പച്ചക്കറി അരിഞ്ഞത് ഫ്രീസറിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചു, ലേബൽ ഇല്ലാത്ത പാൽ, വെള്ളം കെട്ടി വൃത്തിഹീനമായ സാഹചര്യം, ദോശയ്ക്കും മറ്റും അരയ്ക്കുന്ന മാവിന്റെ മുകളിൽ മാറാല എന്നിവ കണ്ടെത്തിയതിനാലാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമീഷനർ ജോൺ വിജയകുമാർ, മുസ്ത്വഫ കെ പി, ഹേമാംബിക എന്നിവർ നേതൃത്വം നൽകി.
പരിശോധനയുടെ ഭാഗമായി കാസർകോട് നഗരത്തിലെ മറ്റൊരു ഹോടെലിന് പിഴയീടാക്കുകയും എം ജി റോഡിലെ ഷവർമ സെന്റർ പൂട്ടിക്കുകയും പഴയ പ്രസ് ക്ലബ് ജംക്ഷനിലെ ബേകറിയിൽ നിന്ന് ഗ്രിൽഡ് കോഴികൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വൃത്തിഹീനമായ അന്തരീക്ഷം, പാകം ചെയ്യുന്നതിലെ പോരായ്മ എന്നിവയാണ് നടപടിക്ക് കാരണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
Also Read:
Keywords: News, Kerala, Kasaragod, Top-Headlines, Food, Health, Health-Department, Fine, Hotel, Hotel Fined, Unhygienic Condition, Hotel fined for operating in unhygienic conditions.
< !- START disable copy paste -->