Join Whatsapp Group. Join now!
Aster MIMS 22/05/2023

Hotels Closed | ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന: കാസർകോട്ടെ രണ്ട് ഹോടെലുകൾ കൂടി അധികൃതർ അടച്ചുപൂട്ടി; മികച്ച രീതിയിൽ പ്രവർത്തിക്കുന്നവർക്ക് അഭിനന്ദനവും

Authorities closed two more hotels in Kasargod#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നതിനിടെ കാസർകോട്ട് രണ്ട് ഹോടെലുകൾ കൂടി അധികൃതർ പൂട്ടിച്ചു. ലൈസൻസ് ഇല്ലാത്ത കാരണത്താൽ തളങ്കര ദീനാർ നഗറിൽ പ്രവർത്തിക്കുന്ന ബദർ റെസ്റ്റോറന്റ് അടച്ചുപൂട്ടി. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതിന് കാഞ്ഞങ്ങാട് ഐങ്ങോത്തെ ശ്രീ വിഹാർ ആണ് അടച്ചുപൂട്ടിയ മറ്റൊരു ഭക്ഷണ ശാല. അതേസമയം വൃത്തിയോടെയും നല്ല അന്തരീക്ഷത്തിലും പ്രവർത്തിച്ചതിന് തായലങ്ങാടിയിലെ തകശി എന്ന റെസ്റ്റോറന്റ് അധികൃതരുടെ അഭിനന്ദനവും ഏറ്റുവാങ്ങി.
  
Kasaragod, Kerala, News, Top-Headlines, Investigation, Food, Hotel, Thalangara, Kanhangad, License, Food Inspection, Authorities closed two more hotels in Kasargod

ഷവർമ കഴിച്ചതിന് പിന്നാലെ ചെറുവത്തൂരിൽ പെൺകുട്ടി മരണപ്പെടുകയും ഭക്ഷണത്തിൽ ബാക്ടീരിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന പരിശോധനകളാണ് നടത്തുന്നത്.

ഒമ്പത് ദിവസമായി തുടരുന്ന പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലും രേഖകളില്ലാതെയും പ്രവര്‍ത്തിച്ച ഹോടെലുകളും ബേകറികളും പൂട്ടിക്കുകയും പിഴയീടാക്കുകയും ചെയ്തു. പഴകിയ ഭക്ഷണം പിടികൂടുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മീനുകളിലെ മായം കണ്ടെത്തുന്നതിന് 'ഓപറേഷൻ മത്സ്യ' എന്ന പേരിലും പരിശോധന അടക്കുന്നുണ്ട്.


Also Read: 



 
Keywords: Kasaragod, Kerala, News, Top-Headlines, Investigation, Food, Hotel, Thalangara, Kanhangad, License, Food Inspection, Authorities closed two more hotels in Kasargod.< !- START disable copy paste -->

Post a Comment