city-gold-ad-for-blogger

റിയാസ് മൗലവി വധത്തിനു പിന്നില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഗൂഢാലോചന: ഇ.പി ജയരാജന്‍

കോഴിക്കോട്: (www.kasargodvartha.com 13.06.2017) കാസര്‍കോട് പഴയചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ പള്ളിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഗൂഢാലോചനയുണ്ടെന്നും ഇതേ കുറിച്ച് അന്വേഷണം നടത്തണമെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍ എം.എല്‍എ ആവശ്യപ്പെട്ടു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ജില്ലാ സെക്രട്ടറി പി. മോഹനനും എതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് മുതലക്കുളം മൈതാനിയില്‍ നടന്ന എല്‍ഡിഎഫ് ബഹുജന കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയും സംഘ്പരിവാര്‍ സംഘടനകളും കേരളത്തിലുടനീളം കലാപങ്ങള്‍ അഴിച്ചുവിടാന്‍ ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്. ഗോവധത്തിന്റെ പേരില്‍ ദളിതരെയും മുസ്ലിംകളെയും സംഘ്പരിവാര്‍ വേട്ടയാടുകയാണ്. മൃഗങ്ങളുടെ സംഘടന മാത്രമായി ആര്‍ എസ് എസ് അധപതിച്ചിരിക്കുകയാണെന്നും സംസ്ഥാനത്തെ രാഷ്ട്രീയ രംഗം മലിനമാക്കാനാണ് സംഘ്പരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.


റിയാസ് മൗലവി വധം: കുറ്റപത്രം തയ്യാറാകുന്നു, 90 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി

റിയാസ് മൗലവി വധം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂരി ജുമാമസ്ജിദ് സന്ദര്‍ശിച്ചു



Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia