city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മടിക്കൈ ജിഷ വധം; സി പി എം- സി പി ഐ നേതാക്കളടക്കം നിരവധി പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.12.2017) മടിക്കൈ ജിഷ വധക്കേസില്‍ പുനരന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച് സംഘം സി പി എം- സി പി ഐ നേതാക്കളടക്കം നിരവധി പേരെ ചോദ്യം ചെയ്തു. സിപിഎം നേതാവും മടിക്കൈ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ശശീന്ദ്രന്‍ മടിക്കൈ, സിപിഐ നേതാവ് സി പി ബാബു, സഹോദരന്‍ സുരേഷ്ബാബു തുടങ്ങിയവരെ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ വെച്ച് എസ്പി ഡോ. എ ശ്രീനിവാസ്, ഡിവൈഎസ്പി യു പ്രേമന്‍ ചോദ്യം ചെയ്തു.

ജിഷയുടെ ഭര്‍തൃസഹോദരന്‍ ചന്ദ്രന്‍, ഭാര്യ ശ്രീലേഖ എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിനുപുറമെ മറ്റ് നിരവധി പേര്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് വിധേയരായി. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുല്‍ സത്താര്‍ വിചാരണ വേളയില്‍ ചന്ദ്രനെയും ലേഖയെയും പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സെഷന്‍സ് കോടതി സ്വമേധയാ രണ്ടുപേരെയും പ്രതിയാക്കിയിരുന്നു.

എന്നാല്‍ ചന്ദ്രനും ലേഖയും നല്‍കിയ അപ്പീല്‍ സ്വീകരിച്ച് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി ക്രൈംബ്രാഞ്ചിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് എസ്പി ഡോ. ഏ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ പുനരന്വേഷണം ആരംഭിച്ചത്. മടിക്കൈ കക്കാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത ഗള്‍ഫുകാരന്‍ കുറുവാട്ട് വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ജിഷ(25)യെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കിടെയാണ് ഭര്‍തൃസഹോദരന്‍ ചന്ദ്രനെയും ഭാര്യ ശ്രീലേഖയെയും സ്വമേധയാ പ്രതിയാക്കാന്‍ ജില്ലാ സെഷന്‍സ് ജഡ്ജ് സോനു എം പണിക്കര്‍ ഉത്തരവിട്ടത്. ജിഷയെ കൊലപ്പെടുത്തിയ പ്രതി ഒറീസ സ്വദേശി മദന്‍മാലിക് ഇപ്പോഴും റിമാന്‍ഡിലാണ്.

2012 ഫെബ്രുവരി 19ന് രാത്രി എട്ടു മണിയോടെയാണ് ജിഷ കൊല്ലപ്പെട്ടത്. ലോക്കല്‍ പോലീസ് രണ്ടു തവണയും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ മദന്‍ മാലിക് മാത്രമാണ് പ്രതിയെന്നാണ് കണ്ടെത്തിയത്. എന്നാല്‍ ജിഷയുടെ മാതാപിതാക്കളും ജനകീയ ആക്ഷന്‍ കമ്മിറ്റിയുമാണ് കൊലക്ക് പിന്നില്‍ ഭര്‍തൃബന്ധുക്കളും ഉണ്ടെന്ന് ആരോപണവുമായി രംഗത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് എസ്പി കേസില്‍ പുനരന്വേഷണം ആരംഭിച്ചത്.

ആദ്യം നീലേശ്വരം പോലീസും പിന്നീട് സ്പെഷ്യല്‍ ടീമും അന്വേഷിച്ച കേസ് ഒടുവില്‍ ക്രൈംബ്രാഞ്ചുമാണ് അന്വേഷിച്ചത്. ഈ മൂന്ന് അന്വേഷണത്തിലും മദന്‍മാലിക് മാത്രമാണ് പ്രതിയെന്നായിരുന്നു കണ്ടെത്തിയത്. എന്നാല്‍ സാഹചര്യ തെളിവുകള്‍ നിരത്തി കൊലപാതകത്തിന് പിന്നില്‍ മറ്റു ചിലര്‍ കൂടി ഉണ്ടെന്നായിരുന്നു ജിഷയുടെ ബന്ധുക്കളുടെ ആരോപണം. തുടര്‍ന്നാണ് വിചാരണ വേളയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുള്‍സത്താര്‍ ചന്ദ്രനെയും ഭാര്യ ശ്രീലേഖയെയും പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ടത്.

എന്നാല്‍ ഇക്കാര്യം ആദ്യം കോടതി തള്ളിക്കളഞ്ഞിരുന്നു. പിന്നീട് വിചാരണയുടെ അവസാന ഘട്ടത്തില്‍ മദനന്‍ റിമാന്‍ഡില്‍ കഴിഞ്ഞ ഹൊസ്ദുര്‍ഗ് കോടതിയിലെ വാര്‍ഡന്റെയും സഹ തടവുകാരന്റെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഇരുവരെയും പ്രതികളാക്കാന്‍ കോടതി സ്വമേധയാ ഉത്തരവിട്ടത്. ഇതിനെതിരെ ചന്ദ്രനും ലേഖയും ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിനെ തുടര്‍ന്ന് ജില്ലാ കോടതിയുടെ തീരുമാനം താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയും വിചാരണാ നടപടികള്‍ നിര്‍ത്തിവെക്കുകയുമായിരുന്നു.
മടിക്കൈ ജിഷ വധം; സി പി എം- സി പി ഐ നേതാക്കളടക്കം നിരവധി പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

Related News:
ജിഷ വധം; പുനരന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് പ്രതി മദന്‍മാലികിനെ ജയിലില്‍ ചോദ്യം ചെയ്തു


ജിഷയെ കൊലപ്പെടുത്താന്‍ പ്രതി മദന്‍മാലികിന് നല്‍കിയ ക്വട്ടേഷന്‍തുക 25,000


'ബോസ് പറഞ്ഞിട്ടാണ് അത് ചെയ്തത്'; ജിഷ വധക്കേസില്‍ ഭര്‍തൃസഹോദരന്റെയും ഭാര്യയുടെയും പങ്ക് പുറത്തായത് പ്രതി മദന്‍മാലികിന്റെ സഹതടവുകാരോടുള്ള വെളിപ്പെടുത്തല്‍, വഴിത്തിരിവുണ്ടായത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍

പ്രമാദമായ ജിഷ വധം: വിചാരണ തുടങ്ങി, ഭര്‍ത്താവും ഭര്‍തൃസഹോദരന്റെ ഭാര്യയും ഉള്‍പ്പെടെ നാലുപേരെ വിസ്തരിക്കും

ജിഷ വധക്കേസ്: വിചാരണ ബുധനാഴ്ച

ജിഷ വധക്കേസ്: പ്രതിക്ക് ജാമ്യം

ജിഷ വധക്കേസ്; വിചാരണ 27 ലേക്ക് മാറ്റി

ജിഷ വധക്കേസില്‍ ഗൂഡാലോചന ഇനിയും പുറത്തുവന്നില്ല; പിതാവ് വീണ്ടും നിയമയുദ്ധത്തിലേക്ക്

ജിഷ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടുന്നു

ജിഷ വധം: ഹൈ്‌ക്കോടതി ഉത്തരവിനെ തുടര്‍ന്ന് വിചാരണ നിര്‍ത്തിവെച്ചു

പ്രമാദമായ ജിഷ വധക്കേസില്‍ വിചാരണ 13ന് തുടങ്ങും

ജിഷാ വധം: കേസ് സി.ബി.ഐക്ക് വിടണം; ബന്ധുക്കള്‍ ഹൈക്കോടതിയില്‍

ജിഷാ­വധം: തുട­ര­ന്വേ­ഷ­ണം വേ­ണ­മെന്ന കോടതി ഉത്ത­ര­വ് പോലീ­സി­ന് കിട്ടി

ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ മദനന്‍ മാത്രമെന്ന് പ്രോസിക്യൂഷന്‍

ജിഷയെ കൊലപ്പെടുത്തിയത് കവര്‍ച്ചയ്ക്കു വേണ്ടിയാണെന്ന് തെളിഞ്ഞു

യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു; പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
ജിഷ വധം: ഭര്‍തൃസഹോദരനെയും ഭാര്യയെയും പ്രതികളാക്കാന്‍ കോടതി ഉത്തരവ്; അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരവീഴ്ച

മടിക്കൈ ജിഷ വധക്കേസില്‍ ഭര്‍തൃസഹോദരനെയും ഭാര്യയെയും പ്രതികളാക്കാനുള്ള ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Crimebranch, CPM, CPI, Murder-case, Crime, Madikai Jisha murder; CPI-CPM leaders questioned by crime branch

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia