city-gold-ad-for-blogger

Remanded | 19കാരിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസ്: അറസ്റ്റിലായ യുവാവ് റിമാന്‍ഡില്‍; പിടിയിലായവരുടെ എണ്ണം 11 ആയി

കാസര്‍കോട്: (www.kasargodvartha.com) 19കാരിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ അറസ്റ്റിലായ യുവാവ് റിമാന്‍ഡില്‍. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹാലിംഗ (42) യെയാണ് ബുധനാഴ്ച രാത്രി ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി, എ സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ട് യുവതികളടക്കം 11 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
               
Remanded | 19കാരിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസ്: അറസ്റ്റിലായ യുവാവ് റിമാന്‍ഡില്‍; പിടിയിലായവരുടെ എണ്ണം 11 ആയി

വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജെ ഷൈനിത്ത്കുമാര്‍ (30), എന്‍ പ്രശാന്ത് (43), ഹമീദ് എന്ന ടൈഗര്‍ ഹമീദ് (40), മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മോക്ഷിത് ഷെട്ടി (27), ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജാസ്മിന്‍ (22), അബ്ദുല്‍ സത്താര്‍ എന്ന ജംശി (31), ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിഫാത്വിമ (42), ബാലകൃഷ്ണ എന്ന കൃഷ്ണ (64), ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഫയാസ് മൊയ്തിന്‍കുഞ്ഞി (29), ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എന്‍ മുനീര്‍ (22) എന്നിവരാണ് അറസ്റ്റിലായത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ദുരിതാവസ്ഥ ചൂഷണം ചെയ്ത് പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. മോക്ഷിത് ഷെട്ടി പെണ്‍കുട്ടിയെ പ്രണയം നടിച്ച് ആദ്യം പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളത്. മംഗ്ളുറു, ചെര്‍ക്കള, കാസര്‍കോട്, തൃശൂര്‍ ഉള്‍പെടെയുള്ള സ്ഥലങ്ങളില്‍ കൊണ്ട് പോയി ഒറ്റയ്ക്കും കൂട്ടമായും പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ രണ്ട് യുവതികള്‍ പീഡനത്തിന് ഒത്താശ ചെയ്തുവെന്നാണ് ആരോപണം.
             
Remanded | 19കാരിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസ്: അറസ്റ്റിലായ യുവാവ് റിമാന്‍ഡില്‍; പിടിയിലായവരുടെ എണ്ണം 11 ആയി

സെപ്റ്റംബര്‍ മുതല്‍ നവംബര്‍ 15 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരീരികമായും മാനസികമായും തകര്‍ന്ന പെണ്‍കുട്ടിയെ ബന്ധുക്കളും പൊലീസും ചേര്‍ന്ന് കാസര്‍കോട്ടെ സര്‍കാരിന്റെ ലഹരി മുക്ത കേന്ദ്രത്തില്‍ ചികിത്സയ്ക്കായി എത്തിച്ചതോടെയാണ് പീഡിപ്പിച്ചതായുള്ള വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. കേസിന്റെ വ്യാപ്തി വലുതായതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. 15ലധികം പേര്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. അറസ്റ്റിലാവാന്‍ ബാക്കിയുള്ളവര്‍ക്കായി ക്രൈംബ്രാഞ്ച് തിരച്ചില്‍ നടത്തി വരികയാണ്.

ALSO READ:







Keywords:  Latest-News, Kerala, Kasaragod, Top-Headlines, Crime, Molestation, Arrested, Remand, Crime Branch, Assault, Assault case; Youth remanded.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia