയപ്പെടുത്തിത്തരാമെന്ന് പറയുകയും ചെയ്തിരുന്നു. ഈ രണ്ടുപേര്‍ക്ക് കൊലപാതകത്തില്‍ ബന്ധമുണ്ടെന്നാണ് ബന്ധുക്കള്‍ സൂചിപ്പിക്കുന്നത്.
www.kasargodvartha.com
പഴയ സ്വര്‍ണം എടുത്തുകൊടുക്കുന്ന ഇടപാടും റിയല്‍ എസ്‌റ്റേറ്റ് ഇടപാടും നടത്തിവരുന്ന മന്‍സൂറുമായി ഈ രണ്ടുപേര്‍ക്ക് ബിസിനസ് ഇടപാടുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മന്‍സൂറിന് വന്‍തുക ഇവര്‍ നല്‍കാനുണ്ടെന്നും പണം നല്‍കണമെന്ന് മന്‍സൂര്‍ ഇവരോട് പലതവണ ആവശ്യപ്പെട്ടിരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. ഇത് നല്‍കാതിരിക്കാന്‍ മന്‍സൂറിനെ ആസൂത്രിതമായി അഷ്‌റഫിനേയും സലാമിനേയും ഉപയോഗിച്ച് വിളിച്ചുവരുത്തി ഇല്ലാതാക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ വെളിപ്പെടുത്തുന്നത്.

അഷ്‌റഫിനെ രണ്ട് ദിവസം മുമ്പ് തന്നെ കര്‍ണാടക പുത്തൂരില്‍വെച്ച് മന്‍സൂര്‍ അലിയുടെ ബന്ധുക്കള്‍ നാട്ടുകാരായ ചിലരുടെ സഹായത്തോടെ കണ്ടെത്തി പോലീസില്‍ ഏല്‍പിച്ചിരുന്നു. അഷ്‌റഫിനെ ചോദ്യംചെയ്തപ്പോഴാണ് തങ്ങള്‍ ഇതിലെ ഇടനിലക്കാര്‍മാത്രമാണെന്ന് ഇയാള്‍ വെളിപ്പെടുത്തിയതെന്ന് മന്‍സൂര്‍ അലിയുടെ സഹോദരന്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി.

മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയ ദിവസം ബായാറിലെ ആം ആദ്മി പാര്‍ട്ടി നേതാവിന്റെ വീട്ടിലെ സി സി ടി വി ദൃശ്യത്തില്‍ മാരുതി വാന്‍ കടന്നുപോകുന്നതിന്റെ ദൃശ്യം പതിഞ്ഞതില്‍നിന്നാണ് പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. സംഭവംകണ്ട പരിസരവാസിയായ ഗൃഹനാഥന്‍ നാല് പേരെ താന്‍ കണ്ടിരുന്നതായി വെളിപ്പെടുത്തിയിരുന്നു. നിലവിളികേട്ടെത്തിയ ഇയാളെ സംഘം ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്തിരുന്നു.  www.kasargodvartha.com

മാരുതിവാന്‍ കടന്നുപോകുന്നതിന് തൊട്ടുമുമ്പ് രണ്ടുപേര്‍ നടന്നുപോകുന്നത് സി സി ടി വി ദൃശ്യത്തില്‍ വ്യക്തമായിരുന്നു. ഒരാള്‍ ഉയരംകൂടിയ ആളും മറ്റൊരാള്‍ കുറുകിയ മനുഷ്യനുമാണെന്ന് സി സി ടി വി ദൃശ്യത്തില്‍നിന്നും വ്യക്തമായിരുന്നു. നാട്ടുകാര്‍ക്ക് ഈ രണ്ടുപേരെ മുന്‍പരിചയമില്ല. ഇവര്‍ സ്ഥലവാസികളുമല്ലെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു.

എങ്കില്‍പിന്നെ ഈ രണ്ടുപേര്‍ ആരാണെന്നും എന്തിന് ഇവിടെ കൊലപാതകം നടന്ന ദിവസം തന്നെ വന്നുവെന്നും വ്യക്തമാക്കേണ്ടത് അന്വേഷണം നടത്തുന്ന പോലീസാണ്. സംശയമുള്ള ചിലരുടെ പേരുകള്‍ മന്‍സൂര്‍ അലിയുടെ ബന്ധുക്കള്‍ പോലീസിന് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അറസ്റ്റിലായ രണ്ടുപേരില്‍മാത്രം ഒതുക്കി കേസ് അവസാനിപ്പിക്കാനാണ് പോലീസിന്റെ നീക്കമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അറസ്റ്റിലായ അഷറഫിനോടും സലാമിനോടും പത്തു ദിവസം മാറി നില്‍ക്കാനും അതിനിടയില്‍ കേസ് നടപടികള്‍ തങ്ങള്‍ നോക്കിക്കൊള്ളുമെന്നാണ് രണ്ടു പേര്‍ പറഞ്ഞതെന്നും പിടിയിലായ അഷറഫ് സൂചിപ്പിച്ചതായി ബന്ധുക്കള്‍ വ്യക്തമാക്കുന്നു.

ഇത്രയും ചെറിയ പണത്തിനു വേണ്ടി മാത്രം ഇവര്‍ കൊല നടത്തിയെന്നതും രണ്ടാം പ്രതി സലാം നാട്ടില്‍ നിന്നും മുങ്ങാതിരുന്നതും വിശ്വസിക്കാന്‍ കഴിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൊല നടന്ന് ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഒരു ഫോര്‍ച്യൂണര്‍ കാര്‍ സലാമിന്റെ വീടിന് സമീപം കണ്ടിരുന്നതായും നാട്ടുകാരെ കണ്ടപ്പോള്‍ അതിവേഗം ഓടിച്ചു പോയിരുന്നതായും നാട്ടുകാരും വെളിപ്പെടുത്തുന്നു.  www.kasargodvartha.com

കേസില്‍ മറ്റു പ്രതികളില്ലെന്നും എത്രയുംപെട്ടെന്നുതന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും കേസന്വേഷണത്തിന് മേല്‍നോട്ടംവഹിക്കുന്ന കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ട് അഷ്‌റഫിന്റെ അറസ്റ്റുവിവരം ഉണ്ടോയെന്ന് ചോദിച്ച് കാസര്‍കോട് വാര്‍ത്തയില്‍നിന്നും അന്വേഷണ ഉദ്യോഗസ്ഥനായ കുമ്പള സി ഐ വി വി മനോജിനെ ബന്ധപ്പെട്ടപ്പോള്‍ അഷ്‌റഫ് തങ്ങളുടെ പിടിയിലായിട്ടേയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ വൈകിട്ടോടെ അഷ്‌റഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് പലതും മറച്ചുവെക്കാന്‍ ശ്രമിക്കുന്നുവെന്ന
സംശയം ബലപ്പെടുത്തുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Related News:
മന്‍സൂര്‍ അലി വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയില്‍ ഹരജി നല്‍കി

മന്‍സൂര്‍ അലിയെ കൊലപ്പെടുത്താനുപയോഗിച്ച ലീഫ് പ്ലെയ്റ്റുകള്‍ പുഴയില്‍ നിന്നും പോലീസ് കണ്ടെടുത്തു

മന്‍സൂര്‍ അലിയുടെ കൊല: കേസന്വേഷണത്തിന് സഹായിച്ച നാട്ടുകാര്‍ക്ക് ജില്ലാ പോലീസ് ചീഫിന്റെ അഭിനന്ദനം; കൊലപാതകം തെളിഞ്ഞത് ടീം വര്‍ക്കിലൂടെയെന്നും എസ് പി

മന്‍സൂര്‍ അലിയുടെ കൊല: മുഖ്യപ്രതിയായ നാട്ടുകാര്‍ അണ്ണന്‍ എന്ന് വിളിക്കുന്ന മാരിമുത്തു എന്ന അഷ്‌റഫിന് 4 ഭാര്യമാരെന്ന് പോലീസ്

മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയശേഷം കവര്‍ന്ന പണത്തില്‍നിന്നും സലാം പൂജ നടത്താന്‍ കാല്‍ ലക്ഷം രൂപ നല്‍കി; ദര്‍ഗയിലെ ഭണ്ഡാരത്തിലും പണം നിക്ഷേപിച്ചു

മന്‍സൂര്‍ അലിയുടെ കൊലപാതകം: മുഖ്യപ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍

മന്‍സൂര്‍ അലി കൊലപാതകം: അന്വേഷണം അന്യസംസ്ഥാനത്തേക്ക്; മുഖ്യപ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പോലീസിന്റെ സഹായം തേടി

മന്‍സൂര്‍ അലിയുടെ കൊലപാതകം: ഓംനി വാന്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; സൂത്രധാരന്‍ ബായാറിലെ അഷറഫ്? പിന്തുടര്‍ന്നെത്തിയ കാസര്‍കോട്ടെ സുഹൃത്തിനോട് മന്‍സൂര്‍ അവസാനമായി പറഞ്ഞത് 'നീ എന്നെ ചതിച്ചു'

മന്‍സൂര്‍ അലിയുടെ കൊലയ്ക്ക് പിന്നില്‍ സ്വര്‍ണ ഇടപാട്? കൊലയാളി സംഘത്തില്‍ ഒമ്പതുപേര്‍, സഹായികളായ മൂന്ന് പേര്‍ പിടിയില്‍, ഓട്ടോ റിക്ഷ കസ്റ്റഡിയില്‍

മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ഓംനി വാന്‍ സിസിടിവിയില്‍ കുടുങ്ങിയതായി സൂചന; മരണകാരണം ആയുധം കൊണ്ടുള്ള മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

മഞ്ചേശ്വരത്ത് കൊല്ലപ്പെട്ടത് തളങ്കര സ്വദേശി; സ്‌കൂട്ടര്‍ കറന്തക്കാട്ട് കണ്ടെത്തി

കൊല്ലപ്പെട്ടയാളുടെ പോക്കറ്റില്‍ നിന്നും 3.10 ലക്ഷം രൂപ കണ്ടെത്തി

മഞ്ചേശ്വരത്ത് യുവാവിനെ അടിച്ചുകൊന്ന് കിണറില്‍ തള്ളി; കിണറ്റിന്‍കരയില്‍ മുളകുപൊടിയും വാഹനത്തിന്റെ പൊട്ടിയ ഗ്ലാസും കണ്ടെത്തി


Keywords: Kasaragod, Accuse, Police, Murder, Thalangara, Arrest, Case, DYSP, CI, Family, Real Estate, CCTV, Investigation. Mansoor Ali's murder: dramatic incidents on arrest of accused

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia