ഫര്‍ണിച്ചര്‍ വ്യാപാരിയെ നഗ്‌ന വീഡിയോ എടുത്ത് ബ്ലാക്‌മെയില്‍ചെയ്ത് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതിക്കു പിന്നാലെ മുഖ്യപ്രതിയുടെ സുഹൃത്ത് അറസ്റ്റില്‍; പിടിയിലായത് എറണാകുളം കേന്ദ്രീകരിച്ച് പലതരം തട്ടിപ്പ് നടത്തുന്ന ബ്ലാക്ക് മെയില്‍ സംഘത്തിലെ പ്രധാനി
Nov 5, 2018, 13:20 IST
കാസര്‍കോട്: (www.kasargodvartha.com 05.11.2018) ഫര്‍ണിച്ചര്‍ വ്യാപാരിയെ നഗ്‌ന വീഡിയോ എടുത്ത് ബ്ലാക്‌മെയില്‍ചെയ്ത് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതിക്കു പിന്നാലെ മുഖ്യപ്രതിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റു ചെയ്തു. തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി ആഷിഖിനെ (34)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന ഇന്നോവ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
തച്ചങ്ങാട്ടെ ഫര്‍ണിച്ചര്‍ വ്യാപാരിയും ബോവിക്കാനം സ്വദേശിയുമായ ഫൈസലിനെ യുവതിക്കൊപ്പം നിര്‍ത്തി നഗ്നചിത്രവും വീഡിയോയും എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ നുള്ളിപ്പാടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ കലാമിന്റെ ഭാര്യ നസീമയെ (32)യെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. മുഖ്യപ്രതി അബ്ദുല്‍ കലാമിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ പ്രതി ഒളിത്താവളങ്ങള്‍ മാറ്റി പോലീസില്‍ നിന്നും രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഇതിനിടെയാണ് നുള്ളിപ്പാടിയില്‍ വെച്ച് കൂട്ടുപ്രതി ആഷിഖിനെ പോലീസ് അറസ്റ്റു ചെയ്തത്. ബ്ലാക്ക്മെയിലിംഗുമായി ബന്ധപ്പെട്ട് അബ്ദുല്‍ കലാമും നസീമയുമടക്കം 4 പേര്‍ക്കേതിരെയാണ് പോലീസ് കേസെടുത്തത്.
അറസ്റ്റിലായ ആഷിഖ് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബ്ലാക്ക് മൈല്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ നടത്തി വരുന്ന സംഘത്തിലെ പ്രധാനിയാണെന്ന് പോലീസ് പറഞ്ഞു. കാറുകള്‍ വാടകയ്ക്കെടുത്ത് മറിച്ചുവില്‍ക്കുന്ന തട്ടിപ്പും സംഘം നടത്തിവരുന്നതായി പോലീസ് അറിയിച്ചു. ആഷിഖില്‍ നിന്നും പോലീസ് പിടിച്ചെടുത്ത ഇന്നോവ കാര്‍ എട്ടു മാസം മുമ്പ് എറണാകുളത്തുനിന്നും കാണാതായതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുഖ്യപ്രതി കലാം അറസ്റ്റിലായാല്‍ മാത്രമേ സംഘത്തിന്റെ കൂടുതല്‍ തട്ടിപ്പുവിവരങ്ങള്‍ പുറത്തുവരൂ എന്നാണ് പോലീസ് നല്‍കുന്ന സൂചന. അതേസമയം കലാമിനെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം തുടരുകയാണ്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 24ന് രാവിലെ 11.30 മണിയോടെയാണ് നുള്ളിപ്പാടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍വെച്ച് ഫൈസലിനെ സംഘം നഗ്ന വീഡിയോയും ചിത്രവുമെടുത്ത് ക്രൂരമായി അക്രമിക്കുകയും പിന്നീട് ഫോട്ടോയും വീഡിയോയും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ 25 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന 32,000 രൂപയും ഫോണും കാറും സംഘം തട്ടിയെടുത്തിരുന്നു. വൈകിട്ട് 4.30 മണിവരെ ക്വാര്‍ട്ടേഴ്‌സില്‍വെച്ച് മര്‍ദിച്ചശേഷം യുവാവിനെ ഇന്നോവയില്‍ കയറ്റി കര്‍ണാടക പുത്തൂരിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ചും പണം ആവശ്യപ്പെട്ട് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒടുവില്‍ 10 ലക്ഷം രൂപയ്ക്ക് പ്രശ്‌നം തീര്‍ക്കാമെന്ന് അറിയിക്കുകയായിരുന്നു. യുവാവിന്റെ ഡസ്റ്റര്‍ കാര്‍ എഗ്രിമെന്റ് പ്രകാരം എഴുതിക്കൊടുക്കുകയും മൂന്ന് ലക്ഷം രൂപ വീട്ടുകാരെ ബന്ധപ്പെട്ട് നല്‍കണമെന്നും സംഘം ആവശ്യപ്പെടുകയായിരുന്നു.
വീട്ടുകാരുമായി ബന്ധപ്പെട്ട് പണം ഒരുക്കിവെക്കാന്‍ പറയുകയും വീട്ടുകാര്‍ മൂന്ന് ലക്ഷം രൂപ നല്‍കാന്‍ തയ്യാറാവുകയും ചെയ്തു. പിന്നാലെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘത്തിന്റെ തട്ടിപ്പ് പൊളിഞ്ഞത്. പണം വാങ്ങാനായി നസീമ ഒരു ഓട്ടോറിക്ഷയില്‍ കാസര്‍കോട് മിലന്‍ തീയേറ്ററിന് സമീപം എത്തിയപ്പോള്‍ പോലീസ് തന്ത്രപൂര്‍വ്വം കുടുക്കുകയായിരുന്നു. ഇന്നോവ കാറിലുണ്ടായിരുന്ന അബ്ദുല്‍ കലാമും സംഘവും ഇതിനിടയില്‍ യുവാവിനെ കാസര്‍കോട് സര്‍ക്കിളില്‍ ഇറക്കിവിടുകയും രക്ഷപ്പെടുകയുമായിരുന്നു.
ഫര്‍ണിച്ചര്‍ വ്യാപാരിയെ ബ്ലാക്‌മെയില്‍ചെയ്ത് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ വീഡിയോയില്‍ അഭിനയിച്ച യുവതി അറസ്റ്റില്‍; മുഖ്യപ്രതിയായ ഭര്‍ത്താവിനുവേണ്ടി കര്‍ണാടകയിലും അന്വേഷണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, case, Kidnap, Blackmail, Crime, arrest, Thrissur, Blackmailing case; one more arrested
< !- START disable copy paste -->