Join Whatsapp Group. Join now!
Aster MIMS 10/10/2023

Food Inspection | കാസർകോട് ന​ഗരത്തിൽ ഷവർമ സെന്റർ പൂട്ടിച്ചു; ബേകറിയിൽ നിന്ന് ഗ്രിൽഡ് കോഴി പിടികൂടി നശിപ്പിച്ചു

Shawarma Center closed in Kasargod, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർ​കോട്: (www.kasargodvartha.com) ന​ഗരത്തിൽ പ്രവർത്തിക്കുന്ന ഷവർമ സെന്റർ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ വിഭാ​ഗത്തിന്റെ പരിശോധനയിലാണ് കൊൺചി ഷവർമ സെന്റർ പൂട്ടിച്ചത്. വൃത്തിഹീനമായ അന്തരീക്ഷം, പാകം ചെയ്യുന്നതിലെ പോരായ്മ എന്നിവയാണ് നടപടിക്ക് കാരണമെന്ന് അധികൃതർ പറഞ്ഞു.
                     
News, Kerala, Kasaragod, Top-Headlines, Video, Food, Health-Department, Health, Hotel, Death, Shawarma Center, Shawarma Center closed in Kasargod.

മറ്റൊരു സംഭവത്തിൽ കാസർകോട് പഴയ പ്രസ് ക്ലബ്‌ ജംക്ഷനിലെ ബേക് പാലസ് ബേകറിയിൽനിന്ന് 20 കിലോ ഗ്രിൽഡ് കോഴി പിടികൂടി നശിപ്പിച്ചു. പാചകം ചെയ്യുന്നതിലെ അശാസ്ത്രീയതയാണ് കാരണമെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.



ദിവസങ്ങൾക്ക് മുമ്പ് ചെറുവത്തൂർ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ചതിന് പിന്നാലെ വിദ്യാർഥിനി ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചിരുന്നു. കരിവെള്ളൂർ പെരളത്തെ പരേതനായ നാരായണൻ – പ്രസന്ന ദമ്പതികളുടെ മകൾ ദേവനന്ദ (16) യാണ് മരിച്ചത്. ഇതിന് ശേഷം പരിശോധന ശക്തമാക്കിയതിന്റെ ഭാ​ഗമായാണ് വൃത്തിയില്ലാത്ത ഷവർമ കേന്ദ്രങ്ങൾ പൂട്ടിക്കുന്നത്.

Keywords: News, Kerala, Kasaragod, Top-Headlines, Video, Food, Health-Department, Health, Hotel, Death, Shawarma Center, Shawarma Center closed in Kasargod.
< !- START disable copy paste -->

Post a Comment