city-gold-ad-for-blogger

ബന്തിയോട് പച്ചമ്പളയില്‍ മതപ്രഭാഷണത്തിന് വീട് പൂട്ടി പോയസമയത്ത് കൂട്ട കവര്‍ച്ച; മോഷ്ടാക്കള്‍ രക്ഷപ്പെട്ടത് ഗൃഹനാഥനെ കത്തിവീശി

ബന്തിയോട്: (www.kasargodvartha.com 26.02.2017) ഇച്ചിലങ്കോട് പച്ചമ്പളയില്‍ മതപ്രഭാഷണത്തിനു വീട് പൂട്ടി പോയസമയത്ത് കൂട്ട കവര്‍ച്ച. നാല് വീടുകളില്‍ നടന്ന കവര്‍ച്ചയില്‍ സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു. ശനിയാഴ്ച രാത്രി പച്ചമ്പളയില്‍ നടന്നു വരുന്ന മതപ്രഭാഷണത്തിനു വീട്ടുകാര്‍ വീട് പൂട്ടി പോയ സമയത്താണ് കവര്‍ച്ച നടന്നത്. 10 മണിക്കും 12 മണിക്കും ഇടയിലാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു.

പച്ചമ്പള ടൗണില്‍ ബേക്കറി കച്ചവടം നടത്തുന്ന അലി, അയല്‍വാസികളായ ഹനീഫ്, ഐ എം മുഹമ്മദ്, അബ്ദുര്‍ റഹ് മാന്‍ എന്നിവരുടെ വീടുകളിലാണ് കവര്‍ച്ച നടന്നത്. അലിയുടെ വീടിന്റെ പിറകുവശത്തെ വാതില്‍ ചവിട്ടി പൊളിച്ചു അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 1,10,000 രൂപ കവര്‍ന്നു. ഹനീഫിന്റെ വീടിന്റെ അലമാരയില്‍ ഉണ്ടായിരുന്ന രണ്ടായിരം രൂപ കവര്‍ന്നു. എന്നാല്‍ കിടക്കയില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലുണ്ടായിരുന്ന സ്വര്‍ണം മോഷ്ടാക്കള്‍ കാണാത്തതിനാല്‍ ഇവ നഷ്ടപ്പെട്ടില്ല.

ബന്തിയോട് പച്ചമ്പളയില്‍ മതപ്രഭാഷണത്തിന് വീട് പൂട്ടി പോയസമയത്ത് കൂട്ട കവര്‍ച്ച; മോഷ്ടാക്കള്‍ രക്ഷപ്പെട്ടത് ഗൃഹനാഥനെ കത്തിവീശി

ഐ എം മുഹമ്മദിന്റെ വീട്ടുകാര്‍ രണ്ടു ദിവസമായി ബന്ധു വീട്ടിലായിരുന്നു. ഇവിടെ നിന്നും എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് വ്യക്തമായിട്ടില്ല. അബ്ദുര്‍ റഹ് മാന്റെ വീട്ടില്‍ മോഷണം നടന്നുവെങ്കിലും നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെയും പണത്തിന്റെയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്. അലിയുടെ വീട്ടിലും സ്വര്‍ണം കവര്‍ച്ച ചെയ്‌തെങ്കിലും ഇതിന്റെ കണക്കും വീട്ടുകാര്‍ക്ക് വ്യക്തമായിട്ടില്ല.

മതപ്രഭാഷണത്തിനിടയില്‍ അലി വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടയില്‍ വീടിന്റെ അകത്തു ആളനക്കം കണ്ടിരുന്നു. ഇതിനിടയില്‍ രണ്ടു യുവാക്കള്‍ വീടിന്റെ പിറകു വശത്തുകൂടി ഓടിപ്പോയതായി അലി പറഞ്ഞു. ഇവരെ പിന്തുടരുന്നതിനിടയില്‍ അലിക്ക് നേരെ ഒരു യുവാവ് കത്തി വീശുകയും ചെയ്തു. യുവാക്കള്‍ ഓടുന്നതിനിടയില്‍ അലിയുടെ പിറകുവശത്തെ വീടുകളില്‍ നിന്നും സ്ത്രീകള്‍ പുറത്തേക്ക് വരുന്നത് കണ്ട മോഷ്ടാക്കള്‍ ഇവര്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തതായി ഇവിടുത്തെ സ്ത്രീകള്‍ പറഞ്ഞു.

ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയും പരിസരത്ത് തിരച്ചില്‍ നടത്തുകയും ചെയ്‌തെങ്കിലും മോഷ്ടക്കളെ കണ്ടെത്താന്‍ സാധിച്ചില്ല. അലിയുടെ വീടിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കെ എല്‍ 13 കെ 2958 നമ്പര്‍ പള്‍സര്‍ കണ്ടെത്തിയിട്ടുണ്ട്. മോഷ്ടാക്കള്‍ എത്തിയ ബൈക്കാണ് ഇതെന്ന് സംശയിക്കുന്നു. ബൈക്ക് നമ്പര്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബൈക്ക് പിന്നീട് കുമ്പള പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Bandiyod, Pachambala, Kasaragod, Top-Headlines, Robbery, House, Police, Investigation.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia