city-gold-ad-for-blogger
Aster MIMS 10/10/2023

ജിഷയെ കൊലപ്പെടുത്താന്‍ പ്രതി മദന്‍മാലികിന് നല്‍കിയ ക്വട്ടേഷന്‍തുക 25,000

മടിക്കൈ: (www.kasargodvartha.com 11.11.2017) പ്രമാദമായ മടിക്കൈ ജിഷ വധക്കേസിലെ പ്രതി  മദന്‍മാലിക്കിന് കൊല നടത്താന്‍ നല്‍കിയ ക്വട്ടേഷന്‍ തുക 25,000 രൂപയാണെന്ന വിവരം പുറത്തുവന്നു. അരലക്ഷം രൂപയാണ് 'ബോസ്' വാഗ്ദാനം നല്‍കിയതെന്നും ഇതില്‍ പകുതി നല്‍കിയെന്നും മദന്‍മാലിക്ക് വെളിപ്പെടുത്തിയിട്ടുണ്ട്. താല്‍ക്കാലിക ജയില്‍ വാര്‍ഡനായിരുന്ന ചെറുവത്തൂരിലെ വിജയകുമാര്‍, റിമാന്‍ഡ് തടവുകാരനായിരുന്ന കരിന്തളത്തെ രാഘവന്‍ എന്നിവരോടാണ് മദന്‍ മാലിക് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

'ബോസ്' കത്തിയെടുത്ത് തന്നു. ഞാന്‍ ചേച്ചിയെ കുത്തികൊന്നു. അവര്‍ പറഞ്ഞിട്ടാണ് ഞാന്‍ അത് ചെയ്തതെന്നായിരുന്നു മാലികിന്റെ വെളിപ്പെടുത്തല്‍. താല്‍ക്കാലിക വാര്‍ഡനായിരുന്ന വിജയകുമാര്‍ ജോലി കാലാവധി കഴിഞ്ഞ ശേഷം ചെറുവത്തൂരില്‍ ഓട്ടോ റിക്ഷ ഓടിക്കുകയായിരുന്നു. ഇതിനിടയില്‍ ജിഷയുടെ അടുത്ത ബന്ധുവിനെയും കൊണ്ട് അടുക്കത്ത് പറമ്പിലേക്ക് ഓട്ടം പോയപ്പോള്‍ യാത്രക്കാരനായ ജിഷയുടെ ബന്ധു ചന്ദ്രന്റെ വീട് പരിചയപ്പെടുത്തിയപ്പോഴാണ് മദന്‍ മാലിക് ജയിലില്‍ നിന്ന് പറഞ്ഞ കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് ജിഷയുടെ പിതാവ് കൃഷ്ണന്‍ ചന്ദ്രനെയും ശ്രീലേഖേയും പ്രതിയാക്കണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നത്. വിചാരണയുടെ തുടക്കത്തില്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. അബ്ദുല്‍ സത്താര്‍ ഇരുവരേയും പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി നിരാകരിക്കുകയായിരുന്നു. തുടരന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സാക്ഷിപട്ടികയിലുള്‍പ്പെടുത്തിയ വിജയകുമാറിന്റെയും രാഘവന്റെയും മൊഴികളെ തുടര്‍ന്നാണ് ചന്ദ്രനെയും ശ്രീലേഖയെയും സ്വമേധയ പ്രതികളാക്കിയത്.

മൂന്ന് ലക്ഷം രൂപ മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുമ്പോള്‍ അസൂയയും സ്വത്ത് തട്ടലുമായിരുന്നു കൊലക്ക് കാരണമെന്ന് ജിഷയുടെ ബന്ധുക്കള്‍ പറയുന്നു. മടിക്കൈ അടുക്കത്ത്പറമ്പത്തെ ഗള്‍ഫുകാരനായിരുന്ന രാജേന്ദ്രന്റെ ഭാര്യ എളേരിത്തട്ട് സ്വദേശിനി ജിഷ 2012 ഫെബ്രുവരി 19ന് രാത്രി എട്ടു മണിയോടെയാണ് ഭര്‍തൃവീട്ടില്‍ വെച്ച് ക്രൂരമായി കൊലചെയ്യപ്പെട്ടത്. വീട്ടുജോലിക്കാരനായിരുന്ന ഒഡീഷ സ്വദേശി മദന്‍ മാലിക്കാണ് കഠാരകൊണ്ട് കുത്തി ജിഷയെ കൊലപ്പെടുത്തിയത്. അടുക്കളയില്‍ പപ്പടം കാച്ചുകയായിരുന്ന ഭര്‍തൃ സഹോദരന്റെ ഭാര്യ ശ്രീലേഖ കുട്ടി കരയുമ്പോള്‍ ജിഷയെ പപ്പടം കാച്ചാന്‍ ഏല്‍പ്പിച്ച് കിടപ്പ് മുറിയിലേക്ക് പോയപ്പോള്‍ വൈദ്യുതിയുടെ മെയിന്‍ സ്വിച്ച് ഓഫാക്കി മദന്‍മാലിക്ക് ജിഷയെ കുത്തികൊലപ്പെടുത്തിയെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഈ ആരോപണം ശരിയല്ലെന്നും ബന്ധുക്കള്‍ പറയുന്നു.

വീടിന്റെ രണ്ടാമത്തെ നിലയില്‍ താമസിക്കുന്ന ജിഷ രാത്രി കാലങ്ങളില്‍ താഴേക്ക് ഇറങ്ങി വരുന്നത് പതിവില്ല. മാനസീകമായി അകല്‍ച്ചയുണ്ടായിരുന്ന ജിഷയും ശ്രീലേഖയും പരസ്പരം സംസാരിക്കുന്നതും അപൂര്‍വ്വമാണ്. അതുകൊണ്ട് ജിഷയെ പപ്പടം കാച്ചാന്‍ ഏല്‍പ്പിച്ചുവെന്നത് അവിശ്വസനീയമാണെന്നും ജിഷയുടെ ബന്ധുക്കള്‍ പറഞ്ഞു. പതിവ് പോലെ രാത്രി ഭക്ഷണം കഴിക്കാന്‍ ജിഷ അടുക്കളയില്‍ ചെന്നപ്പോള്‍ ഗൂഢാലോചനയുടെ ഭാഗമായി മദന്‍മാലിക് ജിഷയെ കൊലപ്പെടുത്തുകയായിരുന്നു. അടുക്കത്ത് പറമ്പിലെ വി ചിണ്ടന്റെ കടയില്‍ നിന്നും വാങ്ങിയ കത്തിയാണ് കൊലക്ക് ഉപയോഗിച്ചത്. മടിക്കൈ അടുക്കത്ത് പറമ്പില്‍ ജിഷയുടെ ഭര്‍തൃ പിതാവ് കണ്ണന്‍ നായരുടെ പേരില്‍ രണ്ടേ മുക്കാല്‍ എക്കര്‍ വീടും പുരയിടവും ഉണ്ട്. ഇതില്‍ റോഡരികിലായി വീട് പണിയാന്‍ സ്ഥലം നല്‍കണമെന്ന് ജിഷയുടെ ഭര്‍ത്താവ് രാജേന്ദ്രന്‍ സഹോദരങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നല്‍കാനാകില്ലെന്നായിരുന്നു ചന്ദ്രന്റെ മറുപടി.

