Join Whatsapp Group. Join now!
Aster MIMS 10/10/2023

മതപ്രഭാഷണത്തിന് വീട് പൂട്ടി പോയസമയത്ത് നാല് വീടുകളില്‍ കവര്‍ച്ച നടന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് കടുമ്പ് സിദ്ദീഖ് അറസ്റ്റില്‍

ഇച്ചിലങ്കോട് പച്ചമ്പളയില്‍ മതപ്രഭാഷണത്തിന് വീട് പൂട്ടി പോയസമയത്ത് നാല് വീടുകളില്‍ കവര്‍ച്ച നടന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിലായി. കുമ്പള ആരിക്കാKasaragod, Kerala, Bandiyod, Police, arrest, case, Investigation, Robbery-case, Robbery case accused arrested; search for 3
ബന്തിയോട്: (www.kasargodvartha.com 14.07.2017) ഇച്ചിലങ്കോട് പച്ചമ്പളയില്‍ മതപ്രഭാഷണത്തിന് വീട് പൂട്ടി പോയസമയത്ത് നാല് വീടുകളില്‍ കവര്‍ച്ച നടന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിലായി. കുമ്പള ആരിക്കാടി ബന്നംകുളത്തെ സിദ്ദീഖ് എന്ന കടുമ്പ് സിദ്ദീഖി (45)നെയാണ് കുമ്പള സി ഐ വി വി മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

പച്ചമ്പള ടൗണില്‍ ബേക്കറി കച്ചവടം നടത്തുന്ന അലി, അയല്‍വാസികളായ നബീസ, അഹ് മദ്, അബ്ദുര്‍ റഹ് മാന്‍ എന്നിവരുടെ വീടുകളില്‍ ഫെബ്രുവരി 25നാണ് കവര്‍ച്ച നടന്നത്. അലിയുടെ വീട്ടില്‍ നിന്നു പന്ത്രണ്ടേമുക്കാല്‍ പവന്‍ സ്വര്‍ണവും 1.15 ലക്ഷം രൂപയും നബീസയുടെ വീട്ടില്‍ നിന്നു ഏഴുപവനും 75,000 രൂപയും അഹ് മദിന്റെ വീട്ടില്‍ നിന്ന് മൂന്നു പവനും 10,000 രൂപയും അബ്ദുര്‍ റഹ് മാന്റെ വീട്ടില്‍ നിന്നു 15 പവനും 90,000 രൂപയുമാണ് കവര്‍ച്ച ചെയ്തത്. കേസില്‍ സിദ്ദീഖിന്റെ കൂട്ടുപ്രതികളായ മൂന്നു പേരെ പോലീസ് അന്വേഷിച്ചുവരികയാണ്. കവര്‍ച്ച നടക്കുന്നതിനിടയില്‍ അവിചാരിതമായി അലി വീട്ടിലെത്തിയപ്പോള്‍ വാള്‍ വീശിയാണ് കവര്‍ച്ചാ സംഘം രക്ഷപ്പെട്ടത്.

20 ഓളം കവര്‍ച്ചാ കേസുകളില്‍ സിദ്ദീഖ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ അഞ്ചു കേസുകള്‍ നിലവിലുണ്ട്. 2003 ല്‍ കാസര്‍കോട്ടെ ഒരു വീട്ടില്‍ കവര്‍ച്ച നടത്തുന്നതിനിടയില്‍ ഗൃഹനാഥനെ അക്രമിച്ച് രക്ഷപ്പെട്ട കേസിലും പ്രതിയാണ്. ഈ കേസില്‍ 2008 ല്‍ കാസര്‍കോട് സി ജെ എം കോടതി സിദ്ദീഖിനെ നാലുവര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. മഞ്ചേശ്വരം, ബദിയടുക്ക, ആദൂര്‍ എന്നീ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

Related News: 

പച്ചമ്പളയിലെ വീടുകളില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ വിരലടയാളങ്ങള്‍ ലഭിച്ചു

Kasaragod, Kerala, Bandiyod, Police, arrest, case, Investigation, Robbery-case, Robbery case accused arrested; search for 3

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Bandiyod, Police, arrest, case, Investigation, Robbery-case, Robbery case accused arrested; search for 3