city-gold-ad-for-blogger
Aster MIMS 10/10/2023

റിയാസ് മൗലവി വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്ന് അറിയിച്ചു; അഭിഭാഷകരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു, ആറ് പ്രമുഖ അഭിഭാഷകര്‍ പരിഗണനയില്‍

കാസര്‍കോട്: (www.kasaragodvartha.com 28.04.2017) റിയാസ് മൗലവി വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തയ്യാറെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ജില്ലാ ജനകീയ നീതി വര്‍ക്കിംഗ് പ്രസിഡന്റ്് സൈഫുദ്ദീന്‍ കെ മാക്കോട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു വേണ്ടി അണ്ടര്‍ സെക്രട്ടറി അനിത ബി സി നല്‍കിയ മറുപടിയിലാണ് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ജില്ലാ ജനകീയ നീതി വേദി ഉദ്ദേശിക്കുന്ന അഭിഭാഷകന്റെ സമ്മതപത്രം നല്‍കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രമാദമായ കേസുകള്‍ വാദിച്ച് വിജയിച്ച പ്രമുഖ അഭിഭാഷകരായ കെ പി ഉദയഭാനു, രാമന്‍ പിള്ള, മുന്‍ സി ബി ഐ പ്രോസിക്യൂട്ടര്‍ ശ്രീകുമാര്‍, വിശ്വനാഥന്‍ തലശേരി, സാജന്‍ ജി ജോര്‍ജ്, ഷഹനാസ് ഹംസ വധക്കേസില്‍ സി ബി ഐ പ്രോസിക്യൂട്ടറായിരുന്ന ആന്റണി തുടങ്ങിയവരുടെ പേരുകളാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി പരിഗണിക്കുന്നത്.

പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കുന്നതിന്റെ ഭാഗമായാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്. ഇതിന് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതോടെ പ്രമുഖനായ അഭിഭാഷകനെ നിയമിക്കാനാണ് ആലോചന നടക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 21നാണ് പഴയ ചൂരിയിലെ പള്ളി മുഅദ്ദിനും, മദ്രസ അധ്യാപകനുമായ കര്‍ണാടക കുടകിലെ റിയാസ് മൗലവിയെ താമസ സ്ഥലത്ത് കയറി വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരായ കുഡ്‌ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു (20), കേളുഗുഡെ മാത്തയിലെ നിധിന്‍ (19), കേളുഗുഡെ ഗംഗൈയിലെ അഖിലേഷ് (25) എന്ന അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


റിയാസ് മൗലവി വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്ന് അറിയിച്ചു; അഭിഭാഷകരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു, ആറ് പ്രമുഖ അഭിഭാഷകര്‍ പരിഗണനയില്‍

Related News: 
മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

Keywords : Kasaragod, Murder-case, Police, Investigation, Kerala, Trending, Pinarayi Vijayan, Special Prosecutor, Riyas Maulavi Murder Case, Riyas Maulavi murder: Special prosecutor proposed.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL