city-gold-ad-for-blogger

ഫര്‍ണിച്ചര്‍ വ്യാപാരിയെ ബ്ലാക്‌മെയില്‍ചെയ്ത് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ വീഡിയോയില്‍ അഭിനയിച്ച യുവതി അറസ്റ്റില്‍; മുഖ്യപ്രതിയായ ഭര്‍ത്താവിനുവേണ്ടി കര്‍ണാടകയിലും അന്വേഷണം

കാസര്‍കോട്: (www.kasargodvartha.com 25.10.2018) തച്ചങ്ങാട്ടെ ഫര്‍ണിച്ചര്‍ വ്യാപാരിയും ബോവിക്കാനം സ്വദേശിയുമായ ഫൈസലിനെ യുവതിക്കൊപ്പംനിര്‍ത്തി നഗ്നചിത്രവും വീഡിയോയും എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ വീഡിയോയില്‍ അഭിനയിച്ച യുവതി അറസ്റ്റില്‍. നുള്ളിപ്പാടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ കലാമിന്റെ ഭാര്യ നസീമയെ (32) ആണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റുചെയ്തത്. കേസില്‍ നസീമയുടെ ഭര്‍ത്താവ് അബ്ദുല്‍ കലാമിന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. പ്രതി കര്‍ണാടകയിലുള്ളതായാണ് വിവരം. ഇയാള്‍ക്ക് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചതായും പോലീസ് പറഞ്ഞു.
ഫര്‍ണിച്ചര്‍ വ്യാപാരിയെ ബ്ലാക്‌മെയില്‍ചെയ്ത് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ വീഡിയോയില്‍ അഭിനയിച്ച യുവതി അറസ്റ്റില്‍; മുഖ്യപ്രതിയായ ഭര്‍ത്താവിനുവേണ്ടി കര്‍ണാടകയിലും അന്വേഷണം

കഴിഞ്ഞദിവസം രാവിലെ 11.30 മണിയോടെയാണ് നുള്ളിപ്പാടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍വെച്ച് ഫൈസലിനെ നസീമയും നസീമയുടെ ഭര്‍ത്താവ് അബ്ദുല്‍ കലാമും മറ്റു രണ്ടുപേരുംചേര്‍ന്ന് നഗ്ന വീഡിയോയും ചിത്രവുമെടുത്ത് ക്രൂരമായി അക്രമിച്ചത്. പിന്നീട് ഫോട്ടോയും വീഡിയോയും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ 25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. യുവാവിന്റെ കൈവശമുണ്ടായിരുന്ന 32,000 രൂപയും ഫോണും യുവാവ് വന്ന ഡസ്റ്റര്‍ കാറും സംഘം തട്ടിയെടുത്തിരുന്നു. വൈകിട്ട് 4.30 മണിവരെ ക്വാര്‍ട്ടേഴ്‌സില്‍വെച്ച് മര്‍ദിച്ചശേഷം യുവാവിനെ ഇന്നോവയില്‍കയറ്റി കര്‍ണാടക പുത്തൂറിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ചും പണം ആവശ്യപ്പെട്ട് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഒടുവില്‍ 10 ലക്ഷം രൂപയ്ക്ക് പ്രശ്‌നം തീര്‍ക്കാമെന്ന് അറിയിക്കുകയായിരുന്നു. യുവാവിന്റെ ഡസ്റ്റര്‍ കാര്‍ എഗ്രിമെന്റ് പ്രകാരം എഴുതിക്കൊടുക്കുകയും മൂന്ന് ലക്ഷം രൂപ വീട്ടുകാരെ ബന്ധപ്പെട്ട് നല്‍കണമെന്നും സംഘം ആവശ്യപ്പെടുകയായിരുന്നു. വീട്ടുകാര്‍ മൂന്ന് ലക്ഷം രൂപ നല്‍കാന്‍ തയ്യാറാവുകയും പോലീസില്‍ വിവരം നല്‍കുകയും ചെയ്തു. പണം വാങ്ങാനായി നസീമയും മാതാവും ഒരു ഓട്ടോറിക്ഷയില്‍ കാസര്‍കോട് മിലന്‍ തീയേറ്ററിന് സമീപം എത്തിയപ്പോള്‍ പോലീസ് ഇവരെ തന്ത്രപൂര്‍വ്വം കുടുക്കുകയായിരുന്നു. ഇന്നോവ കാറിലുണ്ടായിരുന്ന അബ്ദുല്‍ കലാമും സംഘവും ഇതിനിടയില്‍ യുവാവിനെ കാസര്‍കോട് സര്‍ക്കിളില്‍ ഇറക്കിവിടുകയും ഭാര്യയേയും മാതാവിനേയും പോലീസില്‍നിന്ന് പുറത്തിറക്കിയില്ലെങ്കില്‍ കൈവശമുള്ള വീഡിയോയും ചിത്രങ്ങളും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനിടയില്‍ അബ്ദുല്‍ കലാമിനെ പിന്തുടര്‍ന്ന പോലീസ് കറന്തക്കാട് വെച്ച് ചേസ്‌ചെയ്ത് കാര്‍ പിടികൂടിയെങ്കിലും ഇതിലുണ്ടായുരുന്ന കലാം ഓടിരക്ഷപ്പെടുകയായിരുന്നു.

കലാം പിടിയിലായാല്‍ മാത്രമേ കേസിലെ മറ്റുള്ളവരെകുറിച്ച് വിവരം ലഭിക്കുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. ദമ്പതികളെകൂടാതെ കണ്ടാലറിയാവുന്ന മറ്റു രണ്ട് പേര്‍ക്കെതിരേയും കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.


Related News:
കാസര്‍കോട്ട് യുവതി ഉള്‍പ്പെട്ട ബ്ലാക്ക് മെയിലിംഗ് സംഘം വലയിലായതായി സൂചന

യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ പകര്‍ത്തി ബ്ലാക്ക്‌മെയിലിംഗ്; സംഘത്തെ പോലീസ് കുടുക്കിയത് അതിവിദഗ്ദ്ധമായി, മുഖ്യപ്രതി കടന്നുകളഞ്ഞു, യുവാവിനെ കര്‍ണാടകയിലേക്ക് കൊണ്ടുപോയി മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 25 ലക്ഷം, 3 ലക്ഷം പണം ഉടന്‍ തരണമെന്ന് ആവശ്യപ്പെട്ടതോടെ വീട്ടുകാര്‍ പോലീസില്‍ വിവരം നല്‍കി, കുടുങ്ങിയത് പണം വാങ്ങാനായെത്തിയ യുവതിയും മാതാവും, പോലീസ് അന്വേഷണം തുടരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Top-Headlines, Blackmail, Crime, Cheating, Bovikanam,  Kasaragod, Kerala,  Blackmailing case; woman arrested
   < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia