city-gold-ad-for-blogger

ജാനകി വധം; ഒരുലക്ഷത്തിലേറെ മൊബൈല്‍ നമ്പറുകള്‍ പോലീസ് പരിശോധിച്ചു

ചീമേനി: (www.kasargodvartha.com 03.01.2018) പുലിയന്നൂരിലെ റിട്ട. അധ്യാപിക പി വി ജാനകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം മംഗളൂരുവില്‍ അന്വേഷണം നടത്തിവരികയാണ്.

ഇതിനിടയില്‍ സംഭവം നടന്ന ദിവസം ചീമേനി പുലിയന്നൂര്‍ ഭാഗങ്ങളിലെ ഒരു ലക്ഷത്തിലേറെ മൊബൈല്‍ഫോണ്‍ നമ്പറുകള്‍ പോലീസ് പരിശോധിച്ചു. ഇതില്‍ നിന്നും ആയിരത്തോളം നമ്പറുകള്‍ വീണ്ടും വിദഗ്ധ പരിശോധന നടത്തുകയാണ്. പോലീസിലെ ഒരു വിദഗ്ദ്ധ സംഘം രാപ്പകലില്ലാതെയാണ് മൊബൈല്‍ഫോണുകള്‍ പരിശോധിക്കുന്നത്. കൊലയാളി സംഘത്തിന്റെ കൈവശം മൊബൈല്‍ഫോണ്‍ ഉണ്ടായിരുന്നില്ല എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നിഗമനം.

എന്നാല്‍ അക്രമത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ ജാനകിയുടെ ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്റര്‍ ആശുപത്രി വിട്ട് വീട്ടിലെത്തിയതിനെ തുടര്‍ന്ന് വിശദമായ മൊഴി എടുത്തപ്പോഴാണ് കൊലയാളി സംഘത്തിന്റെ കൈവശം മൊബൈല്‍ഫോണ്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമായത്. മൊബൈല്‍ഫോണിന്റെ വെളിച്ചത്തിലായിരുന്നു ഇവര്‍ വാതിലും അലമാരയും തുറന്ന് പരിശോധിച്ചതെന്ന് കൃഷ്ണന്‍ നായര്‍ മൊഴി നല്‍കി. സ്മാര്‍ട്ട് ഫോണാണ് കൊലയാളികളുടെ കൈവശം ഉണ്ടായിരുന്നതെന്നും കൃഷ്ണന്‍ മാസ്റ്ററുടെ മൊഴിയിലുണ്ട്.

ഈ ഫോണിനെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചാല്‍ ജാനകി വധക്കേസിന് സുപ്രധാനമായ തെളിവാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇതിനിടയില്‍ വേഷം മാറിയ പോലീസ് സംഘം ചീമേനിയിലും പരിസരങ്ങളിലും രഹസ്യമായ പരിശോധനയും നടത്തിവരുന്നുണ്ട്.
അതിനിടയില്‍ അന്വേഷണം എങ്ങുമെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാരില്‍ കടുത്ത അതൃപ്തി ഉളവായിട്ടുണ്ട്. കോണ്‍ഗ്രസും സിപിഎമ്മും വെവ്വേറെ ആക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് രംഗത്ത് വന്നിട്ടുണ്ട്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ കെ പി വത്സലനും കണ്‍വീനര്‍ എം ശശിധരനുമാണ്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച യുഡിഎഫിന്റെ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കരിമ്പില്‍ കൃഷ്ണനുമാണ്. യുഡിഎഫും ബിജെപിയും ജാനകിയുടെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കിള്‍ ഓഫീസ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Related News:
ജാനകി വധം; ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കും, ഘാതകരെ പിടികൂടാത്ത പോലീസ് നടപടിയില്‍ ആശങ്ക അറിയിക്കാനും തീരുമാനം

ജാനകി വധക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിന്‍മാറി; ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് യു ഡി എഫും ബി ജെ പിയും സമരത്തിലേക്ക്, സിപിഎം ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും

ജാനകി വധക്കേസില്‍ പുതിയ വഴിത്തിരിവ്; പോലീസ് സര്‍ജ്ജന്‍ സ്ഥലം പരിശോധിച്ചു



ജാനകി വധക്കേസില്‍ പോലീസ് നീക്കം അതീവ ജാഗ്രതയോടെ; മകളുടെ ഭര്‍ത്താവിനെ ഐ ജിയുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു

ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു

റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു

നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി

റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു

കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി

ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍

ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി

ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി

ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല

ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്‍കിയാണെന്ന സംശയവും ബലപ്പെടുന്നു


ജാനകി വധം; സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഐ ജി; വീടുമായി അടുത്ത ബന്ധമുള്ള ആള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു

ജാനകി വധത്തില്‍ നാട്ടുകാരനായ യുവാവിന്റെ പുതിയ വെളിപ്പെടുത്തല്‍; കൊലയ്ക്കു ശേഷം രാത്രി 10.30 ന് കള്‍വര്‍ട്ടിനകത്ത് മൂന്നംഗ സംഘത്തെ കണ്ടു, അന്വേഷണം ഇപ്പോള്‍ ഈ വഴിയില്‍

ജാനകി വധം; ഒരുലക്ഷത്തിലേറെ മൊബൈല്‍ നമ്പറുകള്‍ പോലീസ് പരിശോധിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, cheemeni, Police, Mobile Phone, Murder-case, Murder, Crime, Janaki murder; 1 Lakh mobile numbers inspected
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia