Join Whatsapp Group. Join now!
Aster MIMS 10/10/2023

Remanded | മയക്കുമരുന്ന് നല്‍കി 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസ്: 2 പേർ കൂടി റിമാൻഡിൽ; പിടിയിലായവരുടെ എണ്ണം ഏഴായി; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

Assault case; Two More remanded #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 19 കാരിയെ മയക്കുമരുന്നിന് അടിമയാക്കി കൂട്ടബലാത്സംഗം ചെയ്തെന്ന കേസില്‍ രണ്ട് പേരെ കൂടി റിമാൻഡ് ചെയ്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹമീദ് (40), ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ കൃഷ്ണ (64) എന്നിവരെയാണ് വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.
              
Assault case; Two More remanded, Kerala,Kasaragod,news,Top-Headlines, Assault,Police,Investigation,Crimebranch,Remand.

അതിനിടെ കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് ഉത്തരവിറക്കി. ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്പി സതീഷ് ആലക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. പരാതിയുടെ അടിസ്ഥാനത്തിൽ ആറ് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ അഞ്ചെണ്ണം കാസർകോട് വനിതാ പൊലീസും ഒന്ന് കാസർകോട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുമായിരുന്നു അന്വേഷിച്ചിരുന്നത്. ഈ കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

കേസിൽ ഒരു യുവതിയടക്കം ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജെ ഷൈനിത്ത്കുമാര്‍ (30), എന്‍ പ്രശാന്ത് (43), മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മോക്ഷിത് ഷെട്ടി (27), ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജാസ്മിന്‍ (22), അബ്ദുല്‍ സത്താര്‍ എന്ന ജംശി (31) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇനിയും കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
           
Assault case; Two More remanded, Kerala,Kasaragod,news,Top-Headlines, Assault,Police,Investigation,Crimebranch,Remand.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ദുരിതാവസ്ഥ ചൂഷണം ചെയ്ത് പ്രതികൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മോക്ഷിത് ഷെട്ടി പെണ്‍കുട്ടിയെ പ്രണയം നടിച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തായ ഷൈനിത് കുമാറിനെ പരിചയപ്പെടുത്തുകയും ഇയാളും പെണ്‍കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും തുടര്‍ന്ന് ജാസ്മിന് കൈമാറുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ജാസ്മിന്‍ പെണ്‍കുട്ടിയെ കസ്റ്റഡിയിൽ വെച്ച് പലർക്കും പീഡിപ്പിക്കാൻ ഒത്താശ ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മംഗ്‌ളുറു, ചെര്‍ക്കള, കാസര്‍കോട്, തൃശൂര്‍ ഉള്‍പെടെയുള്ള സ്ഥലങ്ങളില്‍ കൊണ്ട് പോയി ജാസ്മിൻ ആവശ്യക്കാര്‍ക്ക് കൈമാറിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ജാസ്മിൻ പെണ്‍കുട്ടികളെ വിവിധയിടങ്ങളില്‍ എത്തിച്ച് ഇടപാടുകാര്‍ക്ക് കൈമാറുന്ന സംഘത്തിലെ കണ്ണിയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഹണിട്രാപ് കേസിലെ പ്രതി കൂടിയായ ജാസ്മിന്‍ കാസര്‍കോട്ടെ ഒരു ടൂറിസ്റ്റ് ഹോം താവളമാക്കിയാണ് ഇടപാടുകള്‍ നടത്തിയതെന്നാണ് പറയുന്നത്.

സെപ്റ്റംബർ മുതൽ നവംബര്‍ 15 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ശാരീരികമായും മാനസികമായും തകര്‍ന്ന പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. മയക്കുമരുന്ന് അടിമയായ പെണ്‍കുട്ടിയെ ബന്ധുക്കളും പൊലീസും ചേര്‍ന്ന് കാസര്‍കോട്ടെ സര്‍കാരിന്റെ ലഹരി മുക്ത കേന്ദ്രത്തില്‍ ചികിത്സയ്ക്കായി എത്തിച്ചതോടെയാണ് പീഡിപ്പിച്ചതായുള്ള വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. കേസിന്റെ വ്യാപ്തി വലുതായതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Keywords: Assault case; Two More remanded, Kerala,Kasaragod,news,Top-Headlines, Assault,Police,Investigation,Crimebranch,Remand.

Post a Comment