ഗള്‍ഫിലായിരുന്ന രാജേന്ദ്രന്‍ ജോലി മതിയാക്കി തിരിച്ച് വരാന്‍ തീരുമാനിച്ചിരുന്നു. മടിക്കൈ എരിക്കുളത്ത് കണ്ണന്‍ നായരുടെ പേരിലുള്ള എസ്എം മെറ്റല്‍സ് എന്ന കരിങ്കല്‍ ക്രഷറര്‍ ജിഷയുടെ ഭര്‍ത്താവ് രാജേന്ദ്രനും മൂത്തമകന്‍ രാജനുമായി നല്‍കിയിരുന്നു. ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ ശേഷം ക്രഷര്‍ ഏറ്റെടുത്ത് നടത്താനായിരുന്നു രാജേന്ദ്രന്റെ തീരുമാനം. എന്നാല്‍ ക്രഷര്‍ നടത്തിയിരുന്നത് ചന്ദ്രനായിരുന്നു. രാജേന്ദ്രന്‍ ഗള്‍ഫില്‍ നിന്നും എത്തി ക്രഷര്‍ നടത്തിന്റെ ചുമതല ഏറ്റെടുത്താല്‍ പ്രതിമാസം ലഭിക്കുന്ന ലക്ഷങ്ങളുടെ വരുമാനം നഷ്ടമാകുമെന്നും അതോടൊപ്പം വീട്ടിലുള്ള മുന്‍ഗണന ഇല്ലാതാകുമെന്നുമുള്ള ആശങ്ക ചന്ദ്രനും ശ്രീലേഖക്കും ഉണ്ടായതിനെ തുടര്‍ന്ന് ഇവര്‍ ഗൂഡാലോചന നടത്തിയാണ് ജിഷയെ കൊലപ്പെടുത്തിയതെന്ന് ജിഷയുടെ പിതാവ് കൃഷ്ണന്‍ ആരോപിക്കുന്നു. കേസ് ഒതുക്കാന്‍ ചന്ദ്രന്റെ ബന്ധുവായ കണ്ണൂര്‍ ജില്ലയിലെ ഒരു കെപിസിസി നേതാവ് ഇടപെടുകയും ചെയ്തിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ ഭരണത്തില്‍ അദ്ദേഹത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് കേസ് അട്ടിമറിക്കപ്പെട്ടത്. സംഭവങ്ങള്‍ക്കെല്ലാം ചന്ദ്രന്റെ പിതാവ് കണ്ണന്‍ നായരുടെ ഒരു സഹോദരനും മനസ്സറിവ് ഉണ്ടായിരുന്നതായും കൃഷ്ണന്‍ പറയുന്നു.

Related News:
'ബോസ് പറഞ്ഞിട്ടാണ് അത് ചെയ്തത്'; ജിഷ വധക്കേസില്‍ ഭര്‍തൃസഹോദരന്റെയും ഭാര്യയുടെയും പങ്ക് പുറത്തായത് പ്രതി മദന്‍മാലികിന്റെ സഹതടവുകാരോടുള്ള വെളിപ്പെടുത്തല്‍, വഴിത്തിരിവുണ്ടായത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍

പ്രമാദമായ ജിഷ വധം: വിചാരണ തുടങ്ങി, ഭര്‍ത്താവും ഭര്‍തൃസഹോദരന്റെ ഭാര്യയും ഉള്‍പ്പെടെ നാലുപേരെ വിസ്തരിക്കും


ജിഷ വധക്കേസില്‍ ഗൂഡാലോചന ഇനിയും പുറത്തുവന്നില്ല; പിതാവ് വീണ്ടും നിയമയുദ്ധത്തിലേക്ക്

ജിഷ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടുന്നു

ജിഷ വധം: ഹൈ്‌ക്കോടതി ഉത്തരവിനെ തുടര്‍ന്ന് വിചാരണ നിര്‍ത്തിവെച്ചു

പ്രമാദമായ ജിഷ വധക്കേസില്‍ വിചാരണ 13ന് തുടങ്ങും

ജിഷാ വധം: കേസ് സി.ബി.ഐക്ക് വിടണം; ബന്ധുക്കള്‍ ഹൈക്കോടതിയില്‍

ജിഷാ­വധം: തുട­ര­ന്വേ­ഷ­ണം വേ­ണ­മെന്ന കോടതി ഉത്ത­ര­വ് പോലീ­സി­ന് കിട്ടി

ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ മദനന്‍ മാത്രമെന്ന് പ്രോസിക്യൂഷന്‍

ജിഷയെ കൊലപ്പെടുത്തിയത് കവര്‍ച്ചയ്ക്കു വേണ്ടിയാണെന്ന് തെളിഞ്ഞു

യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു; പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി


ജിഷയെ കൊലപ്പെടുത്താന്‍ പ്രതി മദന്‍മാലികിന് നല്‍കിയ ക്വട്ടേഷന്‍തുക 25,000

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Madikai, Murder-case, Police, Investigation, court, Crime, Jisha murder; Madan Malik take quotation for Rs. 25,000

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL