city-gold-ad-for-blogger

മടിക്കൈ ജിഷ വധം; ഭര്‍തൃസഹോദരനെയും ഭാര്യയെയും പ്രതിയാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.01.2018) മടിക്കൈ ജിഷ വധക്കേസില്‍ ഭര്‍തൃസഹോദരനെയും ഭാര്യയെയും സ്വമേധയാ പ്രതിയാക്കിയ ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അടുക്കത്ത്പറമ്പത്തെ ഗള്‍ഫുകാരന്‍ കുറുവാട്ട് വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ജിഷ(25)യെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍തൃസഹോദരന്‍ ചന്ദ്രന്‍, ഭാര്യ ശ്രീലേഖ എന്നിവരെ കൂടി പ്രതിചേര്‍ക്കാന്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് സോനു എം പണിക്കരുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.

ചന്ദ്രനും ശ്രീലേഖയും നല്‍കിയ ഹരജിയിലാണ് കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ഇരുവരെയും പ്രതികളാക്കിയ കീഴ്ക്കോടതി വിധി റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. 2012 ഫെബ്രുവരി 19ന് രാത്രി എട്ടു മണിയോടെയാണ് ജിഷ ഭര്‍തൃവീട്ടില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുവേലക്കാരന്‍ ഒറീസ കട്ടക്ക് സ്വദേശി മധു എന്ന മദനന്‍മാലികി(23)നെ കേസന്വേഷിച്ച അന്നത്തെ നീലേശ്വരം സിഐ സി കെ സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തിരുന്നു.

മടിക്കൈ ജിഷ വധം; ഭര്‍തൃസഹോദരനെയും ഭാര്യയെയും പ്രതിയാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

എന്നാല്‍ കൊലപാതകത്തില്‍ വീട്ടുകാര്‍ക്കും ബന്ധമുണ്ടെന്ന് ജിഷയുടെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. ഇക്കാര്യം അന്വേഷണ സംഘത്തോട് പരാതിപ്പെട്ടിരുന്നെങ്കിലും മദനന്‍ മാത്രമാണ് പ്രതിയെന്ന നിലപാടിലായിരുന്നു പോലീസ്. ആക്ഷന്‍ കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. രണ്ടുവട്ടം ക്രൈംബ്രാഞ്ചും സ്പെഷ്യല്‍ ടീമും അന്വേഷിച്ചിട്ടും പോലീസിന്റെ നിലപാട് സ്ഥിരീകരിക്കുകയായിരുന്നു. ഒടുവില്‍ വിചാരണയുടെ തുടക്കത്തില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എം അബ്ദുല്‍ സത്താറാണ് ചന്ദ്രനെയും ശ്രീലേഖയെയും പ്രതികളാക്കാന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ കോടതി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. ഒടുവില്‍ വിചാരണ അവസാനഘട്ടത്തിലാണ് കോടതി ഇരുവരെയും പ്രതികളാക്കിയത്.

ഈ വിധി ചോദ്യം ചെയ്ത് അഡ്വ. സി കെ ശ്രീധരന്‍, അഡ്വ. സണ്ണി മാത്യു എന്നിവര്‍ മുഖേനയാണ് ചന്ദ്രനും ശ്രീലേഖയും ഹൈക്കോടതിയെ സമീപിച്ചത്.

മടിക്കൈ ജിഷ വധം; സി പി എം- സി പി ഐ നേതാക്കളടക്കം നിരവധി പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

ജിഷ വധം; പുനരന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് പ്രതി മദന്‍മാലികിനെ ജയിലില്‍ ചോദ്യം ചെയ്തു


ജിഷയെ കൊലപ്പെടുത്താന്‍ പ്രതി മദന്‍മാലികിന് നല്‍കിയ ക്വട്ടേഷന്‍തുക 25,000


'ബോസ് പറഞ്ഞിട്ടാണ് അത് ചെയ്തത്'; ജിഷ വധക്കേസില്‍ ഭര്‍തൃസഹോദരന്റെയും ഭാര്യയുടെയും പങ്ക് പുറത്തായത് പ്രതി മദന്‍മാലികിന്റെ സഹതടവുകാരോടുള്ള വെളിപ്പെടുത്തല്‍, വഴിത്തിരിവുണ്ടായത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍

പ്രമാദമായ ജിഷ വധം: വിചാരണ തുടങ്ങി, ഭര്‍ത്താവും ഭര്‍തൃസഹോദരന്റെ ഭാര്യയും ഉള്‍പ്പെടെ നാലുപേരെ വിസ്തരിക്കും

ജിഷ വധക്കേസ്: വിചാരണ ബുധനാഴ്ച

ജിഷ വധക്കേസ്: പ്രതിക്ക് ജാമ്യം

ജിഷ വധക്കേസ്; വിചാരണ 27 ലേക്ക് മാറ്റി

ജിഷ വധക്കേസില്‍ ഗൂഡാലോചന ഇനിയും പുറത്തുവന്നില്ല; പിതാവ് വീണ്ടും നിയമയുദ്ധത്തിലേക്ക്

ജിഷ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടുന്നു

ജിഷ വധം: ഹൈ്‌ക്കോടതി ഉത്തരവിനെ തുടര്‍ന്ന് വിചാരണ നിര്‍ത്തിവെച്ചു

പ്രമാദമായ ജിഷ വധക്കേസില്‍ വിചാരണ 13ന് തുടങ്ങും

ജിഷാ വധം: കേസ് സി.ബി.ഐക്ക് വിടണം; ബന്ധുക്കള്‍ ഹൈക്കോടതിയില്‍

ജിഷാ­വധം: തുട­ര­ന്വേ­ഷ­ണം വേ­ണ­മെന്ന കോടതി ഉത്ത­ര­വ് പോലീ­സി­ന് കിട്ടി

ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ മദനന്‍ മാത്രമെന്ന് പ്രോസിക്യൂഷന്‍

ജിഷയെ കൊലപ്പെടുത്തിയത് കവര്‍ച്ചയ്ക്കു വേണ്ടിയാണെന്ന് തെളിഞ്ഞു

യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു; പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, Accuse, Murder-case, Crime, Top-Headlines, High-Court, Madikai Jisha murder; HC canceled Action against relatives
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia