Join Whatsapp Group. Join now!
Aster MIMS 10/10/2023

മന്‍സൂര്‍ അലി വധം; അഡ്വ. സി.കെ ശ്രീധരനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി

തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ മന്‍സൂര്‍ അലി (45)യെ ബായാറിലേക്ക് കൂട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ചു കൊലപ്പെടുത്തിയ Kasaragod, Kerala, news, court, Murder-case, Accuse, arrest, Mansoor Ali murder; Adv. C.K Sreedharan appointed as Public prosecutor
കാസര്‍കോട്: (www.kasargodvartha.com 14.11.2017) തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ മന്‍സൂര്‍ അലി (45)യെ ബായാറിലേക്ക് കൂട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പ്രമാദമായ കേസില്‍ അഡ്വ. സി.കെ ശ്രീധരനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. മന്‍സൂര്‍ അലിയുടെ ഭാര്യ റസീന ആഭ്യന്തരവകുപ്പിന് നല്‍കിയ അപേക്ഷയിലാണ് അഡീ. സെക്രട്ടറി വി. വിലാസചന്ദ്രന്‍ നായര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു കൊണ്ട് ഉത്തരവിറക്കിയത്.



തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശിയും വര്‍ഷങ്ങളായി ബായാറില്‍ താമസക്കാരനുമായ അണ്ണന്‍ എന്ന് വിളിക്കുന്ന അഷ്റഫ് എന്ന മാരിമുത്തു (42), കര്‍ണാടക ബണ്ട്വാള്‍ കുറുവാപ്പ ആടിയില്‍ മിത്തനടുക്കയിലെ അബ്ദുല്‍ സലാം (30), ഹാസന് സമീപം ശ്രീരാംപുര ദൊഡ്ഡമഗെയിലെ രംഗണ്ണ സ്വാമി (55) എന്നിവരാണ് കേസിലെ പ്രതികള്‍.

2017 ഏപ്രില്‍ 19ന് ഈ കേസില്‍ കുമ്പള സി ഐ വി.വി മനോജ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 74 സാക്ഷികളായിരുന്നു കേസിലുള്ളത്. 2017 ജനുവരി 25ന് സന്ധ്യയോടെയാണ് മന്‍സൂര്‍ അലിയെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞത്.

സംഭവദിവസം രാവിലെ 10.45 മണിയോടെയാണ് മന്‍സൂര്‍ അലി വീട്ടില്‍നിന്നും ഇറങ്ങിയത്. ഉച്ചയ്ക്ക് 12.55 മണിയോടെ മന്‍സൂര്‍ ബായാറില്‍ ബസിറങ്ങി. ഈസമയം പ്രതി അഷ്റഫ് ഓംനി വാനുമായി എത്തുകയും മന്‍സൂര്‍ വാഹനത്തില്‍ കയറുകയും ചെയ്തു. മറ്റൊരു പ്രതിയായ അബ്ദുല്‍ സലാമാണ് വാന്‍ ഓടിച്ചിരുന്നത്. വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടെ പിന്‍സീറ്റിലുണ്ടായിരുന്ന അഷറഫ് മന്‍സൂറിന്റെ മുഖത്തേക്ക് മുളക്പൊടി വിതറുകയും വണ്ടിയുടെ ലീഫ് പ്ലേറ്റുകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. ഇതോടെ അപകടം മനസ്സിലാക്കിയ മന്‍സൂര്‍ വാനില്‍നിന്നും ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അഷറഫ് വീണ്ടും യുവാവിന്റെ തലയ്ക്കടിച്ചു. ഇതോടെ തലയില്‍നിന്നും രക്തംവാര്‍ന്ന് മരണപ്പെട്ട മന്‍സൂറിനെ നൂറ് മീറ്റര്‍ താഴെ റോഡരികിലെ പൊട്ടക്കിണറ്റില്‍ തള്ളുകയായിരുന്നു.

മന്‍സൂര്‍ അലിയുടെ കൈവശമുണ്ടായിരുന്ന അഞ്ചര ലക്ഷംരൂപ അടങ്ങിയ ബാഗ് ഇരുവരുംചേര്‍ന്ന് കൈക്കലാക്കുകയും ചെയ്തിരുന്നു. ഇതില്‍ ഒന്നര ലക്ഷം രൂപ സലാമിന് നല്‍കിയശേഷം ബാക്കിപണവുമായി അഷറഫ് സ്ഥലം വിടുകയായിരുന്നു. ഒന്നര വര്‍ഷം മുമ്പായിരുന്നു സലാമിനെ മന്‍സൂര്‍ അലി പരിചയപ്പെട്ടത്. മണപ്പുറം ഫൈനാന്‍സിന്റെ ഉപ്പള ശാഖയില്‍ സ്വര്‍ണ ഇടപാടിനിടെയാണ് മന്‍സൂറുമായി സലാം പരിചയം സ്ഥാപിച്ചത്. അവിടെവെച്ച് മന്‍സൂര്‍ അലിക്ക് സലാം പഴയ സ്വര്‍ണം എടുത്തുകൊടുത്തതോടെ ഇരുവരും തമ്മിലുള്ള ബന്ധം വളര്‍ന്നു. ഇതിനു ശേഷം മൂന്നു തവണ സലാം മന്‍സൂര്‍ അലിക്ക് സ്വര്‍ണം എടുത്തുകൊടുത്തിരുന്നു. ആറ് മാസം മുമ്പാണ് സലാം അഷ്റഫിനെ അലിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്.

കൊലയ്ക്ക് രണ്ട് ദിവസം മുമ്പ് അഷ്റഫും സലാമുംചേര്‍ന്ന് മന്‍സൂര്‍ അലിക്ക് പഴയ സ്വര്‍ണം വില്‍പന നടത്തിയിരുന്നു. ഈസമയത്താണ് അലിയുടെ കൈവശം അഞ്ചര ലക്ഷത്തോളം രൂപയുണ്ടെന്ന് ഇരുവരും മനസ്സിലാക്കിയത്. ഈ പണം തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കുന്നു. കൊലപാതകത്തെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടും പോലീസിനെ അറിയിച്ചില്ലെന്നതിനാണ് രംഗണ്ണ സ്വാമിയെ കൂടി കേസില്‍ പ്രതിചേര്‍ത്തത്. മന്‍സൂര്‍ അലിയെ കൊന്ന് പണം തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി അബ്ദുല്‍ സലാം മന്ത്രവാദക്രിയകള്‍ ചെയ്യാനായി 52,000 രൂപ നല്‍കിയതായി ചോദ്യം ചെയ്തപ്പോള്‍ രംഗണ്ണ സമ്മതിച്ചിയിരുന്നു. ഉപ്പളയില്‍ മുറി വാടകയ്ക്കെടുത്ത് കൈനോട്ടം, കൂടോത്രം, മാട്ടം തുടങ്ങിയ ക്രിയകള്‍ ചെയ്ത് പണം തട്ടുന്ന രീതിയാണ് രംഗണ്ണ അനുവര്‍ത്തിച്ചുവന്നിരുന്നത്.

Related News:
മന്‍സൂര്‍ അലി വധം: രണ്ടാംപ്രതിയില്‍ നിന്നും പണം വാങ്ങിയ സ്വാമി അറസ്റ്റില്‍




മന്‍സൂര്‍ അലി വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയില്‍ ഹരജി നല്‍കി

മന്‍സൂര്‍ അലിയെ കൊലപ്പെടുത്താനുപയോഗിച്ച ലീഫ് പ്ലെയ്റ്റുകള്‍ പുഴയില്‍ നിന്നും പോലീസ് കണ്ടെടുത്തു

മന്‍സൂര്‍ അലിയുടെ കൊല: കേസന്വേഷണത്തിന് സഹായിച്ച നാട്ടുകാര്‍ക്ക് ജില്ലാ പോലീസ് ചീഫിന്റെ അഭിനന്ദനം; കൊലപാതകം തെളിഞ്ഞത് ടീം വര്‍ക്കിലൂടെയെന്നും എസ് പി

മന്‍സൂര്‍ അലിയുടെ കൊല: മുഖ്യപ്രതിയായ നാട്ടുകാര്‍ അണ്ണന്‍ എന്ന് വിളിക്കുന്ന മാരിമുത്തു എന്ന അഷ്‌റഫിന് 4 ഭാര്യമാരെന്ന് പോലീസ്

മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയശേഷം കവര്‍ന്ന പണത്തില്‍നിന്നും സലാം പൂജ നടത്താന്‍ കാല്‍ ലക്ഷം രൂപ നല്‍കി; ദര്‍ഗയിലെ ഭണ്ഡാരത്തിലും പണം നിക്ഷേപിച്ചു

മന്‍സൂര്‍ അലിയുടെ കൊലപാതകം: മുഖ്യപ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍

മന്‍സൂര്‍ അലി കൊലപാതകം: അന്വേഷണം അന്യസംസ്ഥാനത്തേക്ക്; മുഖ്യപ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പോലീസിന്റെ സഹായം തേടി

മന്‍സൂര്‍ അലിയുടെ കൊലപാതകം: ഓംനി വാന്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; സൂത്രധാരന്‍ ബായാറിലെ അഷറഫ്? പിന്തുടര്‍ന്നെത്തിയ കാസര്‍കോട്ടെ സുഹൃത്തിനോട് മന്‍സൂര്‍ അവസാനമായി പറഞ്ഞത് 'നീ എന്നെ ചതിച്ചു'

മന്‍സൂര്‍ അലിയുടെ കൊലയ്ക്ക് പിന്നില്‍ സ്വര്‍ണ ഇടപാട്? കൊലയാളി സംഘത്തില്‍ ഒമ്പതുപേര്‍, സഹായികളായ മൂന്ന് പേര്‍ പിടിയില്‍, ഓട്ടോ റിക്ഷ കസ്റ്റഡിയില്‍

മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ഓംനി വാന്‍ സിസിടിവിയില്‍ കുടുങ്ങിയതായി സൂചന; മരണകാരണം ആയുധം കൊണ്ടുള്ള മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

മഞ്ചേശ്വരത്ത് കൊല്ലപ്പെട്ടത് തളങ്കര സ്വദേശി; സ്‌കൂട്ടര്‍ കറന്തക്കാട്ട് കണ്ടെത്തി

കൊല്ലപ്പെട്ടയാളുടെ പോക്കറ്റില്‍ നിന്നും 3.10 ലക്ഷം രൂപ കണ്ടെത്തി

മഞ്ചേശ്വരത്ത് യുവാവിനെ അടിച്ചുകൊന്ന് കിണറില്‍ തള്ളി; കിണറ്റിന്‍കരയില്‍ മുളകുപൊടിയും വാഹനത്തിന്റെ പൊട്ടിയ ഗ്ലാസും കണ്ടെത്തി




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, court, Murder-case, Accuse, arrest, Mansoor Ali murder; Adv. C.K Sreedharan appointed as Public prosecutor