പച്ചമ്പളയിലെ വീടുകളില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ വിരലടയാളങ്ങള്‍ ലഭിച്ചു
Feb 27, 2017, 14:06 IST
ബന്തിയോട്: (www.kasargodvartha.com 27.02.2017) പച്ചമ്പളയിലെ മൂന്ന് വീടുകള്‍ കുത്തിതുറന്ന് 35 പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷത്തോളം രൂപയും കവര്‍ച്ച ചെയ്ത കേസില്‍ പോലീസ് അന്വേഷണം ശക്തമാക്കി. കവര്‍ച്ച നടന്ന മൂന്ന് വീടുകളില്‍ നിന്നും കവര്‍ച്ചക്കാരുടേതെന്ന് സംശയിക്കുന്ന രണ്ട് വിരലടയാളങ്ങള്‍ പോലീസിന് ലഭിച്ചു.
പച്ചമ്പളയിലെ ദീനാര്‍ ബേക്കറി ഉടമ മുഹമ്മദലി, കുബണൂരിലെ മുഹമ്മദ്, പച്ചമ്പള പള്ളത്തടിയിലെ അബ്ദുര്‍ റഹ് മാന്‍ എന്നിവരുടെ വീടുകള്‍ കുത്തിതുറന്നാണ് സ്വര്‍ണവും പണവും കവര്‍ന്നത്. കുടുംബാംഗങ്ങള്‍ വീടുകള്‍ പൂട്ടി ഉറൂസിന് പോയ അവസരം മുതലെടുത്തായിരുന്നു കവര്‍ച്ച.
ശബ്ദം കേട്ട് നാട്ടുകാര്‍ പിന്തുടരുന്നതിനിടെ രണ്ടു പേര്‍ തങ്ങള്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്കുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ബൈക്കിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഈ ബൈക്ക് മോഷ്ടിച്ചതാണെന്ന സംശയവും ബലപ്പെട്ടിരിക്കുകയാണ്.
Related News: ബന്തിയോട് പച്ചമ്പളയില്‍ മതപ്രഭാഷണത്തിന് വീട് പൂട്ടി പോയസമയത്ത് കൂട്ട കവര്‍ച്ച; മോഷ്ടാക്കള്‍ രക്ഷപ്പെട്ടത് ഗൃഹനാഥനെ കത്തിവീശി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Pachambala, news, house-robbery, gold, Police, cash, Bandiyod, Robbery case: Finger print collected