city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫഹദ് വധം; പ്രതി മാനസിക രോഗിയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം കോടതി അംഗീകരിച്ചില്ല; വിധിയില്‍ പൂര്‍ണ തൃപ്തനല്ലെന്നും പ്രതി ബുദ്ധിമാനായ കൊലയാളിയാണെന്നും പിതാവ്

കാസര്‍കോട്: (www.kasargodvartha.com 18.06.2018) പ്രമാദമായ ഫഹദ് വധക്കേസില്‍ പ്രതി വിജയന്‍ മാനസിക രോഗിയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം കോടതി അംഗീകരിച്ചില്ല. താന്‍ മാനിസക അസ്വാസ്ഥ്യമുള്ള ആളാണെന്നും ഇതിനു വേണ്ടിയുള്ള ചില ചികിത്സാ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയെങ്കിലും കോടതി ഇത് തള്ളിക്കളയുകയായിരുന്നുവെന്ന് കേസില്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ പി. രാഘവന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അന്നത്തെ ഹൊസ്ദുര്‍ഗ് സിഐയായിരുന്ന യു. പ്രേമന്‍ കേസ് അന്വേഷണത്തില്‍ കൃത്യമായ തെളിവുകളും മറ്റു കാര്യങ്ങളും ശേഖരിക്കുകയും പഴുതടച്ച കുറ്റപത്രം നല്‍കുകയും ചെയ്തതു കൊണ്ടാണ് പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. മുമ്പ് ഒരു കേസില്‍ ഉള്‍പെട്ട പ്രതി വിജയനെ കൊല്ലപ്പെട്ട ഫഹദിന്റെ പിതാവ് അബ്ബാസ് പോലീസിന് കാട്ടിക്കൊടുത്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷന്‍ കണ്ടെത്തിയത്. എല്ലാ തെളിവുകളും പ്രതിക്ക് എതിരായിരുന്നതും ദൃക്‌സാക്ഷികളടക്കം കോടതിയില്‍ കൃത്യമായ മൊഴി നല്‍കുകയും ചെയ്തത് പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കാന്‍ കാരണമായി.
ഫഹദ് വധം; പ്രതി മാനസിക രോഗിയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം കോടതി അംഗീകരിച്ചില്ല; വിധിയില്‍ പൂര്‍ണ തൃപ്തനല്ലെന്നും പ്രതി ബുദ്ധിമാനായ കൊലയാളിയാണെന്നും പിതാവ്

കൊലപാതകത്തെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കണ്ട് പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചിരുന്നു. എന്നാല്‍ കോടതി വധശിക്ഷ നല്‍കിയില്ല. അതിനിടെ വിധിയില്‍ പൂര്‍ണതൃപ്തനല്ലെന്ന് ഫഹദിന്റെ പിതാവ് അബ്ബാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതി വിജയന്‍ ബുദ്ധിമാനായ കൊലയാളിയാണെന്നും പരമാവധി ശിക്ഷയായ വധശിക്ഷ അര്‍ഹിക്കുന്നുവെന്നും അബ്ബാസ് പറഞ്ഞു. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസില്‍ പ്രതിക്ക് വധ ശിക്ഷ ലഭിക്കുന്നതിന് അപ്പീല്‍ പോകുന്ന കാര്യവും ആലോചിക്കുമെന്നും പിതാവ് അറിയിച്ചു.

WATCH VIDEO

Related News:
ഫഹദ് വധം; പ്രതി വിജയനെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു, മാനസിക പ്രശ്‌നങ്ങളുണ്ടെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും പ്രതി

പ്രമാദമായ ഫഹദ് വധകേസ്; പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി

ഫഹദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം പ്രഖ്യാപിച്ചു

ഫഹദ് വധം: തുടര്‍ അന്വേഷണം എസ്.പിയുടെ മേല്‍നോട്ടത്തിലെന്ന് ആഭ്യന്തരമന്ത്രി

ഫഹദ് വധം: നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അനാവശ്യമായ പഴികേള്‍ക്കേണ്ടിവന്നത് എന്‍.എ. നെല്ലിക്കുന്നിനും വി.ഡി. സതീശനും

പെരിയ കല്യോട്ട് സ്‌കൂളിലേക്ക് പോവുകയായിരുന്ന എട്ട് വയസ്സുകാരനെ മൃഗീയമായി വെട്ടിക്കൊന്നു

വിദ്യാര്‍ത്ഥിയുടെ കൊല: പ്രതി പിടിയില്‍

മൂന്നാം ക്ലാസുകാരന്റെ ക്രൂരമായ കൊല: വിറങ്ങലിച്ച് കല്ല്യോട്ട് ഗ്രാമം; ഞെട്ടല്‍ മാറാതെ സഹപാഠികള്‍, പ്രതി അറസ്റ്റില്‍

ഫഹദിന്റെ കൊല: പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ സി.പി.എം. ഹര്‍ത്താല്‍

ഫഹദിന്റെ സ്‌കൂള്‍ യൂണിഫോം ഇട്ട ഈ ഫോട്ടോ ഇന്ന് പിതാവ് മൊബൈലില്‍ എടുത്തത്

ഫഹദിന്റെ കൊല: പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണം: അഡ്വ. കെ.ശ്രീകാന്ത്

മൂന്നാംതരം വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവം; സംഘപരിവാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Murder-case, Investigation, case, Crime, court, Accuse, Fahad murder case; Court rejected the attempt to make accused as mental patient
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia