Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ പകര്‍ത്തി ബ്ലാക്ക്‌മെയിലിംഗ്; സംഘത്തെ പോലീസ് കുടുക്കിയത് അതിവിദഗ്ദ്ധമായി, മുഖ്യപ്രതി കടന്നുകളഞ്ഞു, യുവാവിനെ കര്‍ണാടകയിലേക്ക് കൊണ്ടുപോയി മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 25 ലക്ഷം, 3 ലക്ഷം പണം ഉടന്‍ തരണമെന്ന് ആവശ്യപ്പെട്ടതോടെ വീട്ടുകാര്‍ പോലീസില്‍ വിവരം നല്‍കി, കുടുങ്ങിയത് പണം വാങ്ങാനായെത്തിയ യുവതിയും മാതാവും, പോലീസ് അന്വേഷണം തുടരുന്നു

യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ പകര്‍ത്തി ബ്ലാക്ക്‌മെയിലിംഗ് നടത്തിയ സംഘത്തെ പോലീസ് കുടുക്കിയത് അതിവിദഗ്ദ്ധമായി. യുവതിയും മാതാവുമാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത് Kasaragod, Kerala, news, Top-Headlines, Blackmail, Crime, Cheating, Bovikanam, Blackmailing case; Police investigation Continues
കാസര്‍കോട്: (www.kasargodvartha.com 25.10.2018) യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ പകര്‍ത്തി ബ്ലാക്ക്‌മെയിലിംഗ് നടത്തിയ സംഘത്തെ പോലീസ് കുടുക്കിയത് അതിവിദഗ്ദ്ധമായി. യുവതിയും മാതാവുമാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്. പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ യുവതിയുടെ ഭര്‍ത്താവായ മുഖ്യപ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാസര്‍കോട് മിലന്‍ തീയറ്ററിന് സമീപത്തു വെച്ചാണ് സംഘത്തെ പോലീസ് പിടികൂടിയത്. തച്ചങ്ങാട് ഫര്‍ണിച്ചര്‍ കട നടത്തുന്ന ബോവിക്കാനം സ്വദേശി ഫൈസല്‍ ആണ് (34) ബ്ലാക്ക്‌മെയിലിംഗിന് ഇരയായത്.

സംഭവത്തെ കുറിച്ച് ഫൈസല്‍ പറയുന്നതിങ്ങനെ. ബന്ധുവായ യുവതി തന്നെ വിളിച്ച് ഭര്‍ത്താവിന്റെ ഉമ്മ മരിച്ചതായും ചടങ്ങ് നടത്താന്‍ 5,000 രൂപ കടം തന്ന് സഹായിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ 5,000 രൂപ തന്റെ കൈയ്യിലില്ലെന്നും 3,000 രൂപ വേണമെങ്കില്‍ തരാമെന്നും അറിയിച്ചു. നുള്ളിപ്പാടിയിലെ വീട്ടിലാണ് ഇവര്‍ താമസം. ഇവര്‍ക്ക് പണം നല്‍കാനായി എത്തിയപ്പോള്‍ തന്നെ ഇവരുടെ ഭര്‍ത്താവ് കലാമും മറ്റു രണ്ടു പേരും ചേര്‍ന്ന് തടഞ്ഞുവെക്കുകയും യുവതിക്കൊപ്പം നിര്‍ത്തി നഗ്ന വീഡിയോ പകര്‍ത്തുകയുമായിരുന്നുവെന്ന് ഫൈസല്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. തുടര്‍ന്നാണ് 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കില്‍ വീഡിയോയും ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി.

ഫര്‍ണിച്ചര്‍ കട നടത്തുന്ന തന്റെ കൈയ്യിലുണ്ടായിരുന്ന 32,000 രൂപയും കാറും എ ടി എം കാര്‍ഡും സംഘം ആദ്യമേ കൈക്കലാക്കിയിരുന്നു. രാവിലെ 11.30 മണി മുതല്‍ വൈകിട്ട് 4.30 മണി വരെ നുള്ളിപ്പാടിയിലെ വീട്ടില്‍ വെച്ച് തന്നെ ആക്രമിച്ചതായും ഇതിനു പിന്നാലെ തന്റെ ഡസ്റ്റര്‍ കാര്‍ ഒളിപ്പിച്ച് വെച്ച് സംഘം ഇന്നോവ കാറില്‍ കര്‍ണാടക പുത്തൂരിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ചും അക്രമം തുടരുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അത്രയും പണം നല്‍കാനില്ലെന്നറിയിച്ചതോടെ സംഘം വീട്ടുകാരെ ബന്ധപ്പെടുകയും 10 ലക്ഷം രൂപ നല്‍കിയാല്‍ തന്നെ വിടാമെന്നും അറിയിച്ചു. ഏഴ് ലക്ഷം രൂപയുടെ കാര്‍ പേരിലാക്കി നല്‍കുകയും മൂന്നു പേര്‍ക്കായി ഓരോലക്ഷം വെച്ച് മൂന്ന് ലക്ഷം നല്‍കണമെന്നുമായിരുന്നു സംഘം ആവശ്യപ്പെട്ടത്.

ഇത് സമ്മതിച്ച ബന്ധുക്കള്‍ പണം നല്‍കാനായി സംഘത്തോട് കാസര്‍കോട്ടെത്താന്‍ ആവശ്യപ്പെടുകയും വിവരം പോലീസിലറിയിക്കുകയും ചെയ്തു. പണം വാങ്ങാനായി യുവതിയും മാതാവുമാണ് രാത്രിയില്‍ ഓട്ടോറിക്ഷയില്‍ കാസര്‍കോട്ടെത്തിയത്. ഇവരെ അതിവിദഗ്ദ്ധമായി പോലീസ് പിടികൂടി. പണം വാങ്ങാനായി മുഖ്യപ്രതി കലാം എത്തിയിരുന്നില്ല. ഭാര്യയും മാതാവും പോലീസ് പിടിയിലായതോടെ സലാം ഫൈസലിനെ കാസര്‍കോട് ട്രാഫിക് സര്‍ക്കിളിലെത്തിച്ച് ഇറക്കിവിട്ടു. കസ്റ്റഡിയിലുള്ള ഭാര്യയെയും മാതാവിനെയും വിട്ടയക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ തങ്ങളുടെ കൈയ്യിലുള്ള ഫോട്ടോയും വീഡിയോയും സാമുഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. കാറില്‍ കാസര്‍കോട്ടെത്തിയ കലാമിനെ പോലീസ് പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇയാള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പോലീസ് ചേസ് ചെയ്ത് പിടികൂടി. സലാം കാര്‍ നിര്‍ത്തി ഓടിരക്ഷപ്പെടുകയായിരുന്നു. കര്‍ണാടക ബല്ലാര സ്വദേശിയാണ് കലാം.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡയിലുള്ള യുവതിയെയും മാതാവിനെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Related News:
കാസര്‍കോട്ട് യുവതി ഉള്‍പ്പെട്ട ബ്ലാക്ക് മെയിലിംഗ് സംഘം വലയിലായതായി സൂചന
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Blackmail, Crime, Cheating, Bovikanam, Blackmailing case; Police investigation Continues
  < !- START disable copy paste -->