city-gold-ad-for-blogger

Assault case | 19 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസ്: 'ഹണിട്രാപ് നായിക പെൺകുട്ടിയെ കസ്റ്റഡിയിൽ വെച്ചത് 2 മാസത്തോളം; പീഡിപ്പിച്ചവരിൽ നിരവധി ഉന്നതരുണ്ടെന്ന് സൂചന; താവളം കാസർകോട്ടെ ടൂറിസ്റ്റ് ഹോം'; കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപിച്ചേക്കും

കാസർകോട്: (www.kasargodvartha.com) വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 19 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന സംഭവത്തിൽ ഹണിട്രാപ് നായിക പെൺകുട്ടിയെ കസ്റ്റഡിയിൽ വെച്ചത് രണ്ട് മാസത്തോളമാണെന്ന സൂചന പുറത്തുവന്നു. കാസർകോട്ടെ ഒരു ടൂറിസ്റ്റ് ഹോം ആയിരുന്നു ഇവരുടെ താവളമെന്നാണ് വിവരം. യുവതി പെൺകുട്ടിയെ കസ്റ്റഡിയിൽ വെച്ച് നിരവധി പേർക്ക് കാഴ്ചവച്ചെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
         
Assault case | 19 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസ്: 'ഹണിട്രാപ് നായിക പെൺകുട്ടിയെ കസ്റ്റഡിയിൽ വെച്ചത് 2 മാസത്തോളം; പീഡിപ്പിച്ചവരിൽ നിരവധി ഉന്നതരുണ്ടെന്ന് സൂചന; താവളം കാസർകോട്ടെ ടൂറിസ്റ്റ് ഹോം'; കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപിച്ചേക്കും

പീഡനക്കേസിൽ മൂന്ന് പ്രതികളെ ചൊവ്വാഴ്ച രാത്രിയോടെ വനിതാ ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തിരുന്നു. യുവതി ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മംഗ്ളുറു, ചെർക്കള, കാസർകോട്, തൃശൂർ ഉൾപെടെയുള്ള സ്ഥലങ്ങളിൽ പെൺകുട്ടിയെ കൊണ്ട് പോയി ആവശ്യക്കാർക്ക് കൈമാറിയെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്.
                 
Assault case | 19 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസ്: 'ഹണിട്രാപ് നായിക പെൺകുട്ടിയെ കസ്റ്റഡിയിൽ വെച്ചത് 2 മാസത്തോളം; പീഡിപ്പിച്ചവരിൽ നിരവധി ഉന്നതരുണ്ടെന്ന് സൂചന; താവളം കാസർകോട്ടെ ടൂറിസ്റ്റ് ഹോം'; കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപിച്ചേക്കും

ശാരീരികമായും മാനസികമായും തകർന്ന പെൺകുട്ടി ഇപ്പോൾ ചികിത്സയിലാണ്. ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് സംഭവങ്ങളുടെ തുടക്കം. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മോക്ഷിത് ഷെട്ടി (27) യാണ് പെൺകുട്ടിയെ പ്രണയം നടിച്ച് ആദ്യം പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് സുഹൃത്തായ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജെ ഷൈനിത് കുമാറിനെ (30) പരിചയപ്പെടുത്തുകയും ഇയാൾ പെൺകുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിക്ക് കൈമാറുകയായിരുന്നുവെന്നാണ് വിവരം.

'യുവതി പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകിയാണ് പല സ്ഥലത്തും കൊണ്ടുപോയി പലർക്കും കാഴ്ചവച്ചത്. നവംബർ 15 വരെയുള്ള കാലയളവിൽ നിരവധിപേരാണ് പെൺകുട്ടിയെ ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചത്. മയക്കുമരുന്ന് അടിമയാക്കിയ പെൺകുട്ടിയെ ബന്ധുക്കളും പൊലീസും ചേർന്ന് കാസർകോട്ടെ സർകാരിന്റെ ലഹരി മുക്ത കേന്ദ്രത്തിൽ ചികിത്സ നടത്തിയ ശേഷമാണ് പെൺകുട്ടി കൂട്ടബലാത്സംഗ സംഭവങ്ങളുടെ ചുരുളഴിച്ചത്. ആറ് പരാതികളിലായി ഒമ്പത് പേർക്കെതിരെയാണ് പൊലീസ് ബലാത്സംഗത്തിന് കേസെടുത്തിരിക്കുന്നത്', പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

ലഹരി മരുന്ന് ഉപയോഗിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതായുള്ള കേസിന്റെ വ്യാപ്‌തി കൂടിയതിനാൽ കേസ് അന്വേഷണം വനിതാ സെലിൽ നിന്ന് ക്രൈം ബ്രാഞ്ചിന് കൈമാറാനുള്ള ആലോചനയിലാണ് ജില്ലാ പൊലീസ് അധികൃതർ. യുവതിയെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ പേരുടെ പങ്ക് പുറത്തുവരുമെന്നാണ് കരുതുന്നത്. യുവതിയുടെ അറസ്റ്റ് ഉടനെയുണ്ടായേക്കുമെന്ന് സൂചനയുണ്ട്.

Keywords: Assault case: Honeytrap heroine kept girl in custody for 2 months, Kerala, Kasaragod, News,Top-Headlines,Assault,Case,Investigation,Police.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia